മെസിയെ അദ്ഭുതപ്പെടുത്തിയ ‘ജൂനിയർ മെസി’; ആരത്തിനെ സ്വന്തമാക്കി ലിവര്‍പൂള്‍
ലോകോത്തര കായിക താരങ്ങള്‍ സോഷ്യൽ മീഡിയയി പിന്തുടരുന്ന ആറുവയസുകാരന്‍. ഇറാന്‍കാരന്‍ അറാത്ത് ഹൊസ്സീനി. ഫുട്ബോള്‍ നീക്കങ്ങള്‍ കൊണ്ട് സാക്ഷാല്‍ മെസിയെ വരെ അദ്ഭുതപ്പെടുത്തിയ കുട്ടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ ഈ അത്ഭുതബാലനെ സ്വന്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ മേഴ്സിസൈഡിലെ ലിവര്‍പൂള്‍

ലോകോത്തര കായിക താരങ്ങള്‍ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ആറുവയസുകാരന്‍, ഇറാന്‍കാരന്‍ അറാത്ത് ഹൊസ്സീനി. ഫുട്ബോള്‍ നീക്കങ്ങള്‍ കൊണ്ട് സാക്ഷാല്‍ മെസിയെ വരെ അദ്ഭുതപ്പെടുത്തിയ കുട്ടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ ഈ അത്ഭുതബാലനെ സ്വന്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ മേഴ്സിസൈഡിലെ ലിവര്‍പൂള്‍ അക്കാദമിയില്‍ അറാത്ത് പരിശീലനം നേടുന്നു.
സിക്സ് പാക്ക് ശരീരവും ബൈസെപ്സും ഈ പ്രായത്തിൽ ഉള്ളവർക്ക് അപൂർവ്വമാണ് എന്നുതന്നെ പറയാം. ഫുട്ബോളിൽ കമ്പമുള്ള ആരത് ജനിച്ചത് ഇറാനിലാണ്. മെസിയുടെ കിക്കുകളോട് സാമ്യമുള്ള രീതിയിൽ ഫുട്‍ബോൾ കളിക്കുന്നതിനാൽ തന്നെ ജൂനിയർ മെസ്സി എന്ന് പേരിട്ടാണ് ആരാധകർ ഈ കൊച്ചു മിടുക്കൻ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും ശക്തനായ ആറുവയസ്സുകാരൻ എന്നാണ് ആരത് അറിയപ്പെടുന്നത്.
നാല് മില്ല്യണിൽ അധികം വരുന്ന ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ മിടുക്കന് ഉള്ളത്. മൂന്നു വയസുമുതൽ ആരത് മാധ്യമങ്ങളിലെ താരമാണ്. മൂന്നു വയസ്സുള്ളപ്പോൾ വീടിന്റെ ചുമരുകൾ കയറുന്ന വിഡിയോയിലൂടെയാണ് ആരത് ആദ്യമായി ലോക ശ്രദ്ധ ആകർഷിക്കുന്നത്. നാലാം വയസ് മുതൽ ഫുട്‌ബോളിലായി ശ്രദ്ധ. ഇതിനിടയ്ക്ക് സിക്സ് പാക്ക് കാണിച്ച് നിൽക്കുന്ന ഈ മിടുക്കന്റെ നീണ്ട മുടികാരണം പെൺകുട്ടിയെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
ആളുകൾ മെസ്സിയെ പോലെ മിടുക്കൻ എന്നൊക്കെ പറഞ്ഞാലും ലോക ഫുട്ബോൾ സൂപ്പർസ്റ്റാറായ ക്രിസ്റ്റിനോ റോണാൾഡോയാണ് ആരത്തിന്റെ ആരാധനാ താരം. റോണാൾഡോയെ പോലെയാകുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്തുന്നതിനായി കഠിന പരിശ്രമം നടത്തുകയാണ് ആരത്. തുടക്കകത്തിൽ ദിവസം 30 മിനിട്ട് ആയിരുന്നു ജിംനാസ്റ്റിക് പരിശീലനം. ഇപ്പോൾ സമയം കൂട്ടിവരുന്നു. സങ്കീർണ്ണമായ പോസുകൾ ഉൾപ്പടെ ജിംനാസ്റ്റിക്സിലെ പല പോസുകളും ഇന്ന് എളുപ്പത്തിൽ ചെയ്യാൻ ഈ മിടുക്കനാകും.
റൊണാള്‍ഡോയുടെയും മെസിയുടെയും മല്‍സരങ്ങള്‍ കണ്ടതോടെ കമ്പം ഫുട്ബോളിനോടായി. വീട്ടിലെ സ്വീകരണമുറിയിലായിരുന്നു ഡ്രിബിളിങ് പരിശീലനം. ഇറാനില്‍ ദിവസം നാലുജോലികള്‍ വരെ ചെയ്ത് കുടംബം നോക്കിയിരുന്ന മുഹമ്മദ് ഹൊസ്സീനിക്ക് മകന്‍ തന്നെപ്പോലെ ജീവിതത്തില്‍ കഷ്ടപ്പെടരുതെന്ന് വാശിയായിരുന്നു. മികച്ച വിദ്യാഭ്യാസവും പരിശീലനവും നേടാന്‍ അച്ഛനും മകനും ഇംഗ്ലണ്ടിലെത്തി. കുഞ്ഞുപ്രായത്തിലെ അമ്മയെയും സഹോദരിയെയും വിട്ടാണ് അറാത്ത് ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറിയത്. ഇംഗ്ലണ്ടില്‍ എവര്‍ട്ടന്‍, ലിവര്‍പൂള്‍ ഉള്‍പ്പെടയുള്ള വിവിധ ക്ലബുകളുടെ അക്കാദമികളില്‍ ട്രയല്‍സിന് പോയിരുന്നു. ലിവര്‍പൂളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
English Summary : Six year old Arat wins place at liverpool FC Academy