വരുന്നു ‘ബെറ്റർ ഫോർ യൂ’! തുറക്കുന്നത് വൻ അവസരങ്ങൾ

ജനങ്ങൾ ആഗോളതലത്തിൽ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്കു മാറുന്നത് ചെറുസംരംഭകർക്കു മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുന്നത്. കൂടുതൽ രുചിയുള്ള ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണ്. ഉദാഹരണത്തിന്, ‘ചിപ്സ്’ എന്നു നാം വിളിക്കുന്ന കായ വറുത്തത് രുചികരമെങ്കിലും കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഇവിടെയാണ്

ജനങ്ങൾ ആഗോളതലത്തിൽ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്കു മാറുന്നത് ചെറുസംരംഭകർക്കു മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുന്നത്. കൂടുതൽ രുചിയുള്ള ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണ്. ഉദാഹരണത്തിന്, ‘ചിപ്സ്’ എന്നു നാം വിളിക്കുന്ന കായ വറുത്തത് രുചികരമെങ്കിലും കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും.
ഇവിടെയാണ് ആഗോളതലത്തിൽ ശ്രദ്ധേയമായ ‘ബെറ്റർ ഫോർ യൂ’ (BFY) പ്രസ്ഥാനങ്ങളുടെ പ്രാധാന്യം. BFY എന്നാൽ വ്യക്തികളുടെ ക്ഷേമവും ആരോഗ്യവും മുൻനിർത്തിയുള്ള ഉപഭോഗ രീതിയാണ്. അതായത് അനാരോഗ്യകരമായവ ഒഴിവാക്കി മുന്നോട്ടുപോകുക. ഭക്ഷണശീലത്തിൽ വലിയ മാറ്റങ്ങളാണ് BFY കൊണ്ടുവരുന്നത്.
ഭക്ഷണശീലങ്ങൾക്ക് ആരോഗ്യകരമായ ബദല്‍ അവതരിപ്പിച്ചുകൊണ്ട് ഭക്ഷണവ്യവസായത്തിൽ വലിയ വിപ്ലവംതന്നെ നടക്കുകയാണ്. വസ്ത്ര വിപണിയിൽ സുഡിയോ പോലെയുള്ള ഫാസ്റ്റ്-ഫാഷൻ ബ്രാൻഡുകൾ കൊണ്ടുവന്നതിനെക്കാൾ വലിയ മാറ്റമാണ് ഭക്ഷണമേഖലയിൽ വരാൻ പോകുന്നത്. പൂർണമായും ആരോഗ്യകരമാക്കാൻ കഴിഞ്ഞില്ലെങ്കിലും പരമാവധി അതിനുവേണ്ടി ശ്രമിക്കുകയെന്നതാണ് BFYയോട് ആഭിമുഖ്യം പുലർത്തുന്ന ബ്രാൻഡുകൾ ചെയ്യുന്നത്.
ഉദാഹരണത്തിന്, കൊളസ്ട്രോളിനു കാരണമാകുന്ന ചിപ്സ്, ഉപയോഗിച്ച എണ്ണയിൽ തന്നെയാണ് വീണ്ടും വറുക്കുന്നതെങ്കിൽ അത് 30മുതൽ 50%വരെ അധികം ഹാനികരമാണ്. ഇവിടെ BFYയുടെ നയം എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുകയും അത് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുക എന്നതാണ്. ഒപ്പം റാഗി ചിപ്സും ഓട്സ് അധിഷ്ഠിത ചെറുകടിയുംപോലെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.
വൻ അവസരങ്ങള്‍
ഭക്ഷണശീലത്തിലെ ഈ മാറ്റങ്ങൾ വലിയ അവസരങ്ങളാകും സംരംഭകർക്കായി തുറക്കുക. മേൽ പറഞ്ഞപോലുള്ള ഉൽപന്നങ്ങൾ ലഘുസംരംഭകർക്കും വിപണിയിലെത്തിക്കാനാകും. അത്തരത്തിലൊരു നീക്കംനടത്തുമ്പോൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം.
1. അറിവുള്ള ഉപഭോക്താവ്
സാധാരണ ഉപഭോക്താക്കളെക്കാൾ പ്രസ്തുത ഉൽപന്നത്തെക്കുറിച്ച് നല്ല അറിവുള്ള ഉപഭോക്താക്കളാകും ഈ മേഖലയിലുള്ളത്. അതുകൊണ്ടു പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ഇടപാട് നടക്കില്ല. ഉൽപന്നം അവകാശപ്പെടുന്ന മേന്മകളില്ലെങ്കിൽ പരാജയപ്പെടുകതന്നെ ചെയ്യും. അതു മറക്കരുത്.
2. മികച്ച ചേരുവകൾ
ഉൽപന്നത്തിന്റെ ഏതെങ്കിലുമൊരു ഭാഗം മാത്രം മികച്ചതായിട്ട് യാതൊരു കാര്യവുമില്ല. എല്ലാ ചേരുവകളും ആരോഗ്യകരമായതാകണം. കുറഞ്ഞപക്ഷം, പാർശ്വഫലങ്ങൾ കുറഞ്ഞെങ്കിലുമിരിക്കണം.
3. വ്യത്യാസം അറിയിക്കണം
ഇത്രയൊക്കെ ചെയ്താലും ഉൽപന്നത്തെക്കുറിച്ച് ഉപഭോക്താവുമായി കൃത്യമായി സംവദിക്കണം. ഓരോ ചേരുവയും എങ്ങനെയാണ് എത്തിയതെന്നതു മുതൽ ഉൽപന്നത്തിലെ കലോറി എത്രയെന്നുവരെ ഉപഭോക്താവുമായി പങ്കിടണം. ∙
ലെയ്സിനു ബദലുമായി പെപ്സികോ?
നിലവിൽ BFY അധിഷ്ഠിത ഉപഭോക്താക്കൾ ഇന്ത്യയിൽ കുറവെങ്കിലും ഇനി വരാനുള്ളത് BFY കാലംതന്നെയെന്നതിനു തർക്കമില്ല. അതിനേറ്റവും വലിയ ഉദാഹരണമാണ് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന മെക്സിക്കൻ കമ്പനിയായ സിയറ്റെയെ പെപ്സികോ ഏറ്റെടുക്കുന്നത്. സിയറ്റെയുടെ ഉൽപന്നങ്ങളെ പെപ്സികോയുടെ ലെയ്സ്‌പോലെയുള്ളവയ്ക്കു പകരക്കാരായി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ മേഖലയിലേക്ക് സൂക്ഷ്മതയോടെ കാലെടുത്തുവയ്ക്കുന്നവർക്ക് വിജയസാധ്യത ഏറെയാണ്.
മാർക്കറ്റിങ് വിദഗ്ധനായ ലേഖകൻ ബിറ്റ്സ് പിലാനിയിൽ അസിസ്റ്റന്റ് പ്രഫസറാണ്