ചിരിയടക്കാനാകാതെ ജയറാം; ഇവൻ ഒരു രക്ഷയുമില്ലല്ലോ എന്ന് ജോജു; മാസ്റ്റർ ഡാവിൻചി ഇങ്ങനെയൊക്കെയാണ്
നാലാം വയസ്സിൽ തെരുവു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് മാസ്റ്റർ ഡാവിൻചി. നാടകനടനായ അച്ഛൻ സതീഷ് കുന്നത്തിന്റെ കൈപിടിച്ച് മാള ഏരിയ ബാലസംഘം സംഘടപ്പിച്ച വേനൽ തുമ്പി കലാജാഥയിലൂടെ ഡാവിൻചി നടന്നെത്തിയത് ‘മാസ്റ്റർ ഡാവിൻചി' എന്ന പേരിലേക്കായിരുന്നു. ആരാധകർക്ക് പക്ഷേ, ഈ പേരല്ല പരിചയം. അവർക്ക് മാസ്റ്റർ ഡാവിൻചി
നാലാം വയസ്സിൽ തെരുവു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് മാസ്റ്റർ ഡാവിൻചി. നാടകനടനായ അച്ഛൻ സതീഷ് കുന്നത്തിന്റെ കൈപിടിച്ച് മാള ഏരിയ ബാലസംഘം സംഘടപ്പിച്ച വേനൽ തുമ്പി കലാജാഥയിലൂടെ ഡാവിൻചി നടന്നെത്തിയത് ‘മാസ്റ്റർ ഡാവിൻചി' എന്ന പേരിലേക്കായിരുന്നു. ആരാധകർക്ക് പക്ഷേ, ഈ പേരല്ല പരിചയം. അവർക്ക് മാസ്റ്റർ ഡാവിൻചി
നാലാം വയസ്സിൽ തെരുവു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് മാസ്റ്റർ ഡാവിൻചി. നാടകനടനായ അച്ഛൻ സതീഷ് കുന്നത്തിന്റെ കൈപിടിച്ച് മാള ഏരിയ ബാലസംഘം സംഘടപ്പിച്ച വേനൽ തുമ്പി കലാജാഥയിലൂടെ ഡാവിൻചി നടന്നെത്തിയത് ‘മാസ്റ്റർ ഡാവിൻചി' എന്ന പേരിലേക്കായിരുന്നു. ആരാധകർക്ക് പക്ഷേ, ഈ പേരല്ല പരിചയം. അവർക്ക് മാസ്റ്റർ ഡാവിൻചി
നാലാം വയസ്സിൽ തെരുവു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് മാസ്റ്റർ ഡാവിൻചി. നാടകനടനായ അച്ഛൻ സതീഷ് കുന്നത്തിന്റെ കൈപിടിച്ച് മാള ഏരിയ ബാലസംഘം സംഘടപ്പിച്ച വേനൽ തുമ്പി കലാജാഥയിലൂടെ ഡാവിൻചി നടന്നെത്തിയത് ‘മാസ്റ്റർ ഡാവിൻചി' എന്ന പേരിലേക്കായിരുന്നു. ആരാധകർക്ക് പക്ഷേ, ഈ പേരല്ല പരിചയം. അവർക്ക് മാസ്റ്റർ ഡാവിൻചി എന്നാൽ ലോനപ്പന്റെ മാമ്മോദീസയിലെ തഗ്ഗടിക്കുന്ന പയ്യനാണ്. നാടകമോ സിനിമയോ എന്തുമാകട്ടെ, സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഏതാനും നിമിഷങ്ങൾ മതി, കുഞ്ഞു ഡാവിൻചി ആരെയും കയ്യിലെടുക്കും. അഭിനയം മാത്രമല്ല, കലാഭവൻ മണിയെ ഓർമിപ്പിക്കുന്ന നാടൻപാട്ടുകളുമുണ്ട് കൂട്ടിന്. അഭിനയ വിശേഷങ്ങളുമായി മാസ്റ്റർ ഡാവിൻചി മനോരമ ഓൺലൈനിൽ.
നാലാം വയസ്സിൽ അഭിനയം
മുപ്പതു വർഷത്തോളമായി സതീഷ് കുന്നത്ത് നാടക രംഗത്തുണ്ട്. മാളയിലെ ബാലസംഘംകുട്ടികളുടെ അവധിക്കാല നാടക ക്യാംപുകളുടെ പരിശീലനം സതീഷിന്റെ നേതൃത്വത്തിലായിരിക്കും. സാധാരണ അൽപം മുതിർന്ന കുട്ടികളാകും ക്യാംപുകളിലെത്തുക. മൂന്നര– നാല് വയസ്സു പ്രായമുള്ള കുഞ്ഞ് ഡാവിൻചിയും സതീഷിന്റെ കൈപിടിച്ച് ക്യാംപിലെത്തുമായിരുന്നു. അങ്ങനെ ഒരു തെരുവു നാടകത്തിൽ ഡ്യൂപ് ആയാണ് ഡാവിൻചി അഭിനയം ആരംഭിക്കുന്നത്. നാടകത്തിലെ പ്രകടനം കണ്ട് സതീഷിന്റെ സുഹൃത്തായ അൻസാരി കരൂപ്പടന്ന സംവിധാനം ചെയ്ത ‘ജീൻവാൽജീൻ’ എന്ന ഹ്രസ്വചിത്രത്തിലേക്കു ക്ഷണം ലഭിച്ചു. പീന്നീട് ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി’ എന്ന ഹ്രസ്വചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡുകൾ ഏറെ വാരിക്കൂട്ടി ഡാവിൻചി. പല്ലൊട്ടിയെന്ന ഹ്രസ്വചിത്രം കണ്ട സംവിധായകനും നിർമ്മാതാവുമായ സാജിത് യഹിയ അത് സിനിമയാക്കാൻ പല്ലൊട്ടിയുടെ സംവിധായകൻ ജിതിൻ രാജിനോട് ആവിശ്യപ്പെട്ടത്. ഈ ഹ്രസ്വചിത്രം സിനിമയാകുന്നുണ്ട്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ കണ്ണൻ എന്ന വേഷവും ഡാവിൻചി തന്നെയാണ് ചെയ്തത്.
ആദ്യ സിനിമാ അവസരം ജയസൂര്യയ്ക്കൊപ്പം
‘പല്ലൊട്ടി’ യിലെ അഭിനയം കണ്ടാണ് ജയസൂര്യ നായകനായ ഒരു സിനിമയിലേക്ക് ഡാവിൻചിയെ തേടി അവസരമെത്തിയത്. പക്ഷേ നിർഭാഗ്യവശാൽ സിനിമ നടന്നില്ല. പന്നീട് മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവമെന്ന സിനിമയിൽ സണ്ണി വെയ്നിന്റെ അനിയനായാണ് ഡാവിൻചി സിനിമയിലെത്തിയത്. പിന്നെ വിനായകൻ നായകനായ, ഷാനവാസ് ബാവക്കുട്ടിയുടെ തൊട്ടപ്പൻ എന്ന സിനിമയിലെ ജോയിമോൻ എന്ന മുഴുനീള കഥാപാത്രം തേടിയെത്തി. പിന്നാലെ ലോനപ്പന്റെ മാമോദീസ, സമക്ഷം, മധുരമീ ജീവിതം തുടങ്ങിയ സിനിമകൾ ചെയ്തു.
ജയറാമിനെ ചിരിപ്പിച്ച ഡാവിൻചി
ലോനപ്പന്റെ മാമോദീസയിലെ സ്നേഹ ശ്രീകുമാറിമൊപ്പമുള്ള സീന്‍ എടുക്കുന്ന സമയത്ത് ‘ഒന്നു മിണ്ടാതിരിക്ക് തള്ളേ ഞാൻ തന്നെ വളർന്നോളാം’ എന്ന തഗ്ഗ് ഡയലോഗ് പറയുന്ന ഡാവിൻചിയെ കണ്ട് ഡയലോഗ് പറയാനാകാതെ ജയറാം പോലും ചിരിച്ചുപോയി. ‘ഇവൻ മിടുക്കനായി വരു’മെന്ന ജയറാമിന്റെ അന്നത്തെ ആ വാക്കുകൾ എന്നും മധുരമുള്ള ഓർമയാണിവർക്ക്. ദേശീയ അവാർഡ് കിട്ടാൻ തക്ക കഴിവുള്ള കുട്ടിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ലോനപ്പന്റെ മാമോദീസയുടെ സെറ്റിൽ വച്ച് സംവിധായകനും നടൻ ജോജു ജോർജും തമ്മിലുള്ള സംഭാഷണം പിന്നിൽനിന്ന് കേൾക്കുകയായിരുന്നു സതീഷ്. ‘ഇവൻ ഒരു രക്ഷയുമില്ലല്ലോ’ എന്ന് ജോജു പറഞ്ഞപ്പോൾ 'നാഷണൽ അവാർഡ് വരെ കിട്ടാൻ റേഞ്ചുണ്ടിവന്' എന്നായിരുന്നു ലിയോയുടെ വാക്കുകൾ.
ഡാവിൻചി എന്ന പേര് വന്ന വഴി
ഷേക്സ്പിയർ എന്ന പേരിടാനായിരുന്നു സതീഷിന് ഇഷ്ടം എന്നാൻ വിളിക്കാൻ എളുപ്പത്തിന് ഡാവിൻചി എന്ന പേര് നിർദേശിച്ചത് സതീഷിന്റെ ജേഷ്ഠൻ ചിത്രകാരനായ സന്തോഷാണ്. ഇപ്പോൾ ‘മാസ്റ്റർ ഡാവിൻചി’ എന്നാണ് ഈ കുഞ്ഞു പ്രതിഭ അറിയപ്പെടുന്നത്.
ഏറെ ഇഷ്ടം വിനായകനെ
മിക്ക മലയാളികളെയും പോലെ മമ്മൂട്ടിയേയും മോഹൻലാലിനേയുമൊക്കെ ഇഷ്ടമാണെങ്കിലും ഡാവിൻചിയുടെ ഇഷ്ട നടന്മാർ വിനായകനും സൗബിൻ ഷാഹിറും ഫഹദ് ഫാസിലുമാണ്. വിനായകനൊപ്പം തൊട്ടപ്പൻ, പട എന്നീ ചിത്രങ്ങളിൽ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ഡാവിൻചി. മമ്മൂട്ടി നായകനായ, ‘ഭീഷ്മ’ എന്ന അമൽ നീരദ് ചിത്രത്തിൽ സൗബിനുമായി അഭിനയിക്കാൻ അവസരം തേടിയെത്തിയെങ്കിലും കോവിഡ് വ്യാപനം മൂലം ആ സിനിമ നിർത്തിവച്ചിരിക്കുകയാണ്. സൗബിനൊപ്പം അഭിനയിക്കാനായി കാത്തിരിക്കുകയാണ് താരം.
ഇറങ്ങാനുള്ള ചിത്രങ്ങൾ
സിജു വിൽസൻ നായകനാകുന്ന വരയനിലും ഡാവിൻചി കേപ്പയെന്ന മികച്ച ഒരു വേഷം െചയ്യുന്നുണ്ട്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനായ കുഞ്ഞെൽദോയിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്.. ഡോ: ഷഹിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കാടകലം’ എന്ന സിനിമയിൽ കുഞ്ഞാപ്പു എന്ന കേന്ദ്ര കഥാപാത്രവും ഈ കുഞ്ഞു കലാകാരൻ ഭംഗിയാക്കി. അച്ഛന്റെ വേഷത്തിൽ സതീഷ് തന്നെയാണെന്നത് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. കൂടാതെ സ്റ്റേഷൻ ഫൈവ്, സൂപ്പർ ഹീറോ,10 E99 ബാച്ച്, വില്ലേജ് ക്രിക്കറ്റ് ബോയ്, വിനായകന്റെ മകനായി അഭിനയിക്കുന്ന ‘പട’ തുടങ്ങി ചില ചിത്രങ്ങളും ഇറങ്ങാനുണ്ട്..
ഷഹിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടണിലെ ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷം മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യ ചിത്രത്തിൽ ക്യാപ്റ്റൻ സന്തോഷ് ജിങ്കാന്റെ കൈപിടിച്ചെത്തിയതും ഡാവിൻചിയായിരുന്നു. ഫെഫ്കയുടെ ബ്രേക്ക് ദ് ചെയിൻ എന്ന സീരീസിലുള്ള സൂപ്പർ മാൻ അന്തോണിയിൽ കേന്ദ്ര കഥാപാത്രം ചെയ്തതും ഈ കുട്ടിത്താരമാണ്. പിആർഡിയുടെ നവകേരളം എന്ന വിഡിയോയിലും നിറഞ്ഞു നിന്നത് ഡാവിൻചി തന്നെ.
അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പം അഭിനയം
തിരിവുകൾ എന്ന ഹ്രസ്വചിത്രത്തിൽ ഡാവിൻചിയുടെ അച്ഛനായി അഭിനയിച്ചിരിക്കുന്നത് സതീഷാണ്, സതീഷിന്റെ അമ്മയായി സ്വന്തം അമ്മ തങ്ക സുബ്രഹ്മണ്യനും. അതുപോലെ പല്ലൊട്ടി സിനിമയാകുമ്പോൾ അച്ഛൻ സതീഷും അമ്മൂമ്മയും അതിൽ ചെറിയ വേഷം ചെയ്യുന്നുണ്ട്. അങ്ങനെ മൂന്നു തലമുറയുടെ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷിയാകുകയാണ് ‘തിരിവുകൾ’ എന്ന ഹ്രസ്വചിത്രവും ’പല്ലൊട്ടി’ എന്ന സിനിമയും.
അങ്കമാലി ഡയറീസ്, തരംഗം, ലോനപ്പന്റെ മാമോദീസ, മിഖായേൽ, കനകം കാമിനി കലഹം, പട, മലയൻകുഞ്ഞ്, അജഗജാന്തരം, പുള്ളി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത സതീഷ് മുപ്പത് കൊല്ലമായി പ്രഫഷണൽ നാടകരംഗത്തുണ്ട്. 2013 കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സതീഷിന്റെ അച്ഛൻ സുബ്രഹ്മണ്യനും നാടകരംഗത്തായിരുന്നു. അഭിനയമെന്നത് ഡാവിൻചിയുടെ രക്തത്തിൽ അലിഞ്ഞതാണെന്നു സാരം. സതീഷിനും ഭാര്യ ധന്യയ്ക്കുമൊപ്പം ഇരിങ്ങാലക്കുടയ്ക്കും കൊടുങ്ങല്ലൂരിനുമിടയിലുള്ള കോണത്തുകുന്നാണ് ഡാവിൻചി താമസിക്കുന്നത്. കോണത്തുകുന്ന് ഗവൺമെന്റ് യു പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മകന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നതിൽ ഏറെ അഭിമാനത്തിലാണ് ഡാവിൻചിയുടെ കുടുംബം..
English summary: Interview with Master Davinchi Santhosh