തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും 'ആളുകളെ തുറിച്ചുനോക്കുന്നത്' പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു.

തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും 'ആളുകളെ തുറിച്ചുനോക്കുന്നത്' പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും 'ആളുകളെ തുറിച്ചുനോക്കുന്നത്' പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യത്തെ പറ്റിയുള്ള ആളുകളുടെ കാഴ്ചപ്പാട് ഒരു കാലത്തും മാറാന്‍ പോകുന്നില്ല. വ്യക്തിത്വത്തേക്കാള്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ് അധികവും. നിരവധി സെലിബ്രറ്റികളാണ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൗന്ദര്യം വര്‍ധിപ്പിച്ചിട്ടുള്ളത്. മൂക്ക് നീണ്ടതാക്കുക, കവിള്‍ത്തടം വര്‍ധിപ്പിക്കുക, ചുണ്ടുകള്‍ വലുതാക്കുക തുടങ്ങി സ്വയം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുള്ളവര്‍ ഇന്ന് നിരവധിയാണ്. കൂടുതലും മുതിര്‍ന്നവരാണ് ഇതിന് വിധേയരായിട്ടുള്ളത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഇതില്‍ നിന്നും വിലക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. കാരണം ചില അപകടസാധ്യതകള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍. എന്നാല്‍ ഒരു ജാപ്പനീസ് അമ്മ തന്റെ 9 വയസുള്ള മകളെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയിരിക്കുകയാണ്. 

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ജാപ്പനീസ് സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നുള്ള പഠനം പോലും പുറത്തുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, കുട്ടികളും അതേ സമ്മര്‍ദ്ദം നേരിടുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകുകയും ചെയ്യുന്നു, ഒമ്പത് വയസ്സുള്ള മിച്ചിയെപ്പോലെ. 

ADVERTISEMENT

രുചിയാണ് മിച്ചിയുടെ അമ്മ. മേക്കപ്പിനെയും പ്ലാസ്റ്റിക് സര്‍ജറിയെയും കുറിച്ചുള്ള വിഡിയോകള്‍ ഇവര്‍ യൂട്യൂബില്‍ അപ്​ലോഡ് ചെയ്യാറുണ്ട്. ഇരട്ട കണ്‍പോളകള്‍ ഇല്ലാത്തതിനാല്‍ കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച അരക്ഷിതാവസ്ഥയെ കുറിച്ച് ഇവര്‍ പറയുന്നുണ്ട്  അതിനാലാണ് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ മകള്‍ക്ക് ഇരട്ട കണ്‍പോളകള്‍ക്കായുള്ള ശസ്ത്രക്രിയ നടത്തിയതെന്ന് രുചി പറയുന്നു,

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇരട്ട കണ്‍പോളകള്‍ സൗന്ദര്യത്തിന്റെ പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ഇരട്ട കണ്‍പോളകള്‍ ഇല്ലാത്തതിനാല്‍, തന്റെ അനുജത്തിയെപ്പോലെ തനിക്ക് ഭംഗി തോന്നിയില്ലെന്ന് രുചി പറഞ്ഞു. അതിനാല്‍, തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും 'ആളുകളെ തുറിച്ചുനോക്കുന്നത്' പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു. അമ്മയുടെ ആഗ്രഹം നടപ്പാക്കാന്‍ മിച്ചി തയ്യാറാവുകയും ചെയ്തു. വേദനാജനകവും സങ്കീര്‍ണ്ണവുമായ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിച്ച 9 വയസ്സുകാരി പറഞ്ഞു, ''പ്ലാസ്റ്റിക് സര്‍ജറിയുടെ വേദന നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുമെങ്കില്‍, അത് നിങ്ങളെ ഒരു സുന്ദരിയാക്കുന്നുവെന്നാണ് എന്റെ അഭിപ്രായം.'

ADVERTISEMENT

രുചി വീണ്ടും തുടര്‍ന്നു, തന്റെ അമ്മയുടേയും സഹോദരിയുടേയും കണ്ണുകള്‍ അതിമനോഹരമായിരുന്നു. തനിക്ക് ഇരട്ടകണ്‍പോളുകള്‍ ഉണ്ടായിരുന്നില്ല, അയല്‍പക്കത്തുള്ള ആരും തന്നെ സുന്ദരി എന്ന് വിളിച്ചിരുന്നില്ല. എന്റെ അനുജത്തി എന്നെക്കാള്‍ സുന്ദരിയാണെന്ന് എല്ലാവരും കരുതി. അയല്‍പക്കത്തുള്ള സ്ത്രീകള്‍ സഹോദരിയെ ക്യൂട്ട് എന്ന് വിളിക്കുകയും അവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു. എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, ഒരു പെണ്‍കുട്ടിക്ക് ഇരട്ട കണ്‍പോളകള്‍ ആവശ്യമാണ്. മോണോലിഡ് ഉള്ള ഒരു പെണ്‍കുട്ടിയെ സുന്ദരിയായിട്ട് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രുചി പറഞ്ഞു. പതിനെട്ട് വയസ്സായപ്പോള്‍ രുചി ഇരട്ട കണ്‍പോളകളുടെള്‍ക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ നടത്തി, അത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതിനാലാണ് മിച്ചിയുടെ ശസ്ത്രക്രിയ നേരത്തെയാക്കിയത്. 

കണ്‍പോളകളുടെ പേരില്‍ അവള്‍ക്കൊരു കോംപ്ലക്‌സ് ഉണ്ടാകാന്‍ പാടില്ലെന്നതായിരുന്നു തന്റെ പ്രധാന ആശങ്കയെന്നും രുചി പറഞ്ഞു. അനസ്‌തേഷ്യ കൊടുക്കുന്നത് പരാജയപ്പെട്ടതിനാല്‍ ശസ്ത്രക്രിയയ്ക്കായി രണ്ട് മണിക്കൂറോളം വേണ്ടി വന്നുവെന്നും രുചി കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ഇത്തരം  ശസ്ത്രക്രിയ നിയമപരമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്താം. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ഒരു ദശലക്ഷം ആളുകള്‍ ഉള്ള ലോകത്തിലെ നാലാമത്തെ രാജ്യമാണ് ജപ്പാന്‍. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുന്നതിനെതിരെ ചൈല്‍ഡ് സൈക്കോളജിസ്റ്റ് പ്രൊഫസര്‍ ടോമോഹിറോ സുസുക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ADVERTISEMENT

 

Content Summary : Mother urges daughter 9 to undergo eye surgery to look beautiful