‘ലവ് ആക്ഷൻ ഡ്രാമ’യിൽ തുടങ്ങിയ ആ സങ്കടം മാറിയത് മിന്നൽ മുരളിയിൽ എത്തിയപ്പോൾ'; വസിഷ്ഠ് അഭിമുഖം
നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം
നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം
നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം
നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം തകർത്തഭിനയിച്ച വസിഷ്ഠിനെ മിന്നൽ മുരളിയിൽ ബേസിൽ ജോസഫ് ഉറപ്പിക്കുമ്പോൾ ഒരു വാക്കും കൊടുത്തിരുന്നു– ‘സിനിമയിറങ്ങിയാൽ നിന്നെ ജോസ്മോൻ എന്നാകും എല്ലാവരും വിളിക്കുക’യെന്ന്. ബേസിലിന്റെ ആ വാക്കുകൾ സത്യമായതിന്റെ ത്രില്ലിലാണ് ഇപ്പോഴും വസിഷ്ഠ്.
നാടകത്തിലൂടെ അഭിനയലോകത്ത്
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കവിത ചൊല്ലാനായി സ്കൂളിൽനിന്നു ജനഭേരി തിയേറ്റേഴ്സിൽ വിട്ടതാണ് വസിഷ്ഠിനെ. അന്നവിടെ പത്തു വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി ഒരു നാടക ക്യാംപ് നടക്കുന്നുണ്ടായിരുന്നു. ആറു വയസ്സുകാരൻ മകനെ അവിടെയിരുത്താൻ മാതാപിതാക്കളായ ഉമേഷും ജ്യോതിയും തീരുമാനിച്ചത് അവനെ നടനാക്കാനുള്ള ഉദ്ദേശ്യത്തിലൊന്നുമല്ലായിരുന്നു. കുറച്ചു ദിവസം മകന് നല്ല ഒരു എസ്പോഷർ കിട്ടട്ടെ എന്നുമാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ കുഞ്ഞു വസുവിന്റെ വർത്തമാനവും സ്മാർട്നെസും ക്യാംപിന്റെ അണിയറക്കാർക്ക് ഇഷ്ടമായി. അങ്ങനെ ക്യാംപ് കഴിഞ്ഞുള്ള അവരുടെ ഒരു നാടകത്തിൽ കക്ഷിക്കു കിട്ടിയത് ഒരു തകർപ്പൻ റോളാണ്. വസുവിന്റെ അഭിനയം ഇഷ്ടമായ അവർ തങ്ങളുടെ പ്രഫഷനൽ നാടകമായ ‘കുറത്തി‘യിലും അവസരം നൽകി. കുറത്തിയിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചതോടെയാണ് അഭിനയം കുഴപ്പമില്ലല്ലോ എന്ന തോന്നൽ വസിഷ്ഠിന്റെ മാതാപിതാക്കൾക്കുണ്ടായത്.
‘കുടുക്കു പൊട്ടിയ കുപ്പായ’ത്തിൽ അജുവിന്റെ കുട്ടിക്കാലം
നാടകത്തിനു ശേഷം ചില ടെലിവിഷൻ കോമഡി പരിപാടികളൊക്കെ ചെയ്തിരുന്നു. അതിന് ശേഷമാണ് ‘ലവ് ആക്ഷൻ ഡ്രാമ’യില്‍ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഓഡിഷനിലൂടെ അവസരം ലഭിക്കുന്നത്. ‘കുടുക്കു പൊട്ടിയ കുപ്പായ’ത്തിൽ അജുവിന്റെ കുട്ടിക്കാലം വസുവിന്റെ കൈകളിൽ ഭദ്രം. തന്റെ കുട്ടിക്കാലം ചെയ്ത വസിഷ്ഠിനൊപ്പമുള്ള ചിത്രം അജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതൊടെയാണ് ബേസിൽ ജോസഫ് മിന്നൽ മുരളിയിലേക്കു വിളിക്കുന്നത്. ഇതിനിടയിൽ ‘മധുരസ്മിതം’ എന്ന ഒരു സംസ്കൃത സിനിമയിലും ചില ടെലിഫിലിമുകളിലും വസ്ഷ്ഠ് അഭിനയിച്ചു.
ആ സങ്കടം മാറിയത് ഇപ്പോള്‍
‘ലവ് ആക്ഷൻ ഡ്രാമ’യിൽ അജുമാമന്റെ (അജു വർഗീസ്) കുട്ടിക്കാലം അവതരിപ്പിച്ചെങ്കിലും മാമനെ നേരിൽ കാണാൻ സാധിക്കാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു. മിന്നൽ മുരളിയിൽ അജു മാമന്റെ മകനായി എത്തിയപ്പോഴാണ് ആ സങ്കടം മാറിയത്. ഭയങ്കര സന്തോഷമായിരുന്നു. ‘നീയങ്ങ് വലുതായല്ലോ’ എന്നാണ് ആദ്യമായി നേരിൽ കണ്ടപ്പോൾ അജു മാമൻ ചോദിച്ചത്.
ആ നീളൻ മുടി എന്റെ സ്വന്തം
‘ലവ് ആക്ഷൻ ഡ്രാമ’യിലും മിന്നൽ മുരളിയിലും എന്റെ ഐഡന്റിറ്റിയാണ് നടുവെ വകഞ്ഞ് നീട്ടിവളർത്തിയ നീളൻ മുടി. മുൻപൊരു നാടകത്തിനായി നീട്ടിയതാണ്, ‘ലവ് ആക്ഷൻ ഡ്രാമ’യിലും ‘മിന്നൽ മുരളി’യിലും അത് വെട്ടിക്കളയണ്ട എന്നു പറഞ്ഞതോടെ ആ നീളൻ മുടിയും എന്റെകൂടെ കൂടി. ജോസ്മോനെപ്പോലെ എനിക്കുമുണ്ടൊരു കണ്ണട, പക്ഷേ ജോസ്മോന്‍ വച്ചത് വേറേ കണ്ണടയാണേ..
എന്റെ സൂപ്പർ ഹീറോ മിന്നൽ മുരളി
മിന്നൽ മുരളിയിലെത്തുന്നതുവരെ ആയൺമാനായിരുന്നു എന്റെ സൂപ്പർ ഹീറോ. ഇപ്പോൾ വൺ ആൻഡ് ഒൺലി മിന്നൽമുരളി.
ടൊവീനോ മാമയ്ക്ക് ഒരു ജാഡയുമില്ല
ടൊവീനോ മാമ അടിപൊളിയായി അഭിനയിക്കും ഒരു ജാഡയുമില്ല. എന്തു സംശയമുണ്ടെങ്കിലും ടൊവീനോ മാമനും ബേസിൽ മാമനും തീർത്തു തരും. ടീമിൽ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു.
മാമാ ചാടല്ലേ....
കാണുന്നോരെല്ലാം പറയുന്നത് മിന്നൽ മുളിയിലെ അവസാനത്ത സീനുകളിലെ വസുവിന്റെ അഭിനയവും ‘മാമാ ചാടല്ലേ...’ എന്ന ആ വിളിയുമാണ് ഇഷ്ടമായതെന്നാണ്. പിന്നെ മൊത്തത്തിൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് എല്ലാവരും പറയുമ്പോൾ ഒത്തിരി സന്തോഷം. ‘ലവ് ആക്ഷൻ ഡ്രാമ’ കഴിഞ്ഞ് എന്നെ അങ്ങനെ ആരും തിരിച്ചറിയാറേയില്ലായിരുന്നു. പക്ഷേ ഇപ്പോൾ കുഞ്ഞു കുട്ടികൾ വരെ ജോസ്മോനെ തിരിച്ചറിയുന്നുണ്ട്. എല്ലാരും ജോസ്മോനേയെന്നാണ് വിളിച്ച് പരിചയപ്പെടുന്നത്.
‘ജോസ്മോനേ അഭിനത്തിൽ നീയാണെന്റെ എതിരാളി’
ഗുരു സാർ വളരെ സിംപിൾ, ഡൗൺ ടു എർത്ത് ആണ്. കാണുമ്പോഴോക്കെ ഗുരു സാർ തമാശയായി പറയുമായിരുന്നു ‘ജോസ്േമാനേ അഭിനയത്തിൽ നീയാണെന്റെ എതിരാളി, നീ മിടുക്കനാ നിന്റൊപ്പം അഭിനയിക്കാൻ എനിക്ക് പേടിയാ...’. അദ്ദേഹം വളരെ പ്രോത്സാഹനമായിരുന്നു. ഇടയ്ക്കൊക്കെ വിളിക്കുകയും മെസേജ് ചെയ്യാറുമൊക്കെയുണ്ട്.
ക്ലാസിൽ ഇതുവരെ ഒന്നാമനാ
ഷൊർണൂർ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് വസിഷ്ഠ്. ക്ലാസിൽ ഇതുവരെ ഒന്നാമനാണ് വസു ' നാടകവും സിനിമാ ഷൂട്ടിങ്ങുമൊക്കെയുണ്ടെങ്കിലും പഠനത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്. ഷൂട്ടിങ്ങിനിടയിൽ പഠിച്ചാണ് എൽഎസ്എസ് സ്കോളർഷിപ്പ് വിജയിച്ചത്. സ്കൂളിൽ എനിക്കു മാത്രമാണ് ഇത്തവണ സ്കോളർഷിപ്പ് കിട്ടിയത്. സ്കൂളിലെ അധ്യാപകരും കൂട്ടുകാരുമൊക്കെ അഭിനയത്തിൽ കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. നല്ല സിനിമകളിലൊക്കെ അഭിനയിക്കുന്നതിനൊപ്പം നന്നായി പഠിക്കണമെന്നാണ് അധ്യാപർ പറഞ്ഞത്. സ്കൂളിൽ ഗെസ്റ്റായി വിളിച്ച് ആദരിച്ചതൊക്കെ ഒത്തിരി സന്തോഷമായി.
ക്രിക്കറ്റിൽ ഇഷ്ടം സച്ചിനും യുവരാജ് മാമനും
അഭിനയവും പാട്ടും വായനയുമൊക്കെ കഴിഞ്ഞാൽ പിന്നെ ഇഷ്ടം ക്രിക്കറ്റാണ്. അച്ഛനൊപ്പമാണ് എന്റെ ക്രിക്കറ്റ് പരിശീലനം. ക്രിക്കറ്റിൽ ഏറ്റവുമിഷ്ടം സച്ചിനേയും യുവരാജ് ‘മാമ’നെയുമാണ്.
സൂപ്പർ ഹീറോസിന്റെ കാര്യത്തിൽ അത്ര ജീനിയസ് അല്ലന്നേ...
സിനിമയിൽ പറയുന്ന സൂപ്പർ ഹീറോകളെ ഒക്കെ അറിയാമെങ്കിലും സൂപ്പർ ഹീറോസിന്റെ കാര്യത്തിൽ ഞാൻ അത്ര വല്യ ജീനിയസ് ഒന്നുമല്ല. സിനിമയിൽ ടൊവീനോ മാമയ്ക്ക് ഇവരെയൊന്നും അറിയില്ലെങ്കിലും ശരിക്കും ആള് സൂപ്പർ ഹീറോ ഫാൻ തന്നെയാ. മാമന് എല്ലാരെയും അറിയാം.
കുട്ടി തെന്നലും ഞാനും നല്ല കൂട്ടാ
സിനിമയിൽ ജോസ്മോന്റെ അനിയത്തിയായി എത്തിയത് കുട്ടി തെന്നലായിരുന്നു. ‘തെന്നലും ഞാനും നല്ല കൂട്ടാ. ബെംഗളൂരുവിൽ തെന്നലിന്റെ വീട്ടിലൊക്കെ ഞാൻ പോയിട്ടുണ്ട്. എന്റെ വീട്ടിലും തെന്നൽ വന്നിട്ടുണ്ട്. ഞങ്ങൾ രണ്ടാളും കൂടെ ഇൻസ്റ്റഗ്രാം റീൽസൊക്കെ ചെയ്തിട്ടുണ്ട്.’
എനിക്ക് എല്ലാവരും 'മാമൻ '
‘മാമാ എന്നു വിളിക്കാതെ ചേട്ടനെന്നോ അങ്കിളെന്നോ വിളിക്കാൻ എല്ലാവരും പറയും, പക്ഷേ എനിക്കിഷ്ടം മാമാന്നു വിളിക്കാനാ. ഞങ്ങടെ നാട്ടിലൊക്കെ മാമാ, മേമ എന്നൊക്കെയാണ് മുതിർന്നവരെ വിളിക്കാറ്, അതുകൊണ്ട് ഞാൻ അങ്ങനെയേ വിളിക്കൂ.’
നടനുമാവണം കംപ്യൂട്ടർ പ്രോഗ്രാമറും
ഭാവിയിൽ നല്ലൊരു നടനാകുന്നതിനൊപ്പം കംപ്യൂട്ടർ പ്രോഗ്രാമറും കൂടിയാകണമെന്നാണ് വസുവിന്റെ ആഗ്രഹം. ഇടയ്ക്ക് പ്രോഗ്രാമിങ് പരിശീലിക്കുന്നുമുണ്ട്.
വായിക്കാനിഷ്ടമാ...
ഒൻപതോളം മലയാള നോവലുകൾ ഞാൻ ഇതുവരെ വായിച്ചു. പാട്ട്, കവിത, വിസിലിങ് ഒക്കെ ഇഷ്ടമാണെനിക്ക്.
കുടുംബം
അച്ഛൻ ഉമേഷ് ഷൊർണൂർ വാണിയംകുളത്ത് പ്ലസ് ടു അധ്യാപകനാണ്. അമ്മ ജ്യോതിയും അധ്യാപികയാണ്. പിന്നെ, ഒരു പുതിയ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. വിശേഷങ്ങൾ വഴിയേ പറയാമേ..
English Summary : Interview with Minnal Murali child artist Vasisht