കൂട്ടുകാരുമൊത്ത് ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ 13 വയസ്സുകാരൻ ചിലവാക്കിയത് 12 ലക്ഷം രൂപ. ചെന്നൈ സ്വദേശിയായ ബാലനാണ് ഒരുവർഷംകൊണ്ട് ഇത്രയധികം തുക മുടക്കിയത്. സംഭവം കണ്ടെത്തിയതോടെ ബിസിനസുകാരനായ പിതാവ് പൊലീസിനെ സമീപിച്ചു. എട്ടാം ക്ലാസുകാരനായ വിദ്യാർഥി കൂട്ടുകാരുടെ പ്രേരണയെ തുടർന്ന് പലപ്പോഴായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരുമൊത്ത് ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ 13 വയസ്സുകാരൻ ചിലവാക്കിയത് 12 ലക്ഷം രൂപ. ചെന്നൈ സ്വദേശിയായ ബാലനാണ് ഒരുവർഷംകൊണ്ട് ഇത്രയധികം തുക മുടക്കിയത്. സംഭവം കണ്ടെത്തിയതോടെ ബിസിനസുകാരനായ പിതാവ് പൊലീസിനെ സമീപിച്ചു.  

എട്ടാം ക്ലാസുകാരനായ വിദ്യാർഥി കൂട്ടുകാരുടെ പ്രേരണയെ തുടർന്ന് പലപ്പോഴായി അച്ഛന്റെ ലോക്കറിൽ നിന്നും പണം എടുക്കുകയായിരുന്നു. ഗെയിമിംഗ് ആപ്ലിക്കേഷൻ റീച്ചാർജ് ചെയ്യുന്നതിനായി പരാതിക്കാരന്റെ മകനും മറ്റു മൂന്നു സുഹൃത്തുക്കളും ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന ഷോറൂമിലെ ജോലിക്കാരന് തുക കൈമാറുകയായിരുന്നു. ഇടയ്ക്ക് വച്ച് മറ്റൊരു ആവശ്യത്തിനായി ലോക്കറിലെ പണമെടുക്കാൻ നോക്കിയപ്പോഴാണ് അത് നഷ്ടപ്പെട്ടതായി കുട്ടിയുടെ അച്ഛൻ കണ്ടെത്തിയത്.

ADVERTISEMENT

കുട്ടിയെ ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് അച്ഛൻ പൊലീസിൽ പരാതി സമർപ്പിച്ചത്. മകന്റെ സുഹൃത്തുക്കൾക്കും ഇലക്ട്രോണിക്സ് കടയിലെ ജോലിക്കാരനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മറ്റു കുട്ടികളും 13 വയസ്സുകാർ തന്നെയാണ്. അതേസമയം ഓരോ തവണയും  കുട്ടി 500 രൂപ വീതം മാത്രമാണ്  നൽകിയിരിക്കുന്നതെന്ന്  സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

English Summary : Chennai man goes to police as son spends Rs 12 lakh to play online game