വിരൽതുമ്പിൽ ഇതാ ഒരു സ്കൂൾ ലൈബ്രറി; പുതുവഴി കാട്ടി പട്ടം കേന്ദ്രീയ വിദ്യാലയ
കേവലം പുസ്തകങ്ങൾ വായിക്കാൻ മാത്രമുള്ള ഇടമല്ല ഇത്. കഥകൾ വായിക്കാനും പറയാനും കേൾക്കാനും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാനും പഠനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കണ്ടെത്താനും എന്തിനേറെ കുട്ടികൾക്കായുള്ള സിനിമ കാണാനുള്ള അവസരം വരെ ഈ ഓൺലൈൻ ലൈബ്രറിയിലുണ്ട്.

ക്ലാസ്മുറികളും കളിയിടങ്ങളും പോലെ തന്നെ പ്രധാനമാണ് സ്കൂൾ ലൈബ്രറിയും. മഹാമാരിയുടെ കാലത്തും സിലബസ് അനുസരിച്ചുള്ള പഠനം ഓൺലൈൻ ക്ലാസ്സിലൂടെ മുടക്കമില്ലാതെ നടക്കുമ്പോഴും സ്കൂൾ ലൈബ്രറികൾ കുട്ടികൾക്ക് ഇപ്പോൾ അപ്രാപ്യമാണ്. വായിക്കാനും അറിവുനേടാനും ഓൺലൈനിൽ നിരവധി പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അവ കുട്ടികൾക്ക് എത്രകണ്ട് സുരക്ഷിതമായി ഉപയോഗിക്കാനാവും എന്നത് ഉറപ്പില്ല. എന്നാൽ വിനോദവും വിജ്ഞാനവും ഒരുപോലെ പകർന്നു നൽകി കുട്ടികൾക്കായി ഒരു ഓൺലൈൻ ലൈബ്രറി ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയം.
കേവലം പുസ്തകങ്ങൾ വായിക്കാൻ മാത്രമുള്ള ഇടമല്ല ഇത്. കഥകൾ വായിക്കാനും പറയാനും കേൾക്കാനും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാനും പഠനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കണ്ടെത്താനും എന്തിനേറെ കുട്ടികൾക്കായുള്ള സിനിമ കാണാനുള്ള അവസരം വരെ ഈ ഓൺലൈൻ ലൈബ്രറിയിലുണ്ട്.
ലിങ്ക്ട്രീ എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് കേന്ദ്രീയ വിദ്യാലയ പട്ടത്തിന്റെ ഓൺലൈൻ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ പ്രൊഫൈൽ ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം. പുസ്തകങ്ങളെക്കുറിച്ചു കുട്ടികൾ തന്നെ വിശദീകരിക്കുന്ന വിഭാഗം, എഴുത്തുകാരെ പരിചയപ്പെടുത്തുന്ന വിഭാഗം, കൊച്ചു കൂട്ടുകാർക്കു കഥകൾ പറയാനും കേൾക്കാനുമുള്ള അവസരം എന്നിവ ദിവസവും ഒരുക്കുന്നു.
ഓഡിയോ ലൈബ്രറി, ഇ മാഗസിൻ, ഇ ബുക്സ്, മുൻകാല ചോദ്യപേപ്പറുകൾ, പുസ്തകങ്ങളുമായി ബന്ധപ്പെട്ട കളികൾ തുടങ്ങി കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒട്ടനവധി കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഓൺലൈൻ ലൈബ്രറിയുടെ പ്രവർത്തനം. പാഠപുസ്തകങ്ങൾക്ക് പുറമേ അധികവായനയ്ക്ക് അവസരമൊരുക്കുക, കുട്ടികളിലെ വിരസത ഒഴിവാക്കി അവരെ സജീവമാക്കി നിർത്തുക, പഠനത്തിന് സഹായകരമായ കാര്യങ്ങൾ അവരിലേയ്ക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ ലൈബ്രറിക്ക് രൂപം നൽകിയതെന്ന് സ്കൂളിലെ ലൈബ്രേറിയനായ എസ്.എൽ.ഫൈസൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ തന്നെ അധികനേരം ചെലവിടേണ്ടിവരുന്ന കുട്ടികൾക്കു മാനസികോല്ലാസത്തിനുള്ള മാർഗം കൂടിയാണ് ലൈബ്രറി ഒരുക്കുന്നത്.
ലൈബ്രറിയിൽ കയറാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
English Summary: The Pattom Kendriya Vidyalaya set up online library, a model during the pandemic