ജിംനാസ്റ്റിക്സ് പരിശീലിക്കുന്നവരുടെ മെയ്​വഴക്കം പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. മനസ്സിൽ ഉദ്ദേശിക്കുന്നിടത്തേയ്ക്ക് ശരീരം കൃത്യമായി വളച്ചെത്തിച്ച് പ്രകടനം കാഴ്ചവയ്ക്കുന്നവർ നീണ്ടനാളത്തെ പരിശീലനവും പ്രയത്നവും കൊണ്ടാണ് അതിന് പ്രാപ്തരാവുന്നത്. എന്നാൽ തന്റെ പതിനാലാം വയസ്സിൽ ലോകത്തിലെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിംനാസ്റ്റിക്സ് പരിശീലിക്കുന്നവരുടെ മെയ്​വഴക്കം പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. മനസ്സിൽ ഉദ്ദേശിക്കുന്നിടത്തേയ്ക്ക് ശരീരം കൃത്യമായി വളച്ചെത്തിച്ച് പ്രകടനം കാഴ്ചവയ്ക്കുന്നവർ നീണ്ടനാളത്തെ പരിശീലനവും പ്രയത്നവും കൊണ്ടാണ് അതിന് പ്രാപ്തരാവുന്നത്. എന്നാൽ തന്റെ പതിനാലാം വയസ്സിൽ ലോകത്തിലെ ഏറ്റവും  മെയ്​വഴക്കമുള്ള പെൺകുട്ടി എന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ് ഒരു 14 കാരി. യുകെയിലെ പീറ്റർബറോ സ്വദേശിനിയായ ലിബർട്ടി ബറോസാണ് തന്റെ അസാമാന്യ പ്രകടനത്തിലൂടെ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

ADVERTISEMENT

രണ്ടു കാലുകളും ഉറപ്പിച്ച് നേരെനിന്ന ശേഷം ശരീരം പിന്നിലേക്ക് വളച്ച് തല കാലുകൾക്കിടയിലേക്ക് എത്തിക്കുന്ന ഐറ്റമാണ് റെക്കോർഡിനായി ലിബർട്ടി കാഴ്ചവച്ചത്. 30 സെക്കൻഡിനുള്ളിൽ 11 തവണ പൂർണമായും ഒരുതവണ പകുതിയോളവും ശരീരം ഇത്തരത്തിൽ വളച്ചെടുത്തു. ബ്രട്ടൻ എന്ന സ്ഥലത്തെ സ്പൈറൽ ജിംനാസ്റ്റിക്സ് ക്ലബ്ബിൽ വച്ചായിരുന്നു പ്രകടനം. ഇവിടെ തന്നെയാണ് ലിബർട്ടി പരിശീലനവും നേടുന്നത്. ലിബർട്ടിയുടെ പ്രകടനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

ജിംനാസ്റ്റിക്സിൽ ലിബർട്ടിക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ട്. ധാരാളം പ്രകടനങ്ങൾ കാഴ്ചവയ്ച്ചിട്ടുള്ളതിന്റെ  ആത്മവിശ്വാസത്തിലാണ് റെക്കോർഡിനായി ശ്രമിച്ചത് എന്ന് ലിബർട്ടിയുടെ പിതാവായ റാം പറയുന്നു. 2017 ലാണ് ലിബർട്ടിക്ക് അസാധാരണമായ  മെയ്​വഴക്കമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അല്പം ആയാസമേറിയ നൃത്തച്ചുവടുകൾ അനായാസമായി ചെയ്യാൻ സാധിച്ചതിലൂടെയായിരുന്നു അത്.  പിന്നീടിങ്ങോട്ട് ജിംനാസ്റ്റിക് കൃത്യമായ പരിശീലനം നേടിത്തുടങ്ങി. എന്നാൽ അതൊന്നും ലിബർട്ടിയുടെ പഠനത്തെ ഇതുവരെ ബാധിച്ചിട്ടില്ല എന്ന് റാം പറയുന്നു.

ADVERTISEMENT

Content Summary : World's most flexible girl, 14 year old sets Guinness world record

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT