വായുവിന് കഥ പറഞ്ഞു കൊടുക്കുന്ന സോനം കപൂര്‍; ചിത്രമേറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഭര്‍ത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനവും കുടുംബവുള്ളതിപ്പോള്‍

കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും മകന്‍ ജനിച്ചത്. വായു കപൂര്‍ അഹൂജ എന്നാണ് ഇവര്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ മുഖം കാണിക്കാതെയുള്ള വിഡിയോയും ചിത്രങ്ങളും സോനം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍, സോനം തന്റെ മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുകയാണ്. മകന്‍ പുസ്തകത്തിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ഭര്‍ത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനവും കുടുംബവുള്ളതിപ്പോള്‍.
മകന് വായു കപൂര്‍ അഹൂജ എന്ന പേര് തിരഞ്ഞെടുത്തതിന്റെ കാരണം സോനം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നേരത്തെ വിശദീകരിച്ചിരുന്നു. 'പ്രപഞ്ചത്തിലെ ജീവന്റെയും ബുദ്ധിയുടെയും വഴികാട്ടിയായ വായുവാണ് പ്രാണ. പ്രാണന്‍, ഇന്ദ്രന്‍, ശിവന്‍, കാളി എന്നിവരുടെ എല്ലാ ദേവതകളും വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്മയെ നശിപ്പിക്കാന്‍ കഴിയുന്നത്ര എളുപ്പത്തില്‍ അവനു ജീവന്‍ ശ്വസിക്കാന്‍ കഴിയും. വായു വീരനും ധീരനും മയക്കുന്ന സുന്ദരനുമാണെന്ന് പറയപ്പെടുന്നു' എന്നാണ് നടി കുറിച്ചത്.
Content Summary : Sonam Kapoor turns storyteller for her son Vayu Kapoor