ADVERTISEMENT

മകൾ ദീപ്ത കീർത്തിക്ക് ജൻമദിനാശംസകൾ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു. മകൾക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ‘ഹാപ്പി ബർത്ത് ഡെ മൈ പപ്പി’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ. 

 

ദീപ്തകീർത്തിയുടെ കഴിഞ്ഞ വർഷത്തെ പിറന്നാൾ ഗിന്നസ് പക്രുവും കുടുബവും ആഘോഷമാക്കിയത് മൂന്നാറിലെ ഒരു റിസോട്ടിലായിരുന്നു. മകൾക്കൊപ്പം മൂന്നാറിന്റെ ഭംഗി ആസ്വദിക്കുന്ന പക്രുവിവിന്റേയും കുടുബത്തേത്തിന്റേയും വിഡിയോയും അന്ന് പങ്കുവച്ചിരുന്നു. മകൾക്കൊപ്പമുള്ള വിഡിയോകളും വിശേഷങ്ങളും പക്രു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദീപ്തകീർത്തി ചില നൃത്തപരിപാടികളൊക്കെയായി കലാരംഗത്തേക്കു വരുന്നുണ്ട്. ഡാൻസിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താൽപര്യമുണ്ട്. അവളുടെ താൽപര്യം എന്താണോ അതു പ്രോത്സാഹിപ്പിക്കാനാണ് തന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനമെന്നും  അദ്ദേഹം പറഞ്ഞിരുന്നു.

 

Content Summary : Guinness Pakru post birthday wish to daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com