ഏറ്റവും മോശം കിടപ്പുമുറിക്കായി മത്സരം; എട്ട് വയസ്സുകാരി എമിലിയ്ക്ക് സമ്മാനം
ഏറ്റവും മോശം കിടപ്പുമുറി കണ്ടെത്തുന്നതിമായി യു കെ യിൽ നടന്ന രസകരമായൊരു മത്സരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി ബെഡ്‌സ് സംഘടിപ്പിച്ച ഈ വ്യത്യസ്മായ മത്സരത്തിൽ വിജയിച്ചത് യു കെ യിലെ ഗ്ലാസ്‌ഗോയിൽ നിന്നുള്ള എട്ടു വയസുകാരി എമിലിയാണ്. മത്സരത്തിനായി യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി

ഏറ്റവും മോശം കിടപ്പുമുറി കണ്ടെത്തുന്നതിമായി യു കെ യിൽ നടന്ന രസകരമായൊരു മത്സരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി ബെഡ്‌സ് സംഘടിപ്പിച്ച ഈ വ്യത്യസ്മായ മത്സരത്തിൽ വിജയിച്ചത് യു കെ യിലെ ഗ്ലാസ്‌ഗോയിൽ നിന്നുള്ള എട്ടു വയസുകാരി എമിലിയാണ്. മത്സരത്തിനായി യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ വൃത്തികേടായി കിടക്കുന്ന കിടപ്പുമുറിയിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതിൽ നിന്നും ഏറ്റവും മോശം മുറിയ്ക്കുള്ള സമ്മാനത്തിന് അർഹയായത് എമിലിയായിരുന്നു. വൃത്തിഹീനമായ കിടപ്പുമുറിയുടെ ദൃശ്യങ്ങൾ അവളുടെ മാതാപിതാക്കളാണ് മത്സരത്തിന് അയച്ചത്.
എമിലിയുടെ മുറി നിറയെ കളിപ്പാട്ടങ്ങളും തുണികളും പുസ്തകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അവളുടെ കിടക്ക ആകെ വൃത്തിഹീനമായിരുന്നു, പരവതാനിയിലും കിടക്കയിലും മേശയിലും എന്തിന് കോവണിയിൽ പോലും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമാണ്. എമിലിയുടെ കിടപ്പുമുറിയുടെ ചിത്രത്തിനാണ് മത്സരത്തിൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ചത്. നാല്പതിനായിരം രൂപയുടെ ഒരു കിടക്കയാണ് സമ്മാനമായി പെൺകുട്ടിയ്ക്ക് കിട്ടുന്നത്.
‘നിർഭാഗ്യവശാൽ, എന്റെ മകൾ എമിലി അവളുടെ കിടപ്പു മുറി, വസ്ത്രം മാറുന്ന മുറി പോലെയാണ് കണക്കാക്കുന്നത്. വൃത്തിയാക്കിയാലും ഒരാഴ്ചയ്ക്കകം അത് പഴയത് പോലെയാകും. ഈ പുതിയ കിടക്ക നല്ല മാറ്റത്തിനും പെരുമാറ്റത്തിനും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു’ എമിലിയുടെ പിതാവ് സ്റ്റീവ് പറഞ്ഞു.
‘കുട്ടികൾക്ക് അവരുടെ മുറികൾ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം, സമാധാനത്തോടെയും നന്നായി ഉറങ്ങാനും സഹായിക്കുന്നതിന് ഒരു വൃത്തിയുള്ള മുറി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. . എമിലിയ്ക്ക് അവളുടെ പുതിയ കിടക്ക ഇഷ്ടപ്പെടുമെന്നും ഭാവിയിൽ അവളുടെ മുറി വൃത്തിയായി സൂക്ഷിക്കാൻ ഇതൊരു പ്രോത്സാഹനമാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ ഹാപ്പി ബെഡ്‌സിലെ മാർക്കറ്റിംഗ് മാനേജർ ലൂസി ബോൾണ്ട് പറയുന്നു.
English Summary : Eight year old UK girl wins messiest bedroom competition