ഭീമൻ പെരുമ്പാമ്പിനൊപ്പം കൂളായി കളിച്ച് പെൺകുട്ടി; അമ്പരന്ന് സോഷ്യൽലോകം – വിഡിയോ
വീടുകളിൽ ഓമനകളായി നാം സാധാരണ വളർത്തുന്നത് നായയേയോ പൂച്ചയേയോ കിളികളേയോ ഒക്കെയാണ്. എന്നാലൊരു വ്യത്യസ്തമായെ കൂട്ടുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുപെൺകുട്ടി. ഭീമാകാരമായ പാമ്പിനൊപ്പം കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. ചുവന്ന ടീ

വീടുകളിൽ ഓമനകളായി നാം സാധാരണ വളർത്തുന്നത് നായയേയോ പൂച്ചയേയോ കിളികളേയോ ഒക്കെയാണ്. എന്നാലൊരു വ്യത്യസ്തമായെ കൂട്ടുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുപെൺകുട്ടി. ഭീമാകാരമായ പാമ്പിനൊപ്പം കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. ചുവന്ന ടീ ഷർട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെൺകുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റൻ പെരുമ്പാമ്പ് അവൾക്കരികിലേയ്ക്ക് ഇഴഞ്ഞടുക്കുകയാണ്. പെൺകുട്ടിയാകട്ടെ പാമ്പിനെ കണ്ട സന്തോഷത്തിലാണ്.
പിന്നീടാണ് പാമ്പിന്റെ യഥാർഥ വലിപ്പം കാണിക്കുന്നത്, ഭീമാകാരനാണെങ്കിലും പെൺകുട്ടി ശാന്തമായി അതിനൊപ്പം കളിക്കുകയാണ്. രണ്ടാളും കൂടെ വളരെ അടുത്ത കൂട്ടുകാരെപ്പോലെയാണ് കളികൾ. അവൾ പിന്നീട് പെരുമ്പാമ്പിന്റെ വലിയ ശരീരത്തിന് മുകളിൽ കിടക്കുകയും പുഞ്ചിരിയോടെ അതിനെ തഴുകുന്നതും കാണാം.
സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്.നന്നായി പരിശീലനം നേടിയ പാമ്പാകാനാണ് സാധ്യത. ഏതായാലും യാതൊരു ഭയവുമില്ലാതെ ഈ കൂറ്റന് പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെൺകുട്ടിയുെട ധൈര്യം കണ്ട് അദ്ഭുതപ്പെടുകയാണ് പലരും. എന്നാൽ ഒരു വിഡിയോ ചെയ്യുന്നതിനായി കുട്ടിയെ ഇത്ര അപകടകരമായ സാഹചര്യത്തിൽ ഇരുത്തുന്നതിനെ എതിർത്തുകൊണ്ടും പലരും കമന്റുകൾ ചെയ്യുന്നുണ്ട്.
English summary : Little girl plays with gigantic snake : Viral video