‘ക്യാമറയെ ഇഷ്ടമില്ലാത്ത രാജകുമാരിക്ക് പിറന്നാൾ’; ആരാധനയ്ക്ക് ആശംസകളുമായി ഗീതു മോഹൻദാസ്
ബാലതാരമയെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക് നിറയെ ആരാധകരുമാണ്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ചിത്രങ്ങളാണ് ഗീതു

ബാലതാരമയെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക് നിറയെ ആരാധകരുമാണ്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ചിത്രങ്ങളാണ് ഗീതു പങ്കുവച്ചിരിക്കുന്നത്. ‘ക്യാമറയെ വെറുക്കുന്ന ഒരു കൊച്ചു രാജകുമാരിയെ ഞങ്ങൾക്ക് ലഭിച്ചു! ആരാധനയ്ക്ക് ജന്മദിനാശംസകൾ’.
ആരാധനയുടെ ചിത്രത്തിന് താഴെ പിറന്നാൾ ആശംസകളുമായി സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പോരണ് എത്തിയത്. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, രമേഷ് പിഷാരടി, ശ്വേത മേനോൻ, റിമ കല്ലിങ്കൽ നീരജ് മാധവ് തുടങ്ങിയവരാണ് ‘ആരു’വിന് സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിന ആശംസകൾ അറിയിച്ചത്.
ആരാധനയുടെ ചിത്രം എപ്പോൾ പങ്കുവച്ചാലും അമ്മയുമായുള്ള മകളുടെ സാമ്യത്തെക്കുറിച്ചാണ് പലരും കമന്റുകൾ ചെയ്യാറ്. ഇത്തവണയും പതിവ് തെറ്റിയില്ല. അമ്മയുടേയതു പോലെ വലിയ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ആരാധന ഗീതുവിനെ പോലെ തന്നെയാണ് കാണാൻ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ആ മനോഹരമായ വലിയ കണ്ണുകൾക്കും നിറയെ ആരാധകരാണ്..
ഗീതു അഭിനയിച്ച 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോള്‍ എന്ന കഥാപാത്രത്തെപ്പോലെ തന്നെയാണ് ആരാധനയെ കാണാൻ. ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരായത് 2009 ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ദമ്പതികളുടെ ഏകമകളാണ് ആരാധന.
English Summary : Geethu Mohandas post birthday wishes to daughter Aradhana