അമ്മയെ അനുകരിച്ച് ജെഹാംഗീർ; കുട്ടി നവാബിന്റെ ചിത്രം പങ്കുവച്ച് കരീന
താരദമ്പതികളായ കരീനയും സെയ്ഫും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. പതിവായി യോഗ ചെയ്യുന്ന കരീന ഗർഭകാലത്തും പരിശീലനം മുടക്കിയിരുന്നില്ല. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെ കരീന ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇളയ മകൻ

താരദമ്പതികളായ കരീനയും സെയ്ഫും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. പതിവായി യോഗ ചെയ്യുന്ന കരീന ഗർഭകാലത്തും പരിശീലനം മുടക്കിയിരുന്നില്ല. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെ കരീന ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇളയ മകൻ ജെ എന്ന ജെഹാംഗീർ അമ്മയെ അനുകരിച്ച് യോഗ പോസിൽ നിൽക്കുന്ന ഒരു ചിത്രമാണ് കരീന പങ്കുവച്ചത്. കരീന കപൂർ ഈ പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ മനോഹരമായ ഫോട്ടോയ്ക്ക് കരിഷ്മ കപൂർ, അമൃത അറോറ എന്നിവര്‍ ഉൾപ്പെടെ നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്. കുട്ടി നവാബിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് ചിത്രങ്ങൾക്കു താഴെ
മുൻപ് യോഗദിനത്തോട് അനുബന്ധിച്ച് സെയ്ഫും തൈമൂറും യോഗ പരീശീലിക്കുന്ന ചിത്രങ്ങൾ കരീന പങ്കുവച്ചിരുന്നു.‘ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം പ്രചോദനമാകുന്നു, കാരണം, പ്രചോദനം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്’ എന്ന കുറിപ്പോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്.. നേരത്തെയും തൈമൂർ യോഗ ചെയ്യുന്ന ചിത്രം കരീന പങ്കുവച്ചിട്ടുണ്ട്. യോഗ മാറ്റിൽ കിടക്കുന്ന ടിമ്മിന്റെ ചിത്രമായിരുന്നു അത്. ’യോഗയ്ക്ക് ശേഷമാണോ ഉറക്കത്തിന് ശേഷമാണോ സ്ട്രച്ച് ചെയ്യുന്നതെന്ന് പറയാൻ കഴിയില്ല’ എന്ന രസകരമായ അടിക്കുറപ്പാണ് കരീന ചിത്രത്തിന് കൊടുത്തിരുന്നത്.
ജെഹാംഗീന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ കരീനയോ സെയ്ഫോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറില്ല. ഈ കുട്ടി നവാബുമാർ സോഷ്യൽ മീഡിയയുടേയും പ്രിയതാരങ്ങളാണ്. ടിമ്മും ജെയും എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. ഇരുവർക്കും മാതാപിതാക്കളെപ്പോലെ നിരവധിആരാധകരുമുണ്ട്.
English summary : Kareena Kapoor share photo of Jeh in yoga pose