നാടിനെ പച്ചപ്പണിയിക്കാൻ ആപ്പുമായി മൂന്നാം ക്ലാസ് വിദ്യാർഥിനി അഗ്രത
മരം നടാൻ പണം കണ്ടെത്താനായി ആപ്പുമായി എട്ട് വയസ്സുകാരി. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ, ദൈനംദിന വാർത്തകൾ, വിഡിയോകൾ, ഗെയിമുകൾ തുടങ്ങിയവ ആക്സസ് ചെയ്യാനാവുന്ന ട്രിലോവേര ആപ് വികസിപ്പിച്ചത് മൂന്നാം ക്ലാസുകാരിയും. രണ്ടുവർഷമായി സജീവമായ ആപ്പിൽ നിന്നുള്ള വരുമാനം കൊണ്ട് ജാർഖണ്ഡിൽ അഗ്രത എന്ന ബാലിക അഞ്ഞുറോളം

മരം നടാൻ പണം കണ്ടെത്താനായി ആപ്പുമായി എട്ട് വയസ്സുകാരി. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ, ദൈനംദിന വാർത്തകൾ, വിഡിയോകൾ, ഗെയിമുകൾ തുടങ്ങിയവ ആക്സസ് ചെയ്യാനാവുന്ന ട്രിലോവേര ആപ് വികസിപ്പിച്ചത് മൂന്നാം ക്ലാസുകാരിയും. രണ്ടുവർഷമായി സജീവമായ ആപ്പിൽ നിന്നുള്ള വരുമാനം കൊണ്ട് ജാർഖണ്ഡിൽ അഗ്രത തിവാരി എന്ന ബാലിക അഞ്ഞുറോളം മരങ്ങൾ നട്ടുപിടിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ആപ്പിലൂടെയുള്ള വരുമാനം കൊണ്ട് നാടിനെ പച്ചപ്പണിയിക്കുന്നത്. ജംഷഡ്പൂർ സേക്രട്ട് ഹാർട്ട് കോൺവന്റ് ഹൈസ്കൂൾ വിദ്യാർഥിനിയായ അഗ്രത ഇൗസ്റ്റ് സിംഭ്ബും ജില്ലയിലെ പതാഡ ബ്ലോക്കിലാണ് മരങ്ങൾ വച്ചുപിടിപ്പിച്ചത്.
വഴിതുറന്നത് ഓൺലൈൻ ഷോപ്പിങ്
2019ലാണ് മരങ്ങൾ വച്ചുപിടിക്കാൻ ആപ്പെന്ന ആശയം അഗ്രതയിൽ നാമ്പിട്ടത്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം തുടങ്ങി. ദീപാവലി നാളിലെ ഒാൺലൈൻ ഷോപ്പിങിൽ നിന്നുള്ള ആശയമാണ് ആപ്പ് നിർമാണത്തിന് വഴിതുറന്നത്. സാധനങ്ങളുമായി ഒാൺലൈൻ വിതരണക്കാർ ദിനംപ്രതി വന്നുപോകുമ്പോഴുണ്ടാകുന്ന കാർബൺ, ശബ്ദ മലിനീകരണ ചിന്തകൾ നൂതന ആശയത്തിന് വിത്തുപാകി. സോഫ്റ്റ് വെയർ ഡവലപർമാരായ ബന്ധുക്കളുടെ സഹായത്തോടെ നിർമിച്ച ട്രിലോവേര ആപ് ഹിറ്റായിക്കഴിഞ്ഞു. ആപ്പിന്റെ ലാഭം മരങ്ങൾ നട്ടുപിടിപ്പിക്കാനും പരിസ്ഥിതിയിലെ കാർബൺ കുറയ്ക്കാനും ഉപയോഗിക്കും അഗ്രത പറഞ്ഞു.
വൃക്ഷത്തൈ നടുന്നതിന് ആഗോള തലത്തിൽ വ്യക്തികൾക്കും കമ്പനികൾക്കും വെബ് പ്രാപ്തമാക്കിയ ചെലവ് കുറഞ്ഞ സേവനമായ ഗ്രോ-ട്രീസ്. കോമിന്റെ സിഇഒയാണ് അഗ്രതയുടെ പിതാവ് ബിക്രാന്ത് തിവാരി.
മരങ്ങളെ സ്നേഹിച്ച്...
ട്രീ ലവേഴ്സ് എന്ന വാക്കിൽ നിന്നാണ് ട്രിലോവേര എന്ന ആപ്പിന് പേരിട്ടത്. കൂടാതെ ജനപ്രിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ ക്ലിക്ക്, ഒാല, ഉൗബർ തുടങ്ങിയ റൈഡ് ഹയറിങ് ആംപ്ലിക്കേഷനുകൾ ഭക്ഷണ വിതരണക്കാരായ സ്വിഗി സൊമാറ്റോ എന്നിവയും എന്നിവയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ആപ്ലിക്കേഷൻ ആക്സസ് ചെയ്യുന്നതിനുള്ള ഒറ്റ പോയിന്റ് പരിഹാരമായി ട്രിലോവേര മാറി. ബുക്ക് മൈ ഷോ, മേയ്ക്ക് മൈട്രിപ്പ്, ഒയോ എന്നിവ പോലെ.
ഈ ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിന് ട്രിലോവേര ഉപയോഗിക്കുമ്പോൾ ഉപയോക്താവിന് യാതൊരു വിലയും കൂടാതെ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ഇടപാടുകൾ സഹായിക്കും. പരസ്യത്തിൽ നിന്നു ലഭിക്കുന്ന പണവും ഭൂമിയെ പച്ചപ്പണിയിക്കാൻ ഉപയോഗിക്കുകയാണെന്ന് ആഗ്രത കൂട്ടിച്ചേർത്തു. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അഗ്രത കൂടുതൽ ഗെയിമുകളും വിഡിയോകളും അപ് ലോഡ് ചെയ്ത് ആപ് വികസിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
രാജ്യത്ത് ആദ്യം
ഒരു ആംപ്ലിക്കേഷൻ ഉപയോഗിച്ച് സൗജന്യമായി മരം നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ പരിപാലിക്കുന്ന പ്ലാറ്റ് ഫോം രാജ്യത്തില്ല. ജർമനിയിൽ ഇക്കോസിയ.ഒാർഗ് ( Ecocia .org)എന്ന വെബ്സൈറ്റ് ഉണ്ട്. ഒരു വർഷത്തിനിടെ ആയിരക്കണക്ക് ഉപയോക്താക്കളെ ട്രിലോവേര കണ്ടെത്തി. അഗ്രതയുടെ നൂതന സംരഭത്തിന് പിന്തുണയുമായി റാഞ്ചി ബിർസ ആഗ്രികൾച്ചർ യൂണിവേഴ്സിറ്റിയും രംഗത്തുണ്ട്. ശാസ്ത്രീയ കൃഷി രീതികളിലൂടെ പച്ചപ്പ് വർധിപ്പിക്കാനുള്ള തയാറെടുപ്പുകൾ നൽകുന്ന ആപ് തുടങ്ങാൻ അഗ്രതയോട് യൂണിവേഴ്സിറ്റി നിർദേശിച്ചിരിക്കുകയാണ്.
English summary: Agratha the seven ear old entrepreneur planting trees with the help of Trilovera app