‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധിമോളെ’; കഥാകാരിക്ക് മന്ത്രിയുടെ കുറിപ്പ്
തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലയെന്ന് ക്ലാസിലെഒരു കുട്ടി കളിയാക്കിയതിനെ കുറിച്ച് ഒരു കുഞ്ഞ് കഥയെഴുതി താരമായ നിധി എന്ന മൂന്നാം ക്ലാസുകാരിയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ്

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലയെന്ന് ക്ലാസിലെ ഒരു കുട്ടി കളിയാക്കിയതിനെ കുറിച്ച് ഒരു കുഞ്ഞ് കഥയെഴുതി താരമായ നിധി എന്ന മൂന്നാം ക്ലാസുകാരിയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധിമോളെ’ എന്ന കുറിപ്പോടെയാണ് മന്ത്രി ഈ കുഞ്ഞു മിടുക്കിയുടെ കഥ പങ്കുവച്ചത്.
നിധിയുടെ അമ്മ അനുശ്രീ മകള്‍ എഴുതിയ കഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ തന്നെ വൈറലായിരുന്നു. കളിയാക്കലുകളിലും കുറ്റപ്പെടുത്തലുകളിലും തളർന്നു പോകുന്ന കൊച്ചുകൂട്ടുകാർക്ക് പ്രചോദനമാകുയാണ് ഈ കുഞ്ഞു കഥാകാരിയും കഥയും. ഈ മിടുക്കിയ്ക്ക് അഭിന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്.
നിധി എം എ. എഴുതിയ കഥ
കഥ
ഒരു സ്കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കിക്കുട്ടി. പേര് നിധി എം എ. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്ന്. നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്കു പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. ഈ നിധിയാരാണെന്ന് അറിയണ്ടേ.. ഈ കഥയെഴുതുന്ന കുട്ടിതന്നെ.
Contant Summary : Minister V Sivankutty's post on little girl's story