പണി ചോദിച്ചു വാങ്ങുന്ന മക്കളും പണി കൊടുത്ത് പണി മേടിക്കുന്ന മാതാപിതാക്കളും
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ' അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു. ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു. അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്.
'ഇന്ന് ജോലിയൊന്നുമില്ലേ അച്ഛാ'
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടിക്കിടന്ന എന്നെ വാരിവലിച്ച് പുറത്തേക്കിട്ടിട്ട് മകള്‍ ചോദിച്ചു.
ഇന്ന് അവധിയല്ലേ മോളെ. ഇന്ന് ജോലിയൊന്നുമില്ല. ഞാന്‍ നീരസം പുറത്തുകാട്ടാതെ പറഞ്ഞു.
അല്ല അച്ഛന്റെ ജോലിയുടെ കാര്യമല്ല ചോദിച്ചത്. എനിക്ക് ഇന്ന് ജോലിയൊന്നും തരുന്നില്ലേ എന്നാണ് ചോദിച്ചത്. മകള്‍ പറഞ്ഞു.
ഏഴാം ക്ലാസിൽ പഠിക്കുന്ന കൊച്ചുങ്ങൾക്ക് എന്ത് ജോലി. എങ്കിലും ഉറക്കത്തിന്റെ ആലസ്യം വിടാതെ ഞാൻ പറഞ്ഞു.
എത്രമാത്രം ജോലികള്‍ ചെയ്യാന്‍ കിടക്കുന്നു. മോളുതന്നെ അതെല്ലാം കണ്ടുപിടിച്ച് ചെയ്‌തോ. അമ്മയോടും ചോദിച്ചോളൂ. ഞാന്‍ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.
ഓകെ അച്ഛാ താങ്ക്യൂ എന്ന് പറഞ്ഞ് മകള്‍ മുറിയില്‍ നിന്നിറങ്ങിപ്പോയി.
വൈകുന്നേരം എല്ലാവരും കൂടി ഒരു സിനിമ കണ്ടുകൊണ്ടിരിക്കേ മകള്‍ ഒരു കഷണം കടലാസ് എന്റെ നേരെ നീട്ടിക്കൊണ്ടുപറഞ്ഞു-
ദാ അച്ഛാ ഇന്നത്തെ എന്റെ ബില്ല്.
ബില്ലോ? ചോദ്യം ഉയര്‍ന്നത് ഭാര്യയില്‍ നിന്നാണ്.
എന്താണ് ബില്ല് ഇതുവരെ കണ്ടിട്ടില്ലേ. മകള്‍ അമ്മയുടെ നേരെ ചൂടായി.
ഞാന്‍ ബില്ല് വാങ്ങിനോക്കി. ഒരു വെള്ളപേപ്പറില്‍ പേന ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന മനോഹരമായ ബില്ല്. ഏറ്റവും അടിയില്‍ വടിവൊത്ത രീതിയില്‍ രൂപയുടെ ചിഹ്നമൊക്കെ ചേര്‍ത്ത് എഴുതിയിരിക്കുന്ന തുക കണ്ട് അന്തം വിട്ടു. 465 രൂപ.
കുട്ടികളെ ചെറുപ്പത്തിലേ സാമ്പത്തിക ശീലങ്ങൾ പഠിപ്പിക്കുന്നതിനെക്കുറിച്ചു നടത്തിയ പ്രഭാഷണം ഇവൾ കേട്ടോ. അറിയില്ല.
പക്ഷേ അവൾ പറഞ്ഞു. അഛനല്ലേ പറഞ്ഞത് വീട്ടുജോലികളൊന്നും ആരും സൗജന്യമായി ചെയ്യേണ്ട. ഏതു ജോലി ചെയ്താലും കൂലി തരാമെന്ന്. ഇത് ഇന്ന് ഞാന്‍ ഈ വീട്ടില്‍ ചെയ്ത ജോലികളും അതിനുള്ള ഫീസുമാണ്. വേഗം പണം എടുക്കൂ. എനിക്കത് അക്കൗണ്ടില്‍ ഇന്ന് തന്നെ ക്രഡിറ്റ് ചെയ്യണം.
ഞാന്‍ അന്തം വിട്ടു. പോക്കറ്റ് മണിയായി കിട്ടുന്ന പണം അവിടെയും ഇവിടെയും ഇട്ട് കളയാതിരിക്കാന്‍ കഴിഞ്ഞ ദിവസം ഞാനാണ് അവള്‍ക്ക് ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുത്തത്. അതിപ്പോള്‍ ഇങ്ങനെ പുലിവാലാകുമെന്ന് കരുതിയില്ല.
അവള്‍ നീട്ടിയ ബില്ല് ഞാനൊന്നു നോക്കി. കാര്‍ വാഷിങ്-200 രൂപ. നാല് ഷൂ പോളിഷിങ്-60 രൂപ. കംപ്യൂട്ടര്‍ ക്ലീനിങ്-25. ജനല്‍ ഗ്ലാസ് ക്ലീനിങ്. ഗ്ലാസൊന്നിന് 10 രൂപവെച്ച് 12 ഗ്ലാസിന് 120 രൂപ. മൂന്ന് നേരത്തെ ഡൈനിങ് ടേബിള്‍ ക്ലീനിങ് 20 രൂപവെച്ച് 60 രൂപ.
വേഗം പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യൂ. മകളുടെ മുഖത്ത് വലിയ ഗൗരവം.
മക്കള്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ ചെറുപ്പത്തിലേ പരിചയപ്പെടുത്തിക്കൊടുക്കണം എന്ന് എല്ലാവരോടും പറയാറുള്ളതാണ്. പക്ഷേ അതിന് ഇത്തരമൊരു പണികിട്ടുമെന്ന് കരുതിയില്ല. ചെയ്ത ജോലിക്ക് കൂലി കൊടുത്തല്ലേ പറ്റൂ. എന്തുപറഞ്ഞാലും അതെല്ലാം തിരികെ വരും. ഞാന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. എന്നിട്ട് ചോദിച്ചു. അപ്പോള്‍ എങ്ങനെ എല്ലാ ദിവസവും ഉണ്ടാകുമോ ഈ സേവനം.
നോ. ഓണ്‍ലി സണ്‍ഡേയ്‌സ്. അവള്‍ മറുപടിയും പറഞ്ഞ് എഴുന്നേറ്റ് പോകാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ തടഞ്ഞു.
നില്‍ക്ക്. എന്റെ ഈ ബില്ല് പേ ചെയ്തിട്ട് പോയാല്‍ മതി.
ബില്ലോ? അവള്‍ അന്തം വിട്ടു.
എന്താണ് ബില്ല് ഇതുവരെ കണ്ടിട്ടില്ലേ. അമ്മ മകളുടെ നേരെ ചൂടായി.
ഇന്ന് നീ ചെയ്ത ജോലിക്ക് കൂലി കിട്ടിയല്ലോ. ഇത് ഇന്ന് നീ ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്ലാണ്. 420 രൂപ. വേഗം ആ പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യൂ.
മകള്‍ ആ ബില്ല് വാങ്ങി നോക്കി. രാവിലെ കുടിച്ച ഇഞ്ചി കാപ്പിക്ക് വരെ ചാര്‍ജ് ചെയ്തിരിക്കുന്നു മഹാപാപി എന്ന മട്ടില്‍ അമ്മയെ നോക്കി ബില്ല് വായിച്ചു.
ബ്രേക്ക് ഫാസ്റ്റ്-മൂന്നപ്പവും മുട്ടക്കറിയും ഏത്തപ്പഴവും-60 രൂപ. 11 മണിക്ക് ഒരു ഗ്ലാസ് ടാങ്- 20 രൂപ. ഉച്ചയ്ക്ക് ബിരിയാണി രണ്ട് വട്ടം-200 രൂപ. ഒരു പ്ലേറ്റ് മാമ്പഴം-50 രൂപ. വൈകിട്ട് ഹോര്‍ലിക്‌സിട്ട് ചായ-30 രൂപ. പരിപ്പ് വട 6 എണ്ണം- 60 രൂപ. ഡിന്നര്‍ ഫ്രീ.
ഇനി ഇവിടെ എന്താണ് ഉണ്ടാകുന്നത് എന്നറിയാമായിരുന്നത് കൊണ്ട് ഞാന്‍ റിമോട്ട് എടുത്ത് ടിവിയുടെ വോള്യം പരമാവധി കൂട്ടി.