നാല് കൈകളും കാലുകളുമായി ജനിച്ച പെൺകുഞ്ഞ്: ചികിത്സാ സഹായവുമായി നടൻ
അധികമായി ഒരു ജോടി കൈകളും കാലുകളുമായി ജനിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളുമുണ്ട്. ബീഹാറിലെ നെവാഡ ജില്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്

അധികമായി ഒരു ജോടി കൈകളും കാലുകളുമായി ജനിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളുമുണ്ട്. ബീഹാറിലെ നെവാഡ ജില്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് കുട്ടിയുടേത്. അവളുടെ ചികിത്സ താങ്ങാൻ കഴിയാത്തതിനാൽ മാതാപിതാക്കള്‍ നെവാഡയിലെ എസ്ഡിഒയെ സഹായത്തിനായി സമീപിച്ചു.
ട്വിറ്ററിൽ പങ്കുവെച്ച പെൺകുട്ടിയുടെ വിഡിയോ വൈറലായി മാറി. ഈ വിഡിയോ ബോളിവുഡ് നടൻ സോനു സൂദിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം കുട്ടിയ്ക്ക് വേണ്ട സഹായം ഉറപ്പാക്കി. പെൺകുട്ടിയുടെ ചികിത്സ ആരംഭിക്കാൻ സോനു സൂദ് സഹായിച്ചു. അവളുടെ വയറിനോട് ചേർന്നിരിക്കുന്ന അധികമായ രണ്ട് കൈകളും കാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട്. പെൺകുട്ടിയെ ഡോക്ടർ പരിശോധിക്കുന്ന ചിത്രത്തോടുകൂടിയ വിഡിയോയാണ് താരം ട്വീറ്റ് ചെയ്തത്. ‘ടെൻഷൻ വേണ്ട, ചികിത്സ തുടങ്ങി. പ്രാർത്ഥിക്കുക’ സോനു സൂദ് തന്റെ ട്വീറ്റിൽ കുറിച്ചു. പെൺകുട്ടിയ്ക്കായി പ്രാർഥവകളും താരത്തിന് അഭിന്ദനങ്ങളും കൊണ്ട് നിറയുകയാണ് ട്വീറ്റിന് താഴെ.
English summary : Bihar girl born with 4 arms and legs undergoes surgery with help of Sonu Sood.