അടുക്കിവച്ച പാവകള്‍ക്കു മുന്നിൽ കൗതുകത്തോടെ ആലി: ചിത്രം പങ്കുവച്ച് സുപ്രിയ
Mail This Article
×
പാവകൾ അടുക്കിവച്ച വലിയ ഒരു അലമാരയ്ക്കു മുന്നിൽ കൗതുകത്തോടെ നോക്കിനിൽക്കുന്ന മകൾ ആലിയുടെ ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. സുപ്രിയയും പ്രിഥ്വിരാജും മകൾ അലംകൃതയുടെ നിറയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും ആലിയുടെ ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. പിറന്നാളിനാണ് സാധാരണ ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാറ്. അതുകൊണ്ടുതന്നെ ആലിയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്.
ആലിയുടെ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഷെയർ ചെയ്തത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ൽ അലംകൃത ജനിച്ചു.
Content Summary : Supriya share photo of Alnnkritha Prithviraj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.