'ഇത് തീക്കളി'; മക്കൾക്ക് കളിക്കാൻ തീ തുപ്പുന്ന കളിപ്പാട്ടം നിർമിച്ച് നൽകി അച്ഛൻ– വിഡിയോ
കുട്ടികൾ സന്തോഷത്തോടെ കളിച്ച് നടക്കുന്നത് കാണാനാണ് എല്ലാ മാതാപിതാക്കൾക്കും ഇഷ്ടം. ഇക്കാലത്ത് കുട്ടികളെ അടക്കിയിരുത്താനുള്ള ഏക മാർഗം മൊബൈലും ഇന്റർനെറ്റുമായി ചുരുങ്ങുമ്പോൾ വ്യത്യസ്തമായ കളിപ്പാട്ടമുണ്ടാക്കി മക്കൾക്ക് കൊടുത്ത് വൈറലായിരിക്കുകയാണ് ഒരച്ഛൻ. കാനഡക്കാരനായ ഡാനിയൽ ഹാഷിമോട്ടോ മക്കൾക്ക്

കുട്ടികൾ സന്തോഷത്തോടെ കളിച്ച് നടക്കുന്നത് കാണാനാണ് എല്ലാ മാതാപിതാക്കൾക്കും ഇഷ്ടം. ഇക്കാലത്ത് കുട്ടികളെ അടക്കിയിരുത്താനുള്ള ഏക മാർഗം മൊബൈലും ഇന്റർനെറ്റുമായി ചുരുങ്ങുമ്പോൾ വ്യത്യസ്തമായ കളിപ്പാട്ടമുണ്ടാക്കി മക്കൾക്ക് കൊടുത്ത് വൈറലായിരിക്കുകയാണ് ഒരച്ഛൻ. കാനഡക്കാരനായ ഡാനിയൽ ഹാഷിമോട്ടോ മക്കൾക്ക് നൽകിയതാകട്ടെ 'തീ തുപ്പുന്ന' കളിപ്പാട്ടമാണ്.
ഒരു ബ്ലോവർ ഉഫയോഗിച്ചാണ് ഹാഷിമോട്ടോ ഇതുണ്ടാക്കിയിരിക്കുന്നത്. ഈ കളിപ്പാട്ടവുമായി മക്കൾ കളിക്കുന്നതിന്റെ വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഈ കളി കാര്യമാകുകയാണ്. രണ്ടാമത് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ശരിക്കും ഞെട്ടിക്കുന്നതാണ്. ആദ്യത്തെ വിഡിയോയിൽ തീ തുപ്പുന്നതായി തോന്നിക്കുന്ന കളിക്കോപ്പുമായി കുട്ടികൾ കളിക്കുന്നതാണ് കാണുന്നതെങ്കിൽ രണ്ടാമത്തെതിൽ കാണുന്നത് തീ തന്നെയാണ്.
ആദ്യത്തെ വിഡിയോയിൽ കാണുന്നത് തീയ്ക്ക് പകരം മെഷീനിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള തുണി വരുന്നതാണ്. രണ്ടാമത്തേതിലാകട്ടെ തീ തന്നെയാണ് വരുന്നത്. യഥാർഥത്തിൽ വിഷ്വൽ എഡിറ്ററായ ഹാഷിമോട്ടോ എഡിറ്റ് ചെയ്തെടുത്ത വിഡിയോയാണിത്. എന്നാൽ വിഡിയോയ്ക്ക് പിന്നാലെ വിമർശനങ്ങൾ ഏറുകയാണ്.
English Summary : Man made flamethrower for his children