'അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം' മകന്‍ ആശംസകളുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍
ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതാണ്, അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം

മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചു. 'എന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്. ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതാണ്, അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം, ഞങ്ങളുടെ പൊന്നോമന. അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ആവശ്യമാണ്' എന്ന കുറിപ്പോടു കൂടിയാണ് മകനൊപ്പമുള്ള വിഡിയോ ശ്രീലക്ഷ്മി പങ്കുവെച്ചത്.
രാജ് കലേഷ്, പ്രിയങ്ക നായര്‍, ജ്യോതി കൃഷ്ണ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ശ്രീലക്ഷ്മിയുടെ മകന്‍ അര്‍ഹാം ജിജിന് ആശംസകളുമായെത്തിയത്. കഴിഞ്ഞ ആറുവര്‍ഷങ്ങളായി യുഎഇയിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. അവിടെ ആര്‍.ജെയായി ജോലി ചെയ്യുന്ന താരം ലൂമിനസ് ബൈ ശ്രീ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ജ്വല്ലറി വര്‍ക്കുകള്‍ ആളുകളിലേക്ക് എത്തിക്കുന്ന ചെറിയ ബിസിനസ് സംരംഭവും നടത്തുന്നു. മുന്‍ കലാതിലകം കൂടിയായ ശ്രീലക്ഷ്മി 2019ലാണ് പൈലറ്റായ ജിജിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും കൂട്ടായി കഴിഞ്ഞ വര്‍ഷമാണ് അര്‍ഹാമെത്തിയത്.
Content Summary : Sreelakshmi Sreekumar shares birthday celebration photo of her son