‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം’: ഹൃദയം കവരും ആശംസകളുമായി അസിൻ
അഞ്ചാം പിറന്നാൾ ദിനത്തിൽ മകൾക്ക് ഹൃദയം കവരും ആശംസയുമായി എത്തിയിരിക്കുകയാണ് അസിൻ. ഇത്തവണ ദീപാപലി ദിനത്തി ലായിരുന്നു അസിന്റ മകൾ അരിന്റെ പിറന്നാൾ.

അഞ്ചാം പിറന്നാൾ ദിനത്തിൽ മകൾക്ക് ഹൃദയം കവരും ആശംസയുമായി എത്തിയിരിക്കുകയാണ് അസിൻ. ഇത്തവണ ദീപാപലി ദിനത്തി ലായിരുന്നു അസിന്റ മകൾ അരിന്റെ പിറന്നാൾ.‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ് !!!!! അരിന് അഞ്ചാം ജന്മദിനാശംസകൾ! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. നീ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു’ മകളുടെ മനോഹരമായൊരു ചിത്രം പങ്കുവച്ച് അസിൽ കുറിച്ചതിങ്ങനെയാണ്. അസിന്റ കുഞ്ഞ് രാജകുമാരിയ്ക്ക് നിറയെ പിറന്നാൾ ആശംസകളുമായി ആരാധകരുമെത്തി.
അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷ മകളെ ഒരു ക്യാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തു. വിവാഹശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്
കുറച്ച് നാൾ മുൻപ് മകളുടെ കഥക് പഠനത്തിന്റെ ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരുന്നു അസിൻ. 2017 ഒക്ടോബർ 24 നാണ് അരിൻ പിറന്നത്. തമിഴ്, ഹിന്ദി ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന അസിൻ വ്യവസായ പ്രമുഖനായ രാഹുൽ ശർമയുമായുള്ള വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്ന് ബ്രേക്ക് എടുത്തത്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അസിൻ.
Content Summary: Asin share birthday wishes to daughter Arin