മലയാളം മണിമണിയായി പറയും ഈ നേപ്പാൾ കുട്ടി– വിഡിയോ
ക്ലാസ് മുറികൾ അന്യമായെങ്കിലും ഓൺലൈൻ പഠനത്തിന്റെ മികവിൽ മലയാള ഭാഷ മനപ്പാഠമാക്കി പാണാവള്ളി ഓടമ്പള്ളി ഗവ.യുപി സ്കൂളിലെ നേപ്പാൾ വിദ്യാർഥി കൃഷ്ണ ബഹദൂർ ഗാർദി. കേരളത്തിൽ വർഷങ്ങൾക്കു മുൻപ് തൊഴിൽ തേടിയെത്തിയ നേപ്പാൾ സ്വദേശി പ്രകാശ് ബഹദൂർ ഗാർദിയുടെയും പുഷ്പയുടെയും മകൻ കൃഷ്ണ ബഹദൂർ ഗാർദി ഇപ്പോൾ ഓടമ്പള്ളി

ക്ലാസ് മുറികൾ അന്യമായെങ്കിലും ഓൺലൈൻ പഠനത്തിന്റെ മികവിൽ മലയാള ഭാഷ മനപ്പാഠമാക്കി പാണാവള്ളി ഓടമ്പള്ളി ഗവ.യുപി സ്കൂളിലെ നേപ്പാൾ വിദ്യാർഥി കൃഷ്ണ ബഹദൂർ ഗാർദി. കേരളത്തിൽ വർഷങ്ങൾക്കു മുൻപ് തൊഴിൽ തേടിയെത്തിയ നേപ്പാൾ സ്വദേശി പ്രകാശ് ബഹദൂർ ഗാർദിയുടെയും പുഷ്പയുടെയും മകൻ കൃഷ്ണ ബഹദൂർ ഗാർദി ഇപ്പോൾ ഓടമ്പള്ളി ഗവ.യുപി സ്കൂളിലെ 5–ാംക്ലാസ് വിദ്യാർഥിയാണ്. പാഠപുസ്തകത്തിലെ മലയാള പദ്യങ്ങളും വാക്കുകളും വായിച്ചു പഠിച്ചുതുടങ്ങിയ കൃഷ്ണ ഗാർദി നേപ്പാൾ ഭാഷയോടൊപ്പം മലയാളത്തിലും സംസാരിക്കാനും തുടങ്ങി.
നേപ്പാളിലെ ബിൻഗ്രിയിൽ നിന്നുമാണ് തൊഴിൽ തേടി കൃഷ്ണ ബഹദൂർ ഗാർദിയുടെ പിതാവ് പ്രകാശ് ബഹദൂർ ഗാർദി ആലൂവയിലെത്തിയതാണ്. നേപ്പാള്‍ സ്വദേശിനിയായ പുഷ്പയെ വിവാഹം കഴിച്ചതിനുശേഷം ആലുവയിൽ താമസമാക്കിയ ഇവർക്ക് കൃഷ്ണ ഗാർദി പിറന്നപ്പോൾ കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പുഷ്പയും കുട്ടിയും നേപ്പാളിലേക്ക് മടങ്ങി. കഴിഞ്ഞ വർഷം ജനുവരിയിൽ പാണാവള്ളിയിൽ താമസമാക്കിയ ഭർത്താവ് പ്രകാശ് ഗാർദിയെ കാണാൻ നേപ്പാളിൽ നിന്നും പുഷ്പയും മകൻ കൃഷ്ണ ബഹദൂർ ഗാർദിയും പാണാവള്ളിയിലെത്തിയത്.
രണ്ടുമാസത്തിനുശേഷം നേപ്പാളിലേക്ക് മടങ്ങാനൊരുങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇരുവർക്കും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. ഇതോടെ നേപ്പാളിൽ മൂന്നാംക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ കൃഷ്ണ ബഹദൂർ ഗാർദിക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി രക്ഷകർത്താക്കൾ പാണാവള്ളി ഓടമ്പള്ളി ഗവ.യുപി സ്കൂളിൽ ചേർക്കുന്നതിന് അന്നത്തെ സ്കൂൾ എച്ച്എം എൻ.സി.വിജയകുമാറിനെ സമീപിച്ചത്. നാലാംക്ലാസിൽ പഠനം തുടങ്ങിയപ്പോൾ മലയാള അക്ഷരങ്ങൾ പോലും അറിയാതിരുന്ന കൃഷ്ണ ഗാർദിക്ക് ഒരു വർഷത്തെ ഓൺലൈൻ പഠനത്തിലൂടെയാണ് ഇപ്പോൾ മലയാളം വായിക്കാനും പറയാനും ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ അഞ്ചാംക്ലാസിലേക്ക് എത്തിയതോടെ സ്കൂൾ എച്ച്എം അഹമ്മദ് കുഞ്ഞാശാൻ, ക്ലാസ് ടീച്ചർ എം.മായദേവി,അധ്യാപികമാരായ പി.കെ.ആശ, ശാരി ആർ.ശശീന്ദ്ര, രത്നകല, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ എം.എം.സുജിത എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനിലുടെയും വീട്ടിലെത്തിയും കൃഷ്ണ ഗാർദിയുടെ തുടർ പഠനം നടത്തുകയാണ്.
English summary: Nepal boy Krishna Bahadoor Gardi speaks writes and reads Malayalam