ഇന്ന് ശിശുദിനം; ചമയകലയിലെ കുഞ്ഞു രാജ്ഞി
തഴക്കവും പഴക്കവും ചെന്ന ചമയ കലാകാരൻമാർ പോലും ചെയ്യാൻ മടിക്കുന്ന ജോലി ഏറ്റെടുത്തു വിജയിപ്പിച്ച മിടുക്കിയുടെ പേരാണ് രാജരാജേശ്വരി. ഈ പന്ത്രണ്ടുകാരി ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി പ്രധാന നടിയെ എഴുപത്തഞ്ചുകാരിയും ഇരുപതുകാരിയുമാക്കി മാറ്റിയത് നിമിഷങ്ങൾക്കകമാണ്. ചിത്രീകരണം പൂർത്തിയായ "സഖാവ്

തഴക്കവും പഴക്കവും ചെന്ന ചമയ കലാകാരൻമാർ പോലും ചെയ്യാൻ മടിക്കുന്ന ജോലി ഏറ്റെടുത്തു വിജയിപ്പിച്ച മിടുക്കിയുടെ പേരാണ് രാജരാജേശ്വരി. ഈ പന്ത്രണ്ടുകാരി ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി പ്രധാന നടിയെ എഴുപത്തഞ്ചുകാരിയും ഇരുപതുകാരിയുമാക്കി മാറ്റിയത് നിമിഷങ്ങൾക്കകമാണ്.
ചിത്രീകരണം പൂർത്തിയായ "സഖാവ് നാരായണി" എന്ന ഹ്രസ്വചിത്രത്തിനു വേണ്ടിയാണ് രാജരാജേശ്വരി പത്തോളം പേരുടെ മുഖത്ത് ചായം തേച്ചത്. കേന്ദ്ര കഥാപാത്രത്തെ അണിയിച്ചൊരുക്കിയതിനു പുറമെ 1970 കാലഘട്ടത്തിലെ പൊലീസുകാരെയും ഏറെ ശ്രമകരമായി വാർത്തെടുത്തു. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളെ ഫോണിലൂടെ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിച്ചായിരുന്നു ജോലി. സഹായികളായി ആരെയും കൂട്ടിയതുമില്ല.
2 വർഷം മുൻപ് കോവിഡ് സാഹചര്യത്തിൽ സ്കൂളിൽ പോകാതെ വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ബാലകൗതുകം കണക്കെ മേക്കപ്പിനോട് താൽപര്യം തോന്നുന്നത്. വീട്ടുകാർ പിന്തുണച്ചതോടെ ഓൺലൈൻ വഴിയായിരുന്നു പഠനം. ദിവസങ്ങൾക്കകം ചമയകല സ്വായത്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ മൂലം ബ്യൂട്ടീഷൻമാരെ കിട്ടാത്ത സാഹചര്യത്തിൽ ചില വിവാഹ വീടുകളിൽ വധുവിനെ ഒരുക്കിയാണ് തുടക്കമിട്ടത്. ഇതിനകം ഒട്ടേറെ പെൺക്കുട്ടികളെ അണിയിച്ചൊരുക്കി "മണവാട്ടി"മാരാക്കി.
പുസ്തക പ്രസാധന രംഗത്ത് പ്രവർത്തിക്കുന്ന മിഥുൻ മനോഹറിന്റെയും ദിവ്യശ്രീയുടെയും മകളാണ് താനൂർ എസ്എംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ രാജരാജേശ്വരി. സഹോദരൻ: കൃഷ്ണ മനോഹർ.
English Summary : childrens day special story about makeup artist rajarajeshwary