തുടക്കത്തിലെ കൗതുകം അല്പസമയത്തിനുശേഷം കുസൃതിയായി മാറി. അമ്മയ്ക്ക് അരികിലേക്ക് നീങ്ങി അതേ രീതിയിൽ യോഗമുറകൾ ചെയ്യാൻ നോക്കുകയാണ് കുഞ്ഞു ജെ.

തുടക്കത്തിലെ കൗതുകം അല്പസമയത്തിനുശേഷം കുസൃതിയായി മാറി. അമ്മയ്ക്ക് അരികിലേക്ക് നീങ്ങി അതേ രീതിയിൽ യോഗമുറകൾ ചെയ്യാൻ നോക്കുകയാണ് കുഞ്ഞു ജെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുമൊത്തുള്ള കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.  ഇപ്പോഴിതാ കരീനയ്ക്കൊപ്പം യോഗ പരിശീലിക്കാൻ ഇറങ്ങിയിരിക്കുന്ന ഇളയ മകൻ ജഹാംഗീർ എന്ന ജെയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജെയുടെ കുസൃതി നിറഞ്ഞ ഈ വിഡിയോ പതിവുപോലെ തന്നെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

കരീനയുടെ യോഗ പരിശീലകയായ അൻഷുക പർവാനിയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ യോഗാഭ്യാസമുറകൾ ജെ കൗതുകത്തോടെ നോക്കിയിരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. എന്നാൽ തുടക്കത്തിലെ കൗതുകം അല്പസമയത്തിനുശേഷം കുസൃതിയായി മാറി. അമ്മയ്ക്ക് അരികിലേക്ക് നീങ്ങി അതേ രീതിയിൽ യോഗമുറകൾ ചെയ്യാൻ നോക്കുകയാണ് കുഞ്ഞു ജെ.  

ADVERTISEMENT

മകന്റെ കുസൃതികണ്ട് അങ്ങേയറ്റം സ്നേഹത്തോടെ കരീന കൊഞ്ചിക്കുന്നതും വിഡിയോയിൽ കാണാം. ഒരാഴ്ചയുടെ തുടക്കം ഇതിൽ കൂടുതൽ മനോഹരമാക്കാനാവില്ല എന്ന അടിക്കുറിപ്പാണ് അൻഷുക പോസ്റ്റിന് നൽകിയിരിക്കുന്നത്. സെയ്ഫ് അലി ഖാന്റ സഹോദരിയടക്കം നൂറുകണക്കിന് ആളുകളാണ് ഏറെ ക്യൂട്ടായ ഈ വിഡിയോയ്ക്ക് പ്രതികരണങ്ങൾ അറിയിക്കുന്നത്. 

വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളായാലും സാധാരണക്കാരായാലും അമ്മമാരുടെ എല്ലാം അവസ്ഥ ഒന്നുതന്നെയാണ് എന്ന തരത്തിൽ രസകരമായ പ്രതികരണങ്ങളുമുണ്ട്. ഇന്റർനെറ്റിൽ ഇന്ന് കണ്ടതിൽവച്ച് ഏറ്റവും മനംമയക്കുന്ന ദൃശ്യമാണിത് എന്ന് മറ്റുചിലർ കുറിക്കുന്നു. കരീനയുടെയും മകന്റെയും സ്നേഹം കണ്ട് ഏറെ സന്തോഷം തോന്നുന്നുവെന്നും കമന്റുകളുണ്ട്.

ADVERTISEMENT

Content Summary : Kareena Kapoor Khan share yoga video with son Jeh Ali Khan