തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ  സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ 'തങ്കക്കൊലുസിന്റെ’ പുതിയൊരു വിഡിയോ കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ചാച്ചനും ഉമ്മിയ്ക്കും അമ്മയ്ക്കുമൊപ്പം പറമ്പിലാകെ ഓടി നടന്ന് പേരയ്ക്കയും മാങ്ങയും പപ്പായയയുമൊക്കെ പെറുക്കിയും രുചിച്ചും വീട്ടുകാരോട് കുറുമ്പു വര്‍ത്താനം പറഞ്ഞും വളരെ ആക്ടീവാണ് തങ്കവും കുൽസുവും. കിട്ടിയ തക്കത്തിന് മഴനനഞ്ഞും ചാച്ചന്റെ കാറ് കഴുകിയും കുറുമ്പുകാട്ടി നടപ്പാണ് ഇരുവരും. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. 

ADVERTISEMENT

ഇടയ്ക്ക് രണ്ടാളും തലകറക്കം, തലവേദന എന്നൊക്കെ വെറുതെ തട്ടിവിടുകയാണ്. എന്നാൽ എവിടെയാണ് തലവേദനയെന്ന് സാന്ദ്ര ചോദിച്ചപ്പോൾ വയറിൽ തൊട്ടുകാണിക്കുകയാണീ കുറുമ്പി. പതിവുപോലെ  ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. 

English summary : Sandra Thomas post video of Thankakkolusu