വയസ് പതിനാല്, ഉയരം 7 അടി 4 ഇഞ്ച് : ബാസ്ക്കറ്റ്ബോളിൽ ഈ പൊക്കക്കാരിയെ തോൽപ്പിക്കാൻ അല്പം പാടുപെടും
പതിനാല് വയസുകാരി ഷാങ് സിയു എന്ന ചൈനീസ് പെൺകുട്ടിയാണ് പ്രായത്തിൽ കവിഞ്ഞ പൊക്കവുമായി സമൂഹമാധ്യമനങ്ങളിൽ താരമാകുന്നത്. 2.26 മീറ്റർ (7 അടി 4 ഇഞ്ച് ) ആണ് ഈ പെൺകുട്ടിയുടെ പൊക്കം. ബാസ്ക്കറ്റ് ബോൾ കളിക്കാരിയായ സിയുവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞിടെയാണ് വൈറലായത്. 15 വയസ്സിന് താഴെയുള്ളവരുടെ ഗെയിമിൽ ഈ

പതിനാല് വയസുകാരി ഷാങ് സിയു എന്ന ചൈനീസ് പെൺകുട്ടിയാണ് പ്രായത്തിൽ കവിഞ്ഞ പൊക്കവുമായി സമൂഹമാധ്യമനങ്ങളിൽ താരമാകുന്നത്. 2.26 മീറ്റർ (7 അടി 4 ഇഞ്ച് ) ആണ് ഈ പെൺകുട്ടിയുടെ പൊക്കം. ബാസ്ക്കറ്റ് ബോൾ കളിക്കാരിയായ സിയുവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞിടെയാണ് വൈറലായത്. 15 വയസ്സിന് താഴെയുള്ളവരുടെ ഗെയിമിൽ ഈ പൊക്കക്കാരിയുടെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു. ഹുബെ പ്രവിശ്യയിലെ ജിങ്‌ഷൊവിൽ നടന്ന ഒരു ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ ഷാങ് സിയു തന്റെ ടീമംഗങ്ങളോടും എതിരാളികളോടുമൊപ്പം അണിനിരക്കുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ ലോകശ്രദ്ധ നേടി.
ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഷാങ് സിയുവിന്റെ പൊക്ക വിശേഷവും തകർപ്പൻ പ്രകടനവും ട്രെൻഡിങ്ങാണിപ്പോള്‍. ഈ കൗമാരക്കാരിയുടെ മാതാപിതാക്കളും പ്രഫഷണൽ ബാസ്‌ക്കറ്റ്ബോൾ കളിക്കാരായിരുന്നു. എതിരാളികളുടെ മേൽ ആധിപത്യം പുലർത്താൻ ഈ പൊക്കം കുറച്ചൊന്നുമല്ല ഷാങ് സിയുവിനെ സഹായിക്കുന്നത്. 7 അടി 6 ഇഞ്ച് ഉയരമുള്ള ചൈനീസ് ബാസ്കറ്റ്ബോൾ ഇതിഹാസം യാവോ മിങുമായാണ് മാധ്യമങ്ങൾ ഈ പൊക്കക്കാരിയെ താരതമ്യം ചെയ്യുന്നത്.
അമ്മ യു യിംഗ് ചൈനീസ് ദേശീയ ടീമിൽ അംഗമാണ്. അവളുടെ അച്ഛനേക്കാളും (2.13 മീറ്റർ) അമ്മയേക്കാളും (1.98 മീ) ഉയരമുണ്ട് ഷാങ് സിയുവിന്, വളർന്നുകഴിഞ്ഞാൽ അവൾക്ക് എത്ര ഉയരമുണ്ടാകുമെന്ന് അദ്ഭുതപ്പെടുകയാണ് പലരും.
English summary: Fourteen year old girl Zhang Ziyu standing 226m tall