ബധിരയായ കഫേ ജീവനക്കാരിയുമായി ആശയവിനിമയം ചെയ്യാൻ ആംഗ്യഭാഷ പഠിച്ച് വിദ്യാർഥികൾ
സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ മനോഹരമായൊരു വിഡിയോയാണിത്. ട്വിറ്ററിൽ ഡാനി ഡെറാനി പങ്കുവച്ച വിഡിയോയിൽ ചില വിദ്യാർഥികൾ ഉച്ചഭക്ഷണം ശേഖരിക്കാൻ സ്‌കൂൾ കഫറ്റീരിയയിൽ വരി നിൽക്കുന്നത് കാണാം, വിദ്യാർഥികൾ ആംഗ്യഭാഷ ഉപയോഗിച്ച്

സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ മനോഹരമായൊരു വിഡിയോയാണിത്. ട്വിറ്ററിൽ ഡാനി ഡെറാനി പങ്കുവച്ച വിഡിയോയിൽ ചില വിദ്യാർഥികൾ ഉച്ചഭക്ഷണം ശേഖരിക്കാൻ സ്‌കൂൾ കഫറ്റീരിയയിൽ വരി നിൽക്കുന്നത് കാണാം, വിദ്യാർഥികൾ ആംഗ്യഭാഷ ഉപയോഗിച്ച് കഫറ്റീരിയയിലെ ജീവനക്കാരിയോട് എന്താണ് വേണ്ടതെന്ന് പറയുകയാണ്.
ശ്രവണ വൈകല്യമുള്ളവരുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഇവിടെ തങ്ങളുടെ സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി സംസാരിക്കുന്നതിനായി ആംഗ്യഭാഷ പഠിക്കുകയായിരുന്നു ഒരു കൂട്ടം വിദ്യാർഥികൾ. ഇവരുടെ അധ്യാപികയാണ് വിദ്യാർഥികളെ ആംഗ്യഭാഷ പഠിപ്പിച്ചത്.
ആയിരക്കണക്കിനാളുകളാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. ചെറുപ്പം മുതലേ കുട്ടികളെ ദയാലുവായി വളർത്തണമെന്നും നിങ്ങളുടെ കുട്ടികളെ ഇങ്ങനെ നന്നായി പഠിപ്പിക്കുക എന്നുമൊക്കെ ചിലർ വിഡിയോയ്ക്ക് താഴെ എഴുതിയപ്പോൾ ടീച്ചർക്ക് ശമ്പള വർദ്ധന ലഭിക്കണമെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി. സഹാനുഭൂതിയുടെ ഉത്തമോദാഹരണമാണ് വിഡിയോയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
Content Summary : Students learn sign language from teacher to communicate with hearing-impaired cafe worker