തൈമൂറിന്റെ വിനായക ചതുർഥി ആഘോഷം ; മകൻ നിർമിച്ച ഗണപതിയുടെ ചിത്രം പങ്കുവച്ച് കരീന
തൈമൂറിനൊപ്പമുള്ള ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കരീന കപൂർ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ രാജ്യമെങ്ങും വിനായക ചതുർത്ഥി ആഘോഷമാക്കിയപ്പോൾ തങ്ങളുടെ വീട്ടിൽ നടന്ന ആഘോഷങ്ങളുടെ വിശേഷമാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണേശ ചതുർത്ഥി

തൈമൂറിനൊപ്പമുള്ള ഗണേശ ചതുർഥി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കരീന കപൂർ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ രാജ്യമെങ്ങും വിനായക ചതുർഥി ആഘോഷമാക്കിയപ്പോൾ തങ്ങളുടെ വീട്ടിൽ നടന്ന ആഘോഷങ്ങളുടെ വിശേഷമാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണേശ ചതുർഥി ആഘോഷിക്കുന്ന തൈമൂറിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണപതിയെ തൊഴുതു നിൽക്കുന്ന തൈമൂറിന്റെ ചിത്രം ആരുടേയും മനം കവരും. ആരാധനയ്ക്കിടെ മകനെ കൈ കൂപ്പാൻ പഠിപ്പിക്കുകയാണ് ആദ്യ ചിത്രത്തിൽ കരീന. തൈമൂർ ക്ലേ കൊണ്ട് നിർമ്മിച്ച ഗണപതിയുടെ ചിത്രങ്ങളുമുണ്ട്. കുഞ്ഞു തൈമൂറിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ആശംസകൾ നിറഞ്ഞ നിരവധി കമന്റുകളും ലൈക്കുകളുമാണ്.
സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന്റെ വിശേഷങ്ങൾക്ക് ആരാധകരുണ്ട്. മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത് ഈ ക്യൂട്ട് താരത്തിനെന്നത് പരസ്യമായ രഹസ്യമാണ്. മകന്റെ പിറകെയുള്ള ആരാധകരുടെ ഈ നടത്തം തനിക്കത്ര ഇഷ്ടമല്ലെന്ന് പലതവണ കരീന പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്കു നേരെ കയർത്തു സംസാരിക്കുന്ന തൈമൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
English summary : Kareena share Taimur's handmade Ganpati on Ganesh chaturthi