ഒന്നിനു പകരം നട്ടുപിടിപ്പിക്കും ആയിരം മരങ്ങൾ; ആലാണ് അലൈന് വീക്ക്നസ്
സ്കൂൾ ബസിലുള്ള യാത്രയിലായിരുന്നു അലൈൻ ഐറിക് ലാൽ എന്ന കൊച്ചു പയ്യൻ അന്ന്. വഴിയോരത്ത് അന്നവൻ ഒരു കാഴ്ച കണ്ടു. നൂറിലേറെ വർഷം പഴക്കമുള്ളൊരു ആൽമരം വഴിയോരത്ത് വെട്ടിമുറിച്ചിട്ടിരിക്കുന്നു. ആ ഒരാലിനു പകരം 1000 ആൽമരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന ഉറപ്പോടെയാണ് കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ അലൈൻ അന്നു

സ്കൂൾ ബസിലുള്ള യാത്രയിലായിരുന്നു അലൈൻ ഐറിക് ലാൽ എന്ന കൊച്ചു പയ്യൻ അന്ന്. വഴിയോരത്ത് അന്നവൻ ഒരു കാഴ്ച കണ്ടു. നൂറിലേറെ വർഷം പഴക്കമുള്ളൊരു ആൽമരം വഴിയോരത്ത് വെട്ടിമുറിച്ചിട്ടിരിക്കുന്നു. ആ ഒരാലിനു പകരം 1000 ആൽമരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന ഉറപ്പോടെയാണ് കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ അലൈൻ അന്നു വീട്ടിലേക്കു മടങ്ങിയത്. കൊട്ടിയം നാഷനൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അലൈൻ എന്ന അല്ലു.
ആ 1000 ആൽമരങ്ങൾ
അന്നെടുത്ത ആ പ്രതിജ്ഞ യാഥാർഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് അല്ലുവിപ്പോൾ. ആൽമരങ്ങളുടെ ഒരു ചെറിയ നഴ്സറി വീട്ടിൽ തയാറാക്കി. എന്നും തൈകൾ ശേഖരിക്കും. വലിയ മരങ്ങളുടെ ചില്ലുകളിൽ നിന്നും പുതിയ തൈകൾ വളർത്തിയെടുക്കും. തന്റെ ആയിരം ആൽമരങ്ങളിലേക്കുള്ള യാത്രയിലാണ് അല്ലുവിപ്പോൾ. കഴിഞ്ഞ ശിശുദിനം മുതൽ ഈ തൈകൾ വിവിധ സ്ഥലങ്ങളിൽ നട്ടു വരികയാണ്. അല്ലുവിന്റെ നഴ്സറിയിലെ ആൽമരങ്ങൾ ഇന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുന്ന ട്രീ സ്വാപിങ് എന്ന സംവിധാനവും അലൈൻ നടപ്പാക്കിയിട്ടുണ്ട്.
ഗ്രീനത്തോൺ ക്യാംപെയ്ൻ
58 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ‘ഹാർട്ട് ഫോർ എർത്ത്’ എന്ന രാജ്യാന്തര പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകനായി അലൈൻ മാറുന്നതും ഈ ലക്ഷ്യം മനസ്സിലുള്ളതിനാലാണ്. 25,000 പേർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. വിവിധ ക്യാംപെയ്നുകൾക്കും അല്ലു തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ശിശുദിനത്തിലാണ് അലൈൻ ഗ്രീനത്തോൺ എന്ന ക്യാംപെയ്ൻ ആരംഭിക്കുന്നത്. 10000 ചെടികൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ക്യാംപെയ്ന്റെ ലക്ഷ്യം. 38 രാജ്യങ്ങളിലായി 5,28,000 ചെടികളാണു ക്യാംപെയ്ന്റെ ഭാഗമായി നട്ടുപിടിപ്പിച്ചത്. ഈ പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീനത്തോൺ 2 ക്യാംപെയ്ന് അലൈൻ തുടക്കമിട്ടിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്.
ഈ ചെറുപ്രായത്തിൽ അലൈൻ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രകൃതി രക്ഷാ പുരസ്കാരം, ഗ്രീൻ വാരിയർ പുരസ്കാരം, ഗ്രീൻ ഹീറോ പുരസ്കാരം, അബ്ദുൽ കലാം മെമ്മോറിയൽ ഭൂമി മിത്ര പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ അല്ലുവിനു ലഭിച്ചിട്ടുണ്ട്. ഈ അഞ്ചാം ക്ലാസുകാരന്റെ പ്രവർത്തനങ്ങളറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അലൈനെ രാജ് ഭവനിലേക്കു ക്ഷണിച്ച് അനുമോദിച്ചിരുന്നു.
സൺഡൈ ലൈബ്രറിയും
മാതാപിതാക്കൾ സമ്മാനിച്ചതും വാങ്ങിയതുമായ പുസ്തക ശേഖരങ്ങൾ ചേർത്ത് അലൈൻ സൺഡേ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലുമാണു ലൈബ്രറിയുടെ പ്രവർത്തനം. 5 വയസ്സു മുതൽ 15 വയസ്സു വരെ പ്രായമുള്ളവർക്ക് ലൈബ്രറിയിലെത്താം. ഒരു മരം നട്ടു പിടിപ്പിക്കുന്നവർക്ക് അംഗത്വം നൽകും. മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ‘ദി ലോസ്റ്റ് വേൾഡ് ഓഫ് മോംസ്’ എന്ന പേരിൽ അലൈൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകൃതിയോടു മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്ന പുസ്തകമാണിത്. കൊല്ലം മുണ്ടയ്ക്കൽ കൃഷ്ണകൃപയിൽ ഡോ.മോഹൻലാലിന്റെയും ഡോ.ദേവീരാജിന്റെയും മകനാണ് അലൈൻ ഐറിക് ലാൽ.
English summary: Kerala student Alain with greenathon campaign