ഇലയിട്ട് സദ്യയുണ്ട് സിവ; മലയാളികൾക്ക് ആശംസകൾ നേർന്ന് ധോണിയും കുടുംബവും
Mail This Article
പാട്ടുകൾ പാടിയും ഡാൻസുകളിച്ചുമെല്ലാം കൊച്ചു സിവ ആരാധകരുടെ ഇഷ്ടം എപ്പോഴും നേടാറുണ്ട്. സംസാരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ മലയാളത്തോട് ഒരു അൽപം ഇഷ്ടം കൂടുതലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണിയുടെ മകൾ സിവയ്ക്ക്. മലയാളിക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകൾ കുഞ്ഞു സിവ പാടുന്നത് പലപ്പോഴും വൈറലായിരുന്നു.
ഇലയിട്ട് ഓണസദ്യ കഴിക്കുന്ന സിവയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ പങ്കിട്ടത് അമ്മ സാക്ഷിയാണ്. ഇതിനൊപ്പം ധോണിയുടെ കുടുംബം മലയാളികൾക്ക് ഓണം ആശംസകളും നേർന്നു. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ.., കണികാണും നേരം കമലാനേത്രന്റെ..,കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ..’ എന്നീ പാട്ടുകൾ പാട്ടു പാടി സിവ മലയാളികളെ മാത്രമല്ല സകലരേയും കൈയ്യിലെടുത്തിട്ട് അധിക കാലമായല്ല.
സിവ എന്നാല്‍ `ക്യൂട്ട്നസ്’ എന്നതാണ് ആരാധകരുടെ അഭിപ്രായം. മഹേന്ദ്ര സിംങ്ധോണിയുടെ പുന്നാര പുത്രിക്ക് ധോണിയോളം ആരാധകരുള്ള കാര്യം സത്യമാണ്. സിവ എന്ത് ചെയ്താലും അത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കും. പിന്നെ സോഷ്യൽ മീഡിയ അതങ്ങേറ്റെടുക്കും. സിവയുടെ വിശേഷങ്ങളറിയാൻ അരാധകർക്കേറെ ഇഷ്ടവുമാണ്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനോ വിഡിയോകൾ ഷെയർ ചെയ്യുന്നതിനോ ധോണിയും ഭാര്യ സാക്ഷിയും ഒരു മടിയും കാട്ടാറില്ല.
English summary: Ziva Dhoni Onam photo