ക്രഡിറ്റ് സ്കോർ നാശമാക്കുന്ന ഓട്ടോഡെബിറ്റുകൾ
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍.
ഇതിപ്പോള്‍ പലവട്ടമായി. മീറ്റിങ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു.
അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കുയും വേണം.
നല്ല സാമ്പത്തിക അച്ചടക്കമുള്ളയാള്‍. ഇതുവരെ പണത്തിനായി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ലാത്ത മനുഷ്യന്‍.
ഇപ്പോള്‍ ഇതെന്തുപറ്റി. കാര്യം തിരക്കി.
ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാനാണ്. മറ്റന്നാള്‍ ലാസ്റ്റ് ഡേറ്റ് ആണ്. ഞാന്‍ പണമിട്ടുകൊടുത്തശേഷം ചോദിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം ഡേറ്റ് ഒക്കെ നേരത്തെ അറിയാവുന്നതല്ലേ. ഇത്തവണ എന്തുപറ്റി?
ഒരു സുഹൃത്തിൻ്റെ നിര്‍ബന്ധത്തിന് എടുത്ത പോളിസിയാണ്. വാര്‍ഷിക പ്രീമിയമാണ്. ലാസ്റ്റ് ഡേറ്റ് നവംബർ 29 ആണ്. ഒരു മാസത്തെ ഗ്രേസ് പീരീഡ് ഉണ്ടല്ലോ. ഒന്നാം തിയതി ശമ്പളം കിട്ടുമ്പോള്‍ അടയ്ക്കാമല്ലോ എന്നുകരുതി.
അപ്പോഴാണ് എസ്എംഎസ് വരുന്നത്. പോളിസി റിന്യൂവൽ പ്രീമിയം ഓട്ടോ ഡെബിറ്റായിരിക്കും. അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം എന്ന്.
ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഓട്ടോ ഡെബിറ്റോ? ഞാന്‍ നെറ്റിചുളിച്ചു.
അതെ എനിക്കും അതാണ് അല്‍ഭുതം. ഞാനറിയാതെ എങ്ങനെ എന്റെ അക്കൗണ്ടില്‍ ഓട്ടോ ഡെബിറ്റ് സൗകര്യം അവർ എനേബിള്‍ ചെയ്തു എന്നറിയില്ല. ഇത്തരത്തില്‍ ഒരു മാന്‍ഡേറ്റും ഞാന്‍ നല്‍കിയിട്ടില്ല. ഓട്ടോ ഡെബിറ്റ് വന്ന് പണമില്ലാതെ മുടങ്ങിയാല്‍ അതെന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുമോ എന്നാണ് പേടി. ഞാനാണ് എങ്കില്‍ മോളുടെ വിദേശ വിദ്യാഭ്യാസത്തിനായി ഒരു വായ്പയെടുക്കാനുള്ള തയാറെടുപ്പിലുമാണ്. സിബില്‍ മോശമായാല്‍ ആകെ പ്രശ്‌നത്തിലാകും. ഓട്ടോ ഡെബിറ്റ് മുടങ്ങിപ്പോകാതിരിക്കാനാണ് പണം ചോദിച്ചത്.
അക്കൗണ്ടില്‍ പണമില്ലാതെ ഓട്ടോ ഡെബിറ്റ് മുടങ്ങിയാല്‍ ഉറപ്പായും അത് ക്രഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന് പറഞ്ഞശേഷം സുഹൃത്തിന്റെ പോളിസി വിശദാംശങ്ങള്‍ വാങ്ങി ഫോണ്‍വെച്ചു. അപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജരെ വിളിച്ചു.
പോളിസി മുടങ്ങിപ്പോകാതിരിക്കാനാണ് ഓട്ടോ ഡെബിറ്റ് എനേബിള്‍ ചെയ്തതെന്നും ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം അങ്ങനെയാണ് ചെയ്യുന്നതെന്നും ആയിരുന്നു കമ്പനിയുടെ ആദ്യന്യായം. എങ്കില്‍ എന്തുകൊണ്ട് ഈ വിവരം യഥാസമയം പോളിസി ഉടമയെ അറിയിച്ചില്ല എന്നുചോദിച്ചപ്പോള്‍ എസ്എംഎസ് അയച്ചിരുന്നു എന്നായിരുന്നു മറുപടി. ഇത്തരം ഗൗരവമുള്ള കാര്യങ്ങള്‍ക്ക് പുഷ് മെസേജ് ആണോ അയക്കേണ്ടത് അതും മൂന്ന് ദിവസത്തിന് മുമ്പ് എന്ന ചോദ്യത്തിനു മുറപടിയില്ല. ഇന്നത്തെ കാലത്ത് എസ്എംആസ് ആരു ശ്രദ്ധിക്കാന്‍. മാത്രമല്ല മൂുന്നുദിവസം മുമ്പ് മാത്രമാണ് ഇവിടെ എസ്എംഎസ് ലഭിച്ചിരിക്കുന്നതും.
ഞാന്‍ സ്വരം കടുപ്പിച്ചുകൊണ്ട് പറഞ്ഞു. 29 ന് അക്കൗണ്ടില്‍ ഓട്ടോ ഡെബിറ്റ് വരാനും പാടില്ല സുഹൃത്തിൻറ്റ അക്കൗണ്ടില്‍ നിന്ന് റിന്യൂവല്‍ പ്രീമിയം ഡെബിറ്റ് ചെയ്യാനും പാടില്ല. ഗ്രേസ് പീരീഡ് തീരുന്നതിന് മുമ്പ് അയാള്‍ സൗകര്യം പോലെ പ്രീമിയം റിന്യൂ ചെയ്‌തോളും.
ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല, ഓട്ടോ ഡെബിറ്റ് റിക്വസ്റ്റ് നേരത്തെ തന്നെ ഓട്ടോമേറ്റഡ് ആയി പോയിക്കഴിഞ്ഞിട്ടുണ്ടാകും എന്നായി മാനേജര്‍.
മാത്രമല്ല ഇന്ന് ശനിയാഴ്ച. നാളെ അവധി. തിങ്കളാഴ്ചയാണ് പ്രീമിയം റിന്യൂവല്‍ ഡേറ്റ്. ചുരുങ്ങിയത് മൂന്നുദിവസം എങ്കിലും വേണം എന്തെങ്കിലും ചെയ്യാന്‍. അപ്പോഴേക്കും ഓട്ടോ ഡെബിറ്റ് നടന്നുകഴിഞ്ഞിട്ടുണ്ടാകും. മാനേജര്‍ കൈമലര്‍ത്തി.
അതൊക്കെ സാധാരണ ഗതിയിലുള്ള ഒഴിവുകഴിവുകള്‍. ഇവിടെ നിങ്ങള്‍ അനധികൃതമായും നിയമവിരുദ്ധമായും അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെയുമാണ് ഓട്ടോ ഡെബിറ്റ് എനേബിള്‍ ചെയ്തരിക്കുന്നത്. അങ്ങനെ പണം അനധികൃതമായി എടുത്താല്‍ അതിന്റെ അഞ്ചിരട്ടി നിങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അക്കാര്യം മറക്കരുത് എന്നായി ഞാന്‍. ഇത് ഒരു സാധാരണ പരാതിയായി മാത്രം എടുത്താല്‍ നഷ്ടം നിങ്ങള്‍ക്കുമാത്രമായിരിക്കുമെന്നും മേലുദ്യോഗസ്ഥരെ വിളിച്ച് വേണ്ടത് യുദ്ധകാലാടിസ്ഥ നത്തില്‍ ചെയ്യാനും ഓര്‍മിപ്പിച്ചതോടെ മാനേജര്‍ നിലപാട് മാറ്റി. മയപ്പെട്ടു
ഒരു റിക്വസ്റ്റ് ഇ മെയിലില്‍ നല്‍കാമോ. ഞാനത് ബന്ധപ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്തുകൊടുക്കാം. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പൊന്നും നല്‍കാന്‍ പറ്റില്ല എന്നായി മാനേജര്‍.
എനിക്ക് നിങ്ങളുടെ നിസഹായ അവസ്ഥ മനസിലായി. പക്ഷേ കമ്പനിയെ പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കുക. വലിയ തുക നിങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അക്കാര്യവും മേലുദ്യോഗസ്ഥരെ ധരിപ്പിക്കുക എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍വെച്ചു. സുഹൃത്തിനെ കൊണ്ട് പരാതി മെയില്‍ ചെയ്യിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തിന്റെ ഫോണ്‍. കമ്പനി എക്‌സിക്യൂട്ടീവുകള്‍ റിന്യൂവല്‍ പ്രീമിയം ഡേറ്റ് ഓര്‍മിപ്പിച്ചുകൊണ്ട് തുരുതരാ വിളിക്കുന്നു. ഇത്തരമൊരു വിളി ഒരാഴ്ച മുമ്പ് ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. അതുവരെ എസ്എംഎസ് മാത്രം അയച്ചിരുന്ന കമ്പനി അവസാന നിമിഷം ഫോണിലൂടെ വിളിച്ച് ഓര്‍മിപ്പിക്കുന്നു.
ഏതായാലും ഓട്ടോ ഡെബിറ്റ് സുഹൃത്തിന്റെ അക്കൗണ്ടിൽ വന്നില്ല. പരാതി അവര്‍ കേട്ടു. ഇത്തരത്തില്‍ അനധികൃതമായി പണം ആര് നിങ്ങളില്‍ നിന്ന് ഈടാക്കായാലും അത് നഷ്ടപരിഹാരം സഹിതം തിരിച്ചുനല്‍കാന്‍ നിങ്ങളുടെ ബാങ്ക് ബാധ്യസ്ഥമാണ്. ബാങ്കോ ഇന്‍ഷുറന്‍സ് കമ്പനിയോ അതിന് തയ്യാറാകുന്നില്ല എങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ് എന്ന കാര്യം ഓർത്തുവയ്ക്കുക. ( പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ്മെൻ്ററുമാണ് ലേഖകൻ. ഫോൺ 9447667716 ഇമെയ്ൽ jayakumarkk8@gmail.com)