അപ്പയുടെ ശിൽപം നിർമിച്ച് ഇസ്സു; ആ മൂക്ക് അതുപോലെ തന്നെയെന്ന് ആരാധകർ
മകൻ ഇസഹാക്കിന്റെ കരവിരുതിന്റ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്
മകൻ ഇസഹാക്കിന്റെ കരവിരുതിന്റ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്
മകൻ ഇസഹാക്കിന്റെ കരവിരുതിന്റ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്
മകൻ ഇസഹാക്കിന്റെ കരവിരുതിന്റ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ക്ലേ കൊണ്ട് ചാക്കോച്ചന്റെ മുഖം നിർമിച്ചിരിക്കുകയാണ് ഇസ്സുക്കുട്ടൻ. ‘മനോഹരമായ ആർട്ട്, ഇങ്ങനെയാണ് എന്റെ മകൻ എന്നെ നിർമിക്കുന്നത്’ എന്ന കുറിപ്പിനൊപ്പമാണ് ചാക്കോച്ചൻ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ‘അപ്പയുടെ ശിൽപം’, ‘മകനെ മിസ്’ ചെയ്യുന്നു തുടങ്ങിയ ടാഗുകളും ഒപ്പമുണ്ട്. ക്ലേ കൊണ്ട് അപ്പന്റെ കണ്ണും മൂക്കും ചുണ്ടുമൊക്കെ ഉണ്ടാക്കുകയാണ് ഇസ്സു. കുഞ്ഞു കലാകാരന്റെ കുഞ്ഞിക്കയ്യും ചിത്രത്തിൽ കാണാം.
ഇസ്സുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് പോസ്റ്റിന് താഴെ. രസകരമായ കമന്റുകളുമായി ഈ കുട്ടിത്താരത്തിന്റെ ആരാധകരുമെത്തി. പിള്ള മനസ്സിൽ കള്ളമില്ലെന്നും, ഐ ഷാഡോ ഒക്കെ ഉണ്ടല്ലോയെന്നും ആ മൂക്ക് അതുപോലെ തന്നെ പക്കാ ആണെന്നുമൊക്കെയുള്ള കമന്റുകളാണ് വരുന്നത്. 2012 ഏപ്രൽ പതിനാറിനാണ് ഇസഹാക്ക് ജനിച്ചത്. മകന്റെ വിശേഷങ്ങളും ചിത്രങ്ങളമൊക്ക ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇസ്സുവിന്റെ ജനനം തങ്ങളുടെ ജീവിതം മാറ്റി മറിച്ചുവെന്ന് ചാക്കോച്ചൻ പല അഭിമുഖങ്ങളിലും പറയാറുണ്ട്.
Content Summary : Kunchako Boban share heartening art by son Izahaak