നഷ്‌ടം തുടരുമോ, അതോ ചെറുകിട–ഇടത്തരം ഓഹരികള്‍ വാങ്ങിവയ്ക്കണോ?
കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയപ്പോള്‍ മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്‌തു.
കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയപ്പോള്‍ മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്‌തു.
കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയപ്പോള്‍ മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്‌തു.
കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ കനത്ത ഇടിവ് നേരിട്ടത് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയപ്പോള്‍ മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. കഴിഞ്ഞ ഒരു മാസം കൊണ്ട് നിഫ്‌റ്റി 4.83 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ നിഫ്‌റ്റി മിഡ്‌കാപ് 100 സൂചിക 9.21 ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ് 100 സൂചിക 9.38 ശതമാനവും നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം വിപണി കുതിപ്പ് നടത്തുന്ന സമയത്ത് മിഡ്, സ്‌മോള്‍കാപ് ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വലിയ നഷ്‌ടം തന്നെ പിന്നീട് നേരിടേണ്ടി വന്നിട്ടുണ്ട്. കുറഞ്ഞത് 500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനികളുടെ പ്രകടനം പരിശോധിച്ചാല്‍ അവയില്‍ ആയിരത്തോളം ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നിന്നും കുറഞ്ഞത് 30 ശതമാനം തിരുത്തല്‍ നേരിട്ടിട്ടുണ്ട്.
വിപണിയിലെ മുന്നേറ്റത്തില്‍ മിഡ്, സ്‌മോള്‍കാപ് ഓഹരികള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നതു പോലെ തന്നെ തിരുത്തലില്‍ ലാര്‍ജ്‌കാപ് ഓഹരികളെ അപേക്ഷിച്ച് കൂടുതല്‍ പരിക്കുണ്ടാകുന്നതും ഇത്തരം ഓഹരികള്‍ക്കാണ്. വിപണിയിലെ ഇടിവിന്റെയും മുന്നേറ്റത്തിന്റെയും ചക്രങ്ങളില്‍ ഇത്തരം ഓഹരികളുടെ വില വ്യതിയാനത്തിനത്തിലുണ്ടാകുന്ന തീവ്രസ്വഭാവത്തെ കുറിച്ച് നിക്ഷേപകര്‍ ബോധവാന്മാരായിരിക്കേണ്ടതുണ്ട്.
അങ്ങനെ മറക്കരുത്
ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് പൊതുവെ സമ്പത്ത് വളര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം. അതുകൊണ്ടുതന്നെ ലാര്‍ജ്‌കാപ് ഓഹരികള്‍ വാങ്ങിയതിനു ശേഷം മറന്നുകളഞ്ഞേക്കുകയാണ് വേണ്ടത് എന്ന് പറയാറുണ്ട്. അതേ സമയം മിഡ്, സ്‌മോള്‍കാപ് ഓഹരികളില്‍ ഇത്തരം `മറവി' നിക്ഷേപകര്‍ക്ക് പ്രയോജനം ചെയ്യണമെന്നില്ല. കാരണം വിപണി മുന്നേറുമ്പോള്‍ ഇത്തരം ഓഹരികളില്‍ പലതും വളരെ ചെലവ് കൂടിയ നിലയിലെത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ഉയര്‍ന്ന ഉയര്‍ന്ന നേട്ടം നല്‍കിയ ഓഹരികള്‍ അന്യായമായ വിലയിലായിരുന്നു വ്യാപാരം ചെയ്‌തിരുന്നത്. തിരുത്തല്‍ വന്നപ്പോള്‍ അവ ശക്തമായ ഇടിവിന് വിധേയമാവുകയും ചെയ്‌തു.
അമിതമൂല്യത്തില്‍ വ്യാപാരം ചെയ്യുമ്പോള്‍ തിരുത്തല്‍ ഒഴിവാക്കാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്. അമിതമൂല്യത്തിലെത്തുന്ന ഓഹരികളില്‍ ലാഭമെടുക്കുന്നതാണ് എപ്പോഴും ഉചിതം. പൂര്‍ണമായും വിറ്റുമാറിയില്ലെങ്കില്‍ പോലും വിപണി ചെലവേറിയ നിലയിലെത്തുമ്പോള്‍ ഇത്തരം ഓഹരികളില്‍ ഭാഗികമായി ലാഭമെടുത്താല്‍ പിന്നീടുള്ള തിരുത്തല്‍ നിക്ഷേപാവസരമായി ഉപയോഗിക്കാനാകും.
ക്ഷമ വേണം
മുന്നേറ്റത്തിന്റെ ഘട്ടത്തില്‍ അന്യായമായ വിലയിലുള്ള ഓഹരികള്‍ ന്യായീകരിക്കാനാകാത്ത വിധം ഉയരുന്നതു പോലെ തിരുത്തലിന്റെ ഘട്ടത്തില്‍ ന്യായ വിലയിലും താഴെയുള്ള ഓഹരികള്‍ പോലും ന്യായീകരിക്കാനാകാത്ത വിധം ഇടിയുന്നു. ഈ ഇടിവില്‍ പരിഭ്രാന്തരാകുന്നതിന് പകരം നിക്ഷേപാവസരമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതേ സമയം വാങ്ങാവുന്ന ഉചിതമായ വിലയിലെത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമ കൂടി നിക്ഷേപകര്‍ കാട്ടണം.
ഗണ്യമായ തോതില്‍ തിരുത്തല്‍ നേരിട്ടതും ന്യായവിലയില്‍ ലഭ്യമായതുമായ മികച്ച മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ ഇപ്പോള്‍ വാങ്ങിത്തുടങ്ങാവുന്നതാണ്. രണ്ടോ മൂന്നോ ഘട്ടമായി ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ നിക്ഷേപത്തിന്റെ ശരാശരി ചെലവ് കുറയ്‌ക്കാനും സാധിക്കും.
മിഡ്, സ്‌മോള്‍കാപ് ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കമ്പനിയുടെ അടിസ്ഥാന ഘടകങ്ങള്‍ വിലയിരുത്താതെ ഓഹരി ശക്തമായ ഇടിവ് നേരിട്ടുവെന്നതു കൊണ്ടു മാത്രം വില തിരിച്ചുകയറുമെന്ന പ്രതീക്ഷയില്‍ നിക്ഷേപം നടത്തരുത്. ബിസിനസിലെ ഭാവി വളര്‍ച്ച സംബന്ധിച്ച് വ്യക്തതയുള്ള കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി വിദഗ്‌ധരുടെ സേവനം തേടുന്നത് പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് ഫലപ്രദമാകാന്‍ സഹായകമാകും.