കരുത്തേറി രൂപ, വീഴാതെ വിപണി, ഇന്ത്യൻ വിപണിയുടെ ഇനിയുള്ള നോട്ടം കമ്പനി ഫലങ്ങളിലേയ്ക്ക്
കഴിഞ്ഞആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് താരിഫ് കെടുതി കൂടുതൽ നേരിട്ടത്.
കഴിഞ്ഞആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് താരിഫ് കെടുതി കൂടുതൽ നേരിട്ടത്.
കഴിഞ്ഞആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് താരിഫ് കെടുതി കൂടുതൽ നേരിട്ടത്.
കഴിഞ്ഞ ആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് കെടുതി കൂടുതൽ നേരിട്ടത്. അമേരിക്കയുടെ നാസ്ഡാക് സൂചിക കഴിഞ്ഞ ആഴ്ചയിൽ 4% നഷ്ടം നേരിട്ടപ്പോൾ എസ്&പിയും, ഡൗ ജോൺസും യഥാക്രമം 2.65%വും 1.41%വും നഷ്ടം കുറിച്ചു.
മുൻ ആഴ്ചയിൽ 23350 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 24000 പോയിന്റിന് സമീപമെത്തിയ ശേഷം 23519 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 76905 പോയന്റിൽ നിന്നും 77414 പോയിന്റിലേക്കും മുന്നേറി. രൂപയുടെ പിൻബലത്തിൽ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ 2% വീതം മുന്നേറ്റമാണ് ഇന്ത്യൻ വിപണിയെ കഴിഞ്ഞ ആഴ്ചയിൽ താങ്ങി നിർത്തിയത്.
മുൻ വ്യാഴാഴ്ച മുതൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായ വിദേശഫണ്ടുകൾ വെള്ളിയാഴ്ച വീണ്ടും വില്പനക്കാരായത് ഇത് വരെയുള്ള വാങ്ങലുകൾ ഷോർട് കവറിങ് മാത്രമായിരുന്നു എന്ന സൂചനയും വിപണിക്ക് നൽകുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് വിദേശഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരാകുന്നത്.
വിദേശഫണ്ടുകളുടെ തിരിച്ചുവരവ് തുടർന്നും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. അടുത്ത ആഴ്ചയിൽ താരിഫ് കെടുതികൾ പിന്നിടുന്ന ഇന്ത്യൻ വിപണിക്ക് ആർബിഐ നയാവലോകനയോഗവും, തുടർന്ന് നാലാംപാദ റിസൾട്ടുകളും പ്രതീക്ഷയാണ്.
രൂപ ഏഷ്യയിലെ ശക്തൻ
പണവിപണിയിൽ ആർബിഐ നടത്തിയ ഇടപെടലിനെ തുടർന്ന് മാർച്ചിൽ അമേരിക്കൻ ഡോളറിനെതിരെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഏഷ്യൻ കറൻസിയായി രൂപ മാറി. അമേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ മൂന്ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ രൂപ 85.534/- നിരക്കിലാണ് ക്ളോസ് ചെയ്തത്.
അമേരിക്കൻ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ വീണ്ടും നിക്ഷേപം നടത്തിയതും കഴിഞ്ഞ ആഴ്ചയിൽ രൂപക്ക് അനുകൂലമായി. ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെ നടക്കുന്ന ആർബിഐയുടെ നയാവലോകന യോഗത്തിൽ രൂപ കൂടുതൽ അനുകൂല നയങ്ങൾ പ്രതീക്ഷിക്കുന്നു.
താരിഫുകൾ ഏപ്രിൽ രണ്ടിന്
അമേരിക്കയുമായുള്ള രാജ്യാന്തര വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം പുനർ നിർണയിക്കുന്ന നടപടിയാണ് ഡോണാൾഡ് ട്രംപ് റെസിപ്രോക്കൽ താരിഫുകളിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ അമേരിക്കയുമായി വലിയ വ്യാപാരമുള്ള ഇന്ത്യയെ കൂടിയാണ് താരിഫുകൾ ലക്‌ഷ്യം വയ്ക്കുന്നത്. താരിഫ് ഭീഷണി ഇന്ത്യൻ വിപണി മറികടന്നു കഴിഞ്ഞു എന്ന വാദവും ശക്തമാണ്. വിപണി താരിഫ് ഡീലുകൾക്കായാണ് കാത്തിരിക്കുന്നത്.
ട്രംപ് താരിഫ് ഏപ്രിൽ രണ്ട് മുതൽ നിലവിൽ വരുന്നതിനാൽ ഓഹരി വിപണിയും സമ്മർദ്ദത്തിലാണ്. ഓട്ടോ, മെറ്റൽ മേഖലകൾക്ക് താരിഫുകൾ പ്രഖ്യാപിച്ചു കഴിഞ്ഞ അമേരിക്കയുടെ തുടർ താരിഫ് പ്രഖ്യാപനങ്ങൾ അമേരിക്കൻ വിപണിക്ക് തന്നെയാകും ഏറ്റവും കൂടുതൽ തിരുത്തൽ നൽകുകയെന്നും കരുതുന്നു.
ലോക വിപണിയിൽ അടുത്ത ആഴ്ച
∙തിങ്കളാഴ്ച വിപണിക്ക് റംസാൻ അവധിയാണ്. ഇന്ത്യയുടെ ധനക്കമ്മിക്കണക്കുകളും, ബാലൻസ് ഓഫ് പേയ്‌മെന്റ്സും, ഇൻഫ്രാസ്ട്രൿചർ ഔട്പുട്ടും തിങ്കളാഴ്ച വരുന്നു. ബുധനാഴ്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, വെള്ളിയാഴ്ച സർവീസ് പിഎംഐ ഡേറ്റയും വിപണിയെ സ്വാധീനിക്കും.
∙ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ജപ്പാനീസ്, കൊറിയൻ വ്യാവസായികോല്പാദനക്കണക്കുകളും തിങ്കളാഴ്ച ഏഷ്യൻ വിപണികളെ സ്വാധീനിക്കും.
∙തിങ്കളാഴ്ച ജർമൻ സിപിഐ ഡേറ്റയും, ചൊവ്വാഴ്ച യൂറോ സോൺ സിപിഐ ഡേറ്റയും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
∙അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ചൊവ്വാഴ്ചയും താരിഫ് പ്രാഖ്യാപനങ്ങൾ ബുധനാഴ്ചയും ജോബ് ലെസ് ക്ലെയിം കണക്കുകളും, ഐഎസ്എം മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും വ്യാഴാഴ്ചയും, വെള്ളിയാഴ്ച നോൺ-ഫാം പേ റോൾ കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങൾക്കൊപ്പം വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.
ഓഹരികളും സെക്ടറുകളും
∙കാബിനറ്റ് കമ്മിറ്റി 156 ഹെലികോപ്ടറുകൾക്കായി 62000 കോടി രൂപയുടെ വാങ്ങൽ അനുമതി നൽകിയതിലൂടെ എച്ച്എഎലിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് കിട്ടിയത്. ഓഹരി മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙കാബിനറ്റ് കമ്മിറ്റി 7000 കോടി രൂപയുടെ പീരങ്കികൾക്കായുള്ള ഓർഡർ ടാറ്റ ഗ്രൂപ്പിനും ഭാരത് ഫോർജിനുമായും, 700 കോടിയുടെ വാഹനക്കരാർ മഹീന്ദ്രക്കും, ഫോഴ്‌സ് മോട്ടോഴ്സിനുമായും നൽകിയിരുന്നു.
∙സാമ്പത്തിക വർഷ അവസാനത്തിലെ ഡിഫൻസ്, ഇൻഫ്രാ കോൺട്രാക്ടുകളും, ബില്ലിങ്ങും ഇൻഫ്രാ, ഡിഫൻസ് മേഖലക്ക് തുടർന്നും പ്രതീക്ഷയാണ്. ഇൻഫ്രാ, ഡിഫൻസ് ഓഹരികളും പ്രതീക്ഷയിലാണ്.
∙ഏപ്രിൽ നാലിന് പ്രധാനമന്ത്രി മോദിയുടെ ശ്രീലങ്കൻ സന്ദർശനത്തോടെ പ്രതിരോധ മേഖലയിലും ഇന്ത്യ-ലങ്ക സഹകരണം വരുമെന്ന പ്രതീക്ഷ ഇന്ത്യൻ ഡിഫൻസ് സെക്ടറിന് അനുകൂലമാണ്.
∙എൻഎസ്ഇയുടെ എഫ്&ഓ ക്ളോസിങ് തിങ്കളാഴ്ചയിലേക്ക് മാറ്റുന്നത് നീട്ടിയതും, തുടർന്ന് ജെഫറീസ് ഓഹരിയിൽ വാങ്ങൽ പ്രഖ്യാപിച്ചതും വെള്ളിയാഴ്ച ബിഎസ്ഇ ഓഹരിക്ക് അതിമുന്നേറ്റം നൽകി. എൻഎസ്ഇയുടെ എഫ്&ഓ ക്ലോസിങ് മാറ്റുമ്പോൾ ബിഎസ്ഇക്ക് ഉണ്ടാകുമായിരുന്ന വ്യാപാരനഷ്ടം ഉണ്ടാകില്ലെന്ന ആശ്വാസമാണ് ബോണസ് വാർത്തക്കൊപ്പം ബിഎസ്ഇ ഓഹരിക്ക് അനുകൂലമായത്.
∙നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഐപിഓ രണ്ട് കൊല്ലം വരെ നീളാമെന്ന വാർത്തയും ബിഎസ്ഇക്ക് അനുകൂലമാണ്.
∙പുതുതായി നിഫ്ടിയിൽ ഇടം നേടിയ ജിയോ, സൊമാറ്റോ ഓഹരികളിൽ ഇൻഡക്സ് ഫണ്ടുകളുടെ വാങ്ങൽ വരുന്നത് ഇരു ഓഹരികൾക്കും പ്രതീക്ഷയാണ്.
∙ട്രംപിന്റെ 25% ഓട്ടോ താരിഫ് പ്രഖ്യാപനം ടാറ്റ മോട്ടോഴ്സിന് വലിയ തിരുത്തൽ നൽകി. ജെഎൽആറിന്റെ മികച്ച വിപണിയാണ് അമേരിക്ക.
∙ഇന്ത്യൻ വാഹന ഘടക നിർമ്മാതാക്കൾക്ക് ട്രംപിന്റെ ഓട്ടോ താരിഫ് കെണിയാണെങ്കിലും സംവർധന മതേഴ്‌സൺ അടക്കമുള്ള കമ്പനികൾക്ക് അമേരിക്കയിൽ നിർമാണശാലകൾ ഉള്ളത് ഓഹരികൾക്ക് അനുകൂലമാണ്.
∙ഗോൾഡ് മാൻ സാക്‌സ് ഐടി ഓഹരികളുടെ ലക്ഷ്യ വിലകൾ കുറച്ചതും, ഡൗൺഗ്രേഡ് ചെയ്തതും ഐടി ഓഹരികൾക്ക് ക്ഷീണമായി. ടിസിഎസിനും ഇൻഫോസിസിനും വാങ്ങൽ പിന്തുണ നിലനിർത്തിയ അമേരിക്കൻ നിക്ഷേപക കമ്പനി ഓഹരികളുടെ ലക്ഷ്യ വിലകളിൽ കുറവ് വരുത്തിയത് ക്ഷീണമായി.
∙2026 സാമ്പത്തിക വർഷത്തെ ഐടി കമ്പനികളുടെ വരുമാന അനുമാനത്തിലും ഗോൾഡ്മാൻ കുറവ് വരുത്തിയത് ഐടി സെക്ടറിന് ക്ഷീണമാണ്.
∙ഓഎൻജിസിക്ക് ജെഫറീസ് 375 രൂപ ലക്‌ഷ്യം കണ്ടത് ഓഹരിക്ക് അനുകൂലമാണ്.
∙ദിവസത്തിൽ 7500 രൂപയിൽ കൂടുതൽ നിരക്ക് ഈടാക്കുന്ന ഹോട്ടൽ റൂമുകൾക്ക് ജിഎസ്ടി 18% ആയിരിക്കും. ഹോട്ടൽ ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്. മഹാകുംഭമേളയും, മികച്ച ടൂറിസം സീസണും ഹോട്ടൽ ഓഹരികൾക്ക് മികച്ച നാലാം പാദഫലം സമ്മാനിച്ചേക്കാം.
നാലാം പാദ റിസൾട്ടുകൾ
ഏപ്രിൽ 10ന് ടിസിഎസ്സും, 17ന് ഇൻഫോസിസും, 22ന് എച്ച്സിഎൽ ടെക്കും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് ഇന്ത്യ ഐടിയിൽ വാങ്ങലിന് കാരണമായേക്കാം. ഏപ്രിൽ 19ന് എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ബാങ്ക് നിഫ്റ്റിയിലും ഓളമുണ്ടാക്കും.
അനന്ത് രാതി ഏപ്രിൽ10നും ഏയ്ഞ്ചൽ വൺ ഏപ്രിൽ 16നും, ഐസിഐസിഐ പ്രുഡൻഷ്യലും, ഐസിഐസിഐ ജനറൽ ഇൻഷുറൻസും 15നും, എച്ച്ഡിഎഫ്സി എഎംസി 17നും റിസൾട്ടുകൾ പ്രഖ്യാപിക്കും.
ക്രൂഡ് ഓയിൽ
വ്യാഴാഴ്ച ഒപെക്കിന്റെ യോഗം നടക്കുന്നത് ക്രൂഡ് ഓയിലിന് സാധ്യതയാണ്. യോഗ തീരുമാനങ്ങൾ അനുസരിച്ചായിരിക്കും ക്രൂഡ് ഓയിലിന്റെ തുടർ ഗതികൾ. ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച്ച 73 ഡോളറിൽ താഴെയാണ് ക്ളോസ് ചെയ്തത്.
റെക്കോർഡടിച്ച് സ്വർണം
അമേരിക്കൻ ഫെഡ് റിസേർവ് 2025ൽ രണ്ട് തവണ പലിശ നിരക്ക് കുറക്കുന്നതിനെ ഫെഡ് അംഗങ്ങൾ വീണ്ടും ന്യായീകരിച്ചത് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് റെക്കോർഡ് മുന്നേറ്റം നൽകി. വെള്ളിയാഴ്ച്ച 3131 ഡോളർ വരെ മുന്നേറിയ സ്വർണ അവധി കഴിഞ്ഞ ആഴ്ചയിൽ 2.36%വും, ഒരു മാസം കൊണ്ട് 9.24%വും, ഒരു വർഷത്തിനിടയിൽ 43%വും മുന്നേറ്റം നടത്തി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക