മാത്തനെ ഹരിശ്രീ കുറിപ്പിച്ച് രഞ്ജി പണിക്കർ; ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ
വിജയദശമി ദിനത്തിൽ മകൻ മാത്തൻ ആദ്യാക്ഷരം കുറിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. മാത്തനെ അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയത്

വിജയദശമി ദിനത്തിൽ മകൻ മാത്തൻ ആദ്യാക്ഷരം കുറിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. മാത്തനെ അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയത് നടനും സംവിധായകനുമായ രഞ്ജി രഞ്പണിക്കരാണ്. അദ്ദേഹത്തിന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ കുറിച്ചതിങ്ങനെയാണ് ‘ആശാൻ പണിക്കർ സാർ വിരൽ പിടിപ്പിച്ച് മാത്തൻ ഹരിശ്രീ കുറിയ്ക്കുന്നു..!! കലൂർ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ..!!. മാത്തന് ആശംസകളുമായി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ.
മാത്തന്റെ കുസൃതികളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ മിഥുൻ പങ്കുവയ്ക്കാറുണ്ട്. 2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി. മകൻ ജനിച്ച സന്തോഷം പങ്കുവച്ച് ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന’ എന്നാണ് മിഥുൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്.
Content Summary : Director Midhun Manuel Thomas share photo of son on Vijayadashami