‘കുഞ്ഞുങ്ങളില്ലാതെ എന്റെ പ്രെഗ്‌നൻസി പുസ്തകം സാധ്യമല്ല’; മക്കൾ തന്റെ ശക്തിയും ലോകവുമെന്ന് കരീന
സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന് കൂട്ടായി ഒരു കുഞ്ഞനുജൻ പിറന്നത് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിനാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രങ്ങൾ കരീനയോ സെയ്ഫോ അങ്ങനെ പങ്കുവച്ചിരുന്നില്ല.. ജെ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം കഴിഞ്ഞ ജൂലൈ

സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന് കൂട്ടായി ഒരു കുഞ്ഞനുജൻ പിറന്നത് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിനാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രങ്ങൾ കരീനയോ സെയ്ഫോ അങ്ങനെ പങ്കുവച്ചിരുന്നില്ല. ജെ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം കഴിഞ്ഞ ജൂലൈ ഒൻപതിനായിരുന്നു കരീനയുടെ പുസ്തകമായ ‘പ്രെഗ്‌നൻസി ബൈബിൾ’ പുറത്തിറക്കിയത്.
ഇപ്പോഴിതാ തൈമൂറിന്റെ ചെറിയ പ്രായത്തിലുള്ള ചിത്രവും ഇളയ മകനോടൊപ്പവുമുള്ള ചിത്രവും പങ്കുവച്ചുകൊണ്ട് തന്റെ പുസ്കകത്തെ കുറിച്ച് പറയുകയാണ് കരീന. ‘എന്റെ ശക്തി, എന്റെ അഹങ്കാരം, എന്റെ ലോകം! എന്റെ കുഞ്ഞുങ്ങളില്ലാതെ പ്രെഗ്‌നൻസി പുസ്തകം സാധ്യമല്ല. എന്റെ യാത്ര, അനുഭവങ്ങൾ, പഠനങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ വായിക്കാൻ ഞാൻ കാത്തിരിക്കുന്നു’ എന്നാണ് കരീന ചിത്രത്തോടൊപ്പം കുറിച്ചത്.
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച നടി തന്റെ മൂന്നാമത്തെ കുട്ടി എന്നാണ് പുസ്തകത്തെ വിശേഷിപ്പിച്ചത്. രണ്ട് ഗർഭധാരണങ്ങളിലെ ശാരീരികവും വൈകാരികവുമായ അനുഭവങ്ങളുടെ വിവരണമാണു പുസ്തകം എന്നും നടി പറയുന്നു. കരീന കപുറും അദിതി ഷാ ഭീംജാനിയും ചേർന്നു രചിച്ച പുസ്തകം ജഗ്ഗർനട്ട് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.
English summary : Kareena Kapoor share a note on her book and photo Taimur and Jeh