ഇവന്റ് സ്പോണ്‍സർഷിപ്പുകളിലൂടെ ചെറുകിടക്കാർക്കും നേട്ടമെടുക്കാം
അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ നൈക്കി ഇവന്റ് സ്പോണ്‍സർഷിപ്പുകൾക്കായി ഓരോ വർഷവും നീക്കി വയ്ക്കുന്നത് 600കോടി യു.എസ് ഡോളറോളമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ ടൈറ്റിൽ സ്പോൺസർ ആകുന്നതിനായി ഫാന്റസി സ്പോർട്സ് ആപ്ലിക്കേഷൻ കമ്പനിയായ ഡ്രീം 11 ചിലവഴിച്ചത് 222 കോടി രൂപ. എന്തിന് വേണ്ടിയാണ് അതികായന്മാരായ ഈ

അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ നൈക്കി ഇവന്റ് സ്പോണ്‍സർഷിപ്പുകൾക്കായി ഓരോ വർഷവും നീക്കി വയ്ക്കുന്നത് 600കോടി യു.എസ് ഡോളറോളമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ ടൈറ്റിൽ സ്പോൺസർ ആകുന്നതിനായി ഫാന്റസി സ്പോർട്സ് ആപ്ലിക്കേഷൻ കമ്പനിയായ ഡ്രീം 11 ചിലവഴിച്ചത് 222 കോടി രൂപ. എന്തിന് വേണ്ടിയാണ് അതികായന്മാരായ ഈ കോർപറേറ്റുകൾ ഇവന്റുകൾക്കായി ഇത്രയും വലിയ തുക ചിലവഴിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
നേട്ടം പലതുണ്ട്
ഇവന്റ് സ്പോണ്‍സർഷിപ്പുകൾ കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം ബ്രാൻഡ് അവബോധം (Brand awareness) വളർത്തിയെടുക്കാമെന്നുള്ളതാണ്. ഇത്തരം ഇവന്റുകളിലൂടെയുള്ള ദൈനംദിന ഇടപെടലുകൾ ഉപഭോക്‌തൃ മനസുകളിൽ ബ്രാൻഡിനെ വ്യക്തമായി പ്രതിഷ്ഠിക്കുമത്രേ. കൂടാതെ, ബ്രാൻഡിനെക്കുറിച്ച് താങ്കളുദ്ദേശിക്കുന്ന ധാരണകൾ ഉപഭോക്താക്കളിൽ ഊട്ടിയുറപ്പിക്കുവാനും ഇവന്റ് സ്പോൺസറിങ് സഹായകമാണ്. കാറോട്ട മത്സരങ്ങളിലെ സ്ഥിരം സ്പോണ്‍സർമാരിലൊന്നാണ് എം. ആർ.എഫ് (MRF). ഈ സ്പോണ്‍സർഷിപ്പിലൂടെ ബ്രാൻഡ് അവബോധത്തിനപ്പുറം MRF ടയറുകൾ ദൃഢതയുള്ളതാണെന്ന ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്റ്റാർ സിങറിന്റെ സ്പോണ്‍സർഷിപ്പിലൂടെ ഐഡിയ എന്ന ബ്രാൻഡിനുണ്ടായ നേട്ടങ്ങൾ പറയേണ്ടതില്ലല്ലോ.
ലഘുസംരംഭകർക്ക് സാധ്യമോ?
വമ്പൻ ബ്രാൻഡുകൾ കോടികൾ ചെലവഴിച്ചാണ് ഇവന്റുകൾ സ്പോൺസർ ചെയ്യുന്നതെങ്കിലും ലഘുസംരംഭകർക്ക് പ്രാദേശികമായ ഇവന്റുകൾ ചുരുങ്ങിയ ചെലവിൽ സ്പോൺസർ ചെയ്ത് നേട്ടം കൊയ്യാനാകും. കായിക വിനോദങ്ങൾ, ബിസിനസ് കോണ്‍ഫറൻസുകൾ, സംഗീത പരിപാടികൾ തുടങ്ങി എന്തും സ്പോൺസർ ചെയ്യാം. താങ്കളുദ്ദേശിക്കുന്ന ഉപഭോക്താക്കൾ കാണുകയോ പങ്കെടുക്കുകയോ ചെയ്യുന്ന പരിപാടികൾ വേണം സ്പോൺസർ ചെയ്യാൻ. ഉദാഹരണത്തിന്, സ്‌കൂൾ കുട്ടികൾക്കാവശ്യമായ സാധനസാമഗ്രികൾ വില്പന നടത്തുന്ന സ്ഥാപനം സ്‌കൂളുകളിലെ പരിപാടികളോ അല്ലെങ്കിൽ സ്‌കൂൾ കുട്ടികളുമായി ബന്ധപ്പെടുന്ന പരിപാടികളോ വേണം സ്പോൺസർ ചെയ്യാൻ. ഓരോ സ്പോണ്‍സർഷിപ്പിലൂടെയും പരമാവധി നേട്ടം ആണ് ലക്‌ഷ്യം വയ്ക്കേണ്ടത്. ബ്രാൻഡിന് എത്ര മാത്രം പ്രാധാന്യം ലഭിക്കും പത്രങ്ങളിലൂടെയുള്ള കവറേജ് പര്യാപ്തമാകുമോ തുടങ്ങിയ കാര്യങ്ങൾ വേണം സ്പോണ്‍സർഷിപ്പിന് മുന്നോടിയായി ചിന്തിക്കേണ്ടത്.
(ലേഖകൻ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനിയിൽ (BITS Pilani) മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറാണ്. MSME കൺസൾട്ടിങ് രംഗത്തും പ്രവർത്തിച്ച് വരുന്നു. മൊബൈൽ: 9645060757)