കുഞ്ഞുവിരലുകളിൽ കുഞ്ഞൻ ലോകകപ്പ് മാതൃക; നാലാംക്ലാസുകാരന്റെ കരവിരുത്
രണ്ട് സെന്‍റീമീറ്റര്‍ നീളത്തില്‍ കളര്‍ പെന്‍സിലില്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ച് നാലാം ക്ലാസുകാരന്‍. മലപ്പുറം വണ്ടൂരിലെ അബി ഷെരീഫ് - സെറീന ദമ്പതികളുടെ മകന്‍ ഷാബിൻ ഹുസൈനാണ് പെന്‍സിലില്‍ ലോകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ചത്. പിതാവ് അബി ഷരീഫ് മുന്‍പ് ലോകകപ്പിന്‍റെ കൂറ്റന്‍

രണ്ട് സെന്‍റീമീറ്റര്‍ നീളത്തില്‍ കളര്‍ പെന്‍സിലില്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ച് നാലാം ക്ലാസുകാരന്‍. മലപ്പുറം വണ്ടൂരിലെ അബി ഷെരീഫ് - സെറീന ദമ്പതികളുടെ മകന്‍ ഷാബിൻ ഹുസൈനാണ് പെന്‍സിലില്‍ ലോകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ചത്. പിതാവ് അബി ഷരീഫ് മുന്‍പ് ലോകകപ്പിന്‍റെ കൂറ്റന്‍ മാതൃക നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു.
യൂട്യൂബില്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണുന്നതിനിടെയാണ് ഷാബിന് ഒരു കുഞ്ഞന്‍ ലോകകപ്പ് നിര്‍മിക്കണമെന്ന് തോന്നിയത്. പിന്നെയൊന്നും ചിന്തിച്ചില്ല. പിതാവ് നിർമിച്ച കോൺക്രീറ്റ് കപ്പിന്‍റെ രൂപം മനസ്സില്‍ കണ്ട് ജോലി തുടങ്ങി. മൂന്ന് മണിക്കൂറിനുള്ളില്‍ കപ്പ് തയ്യാര്‍. കളര്‍ പെന്‍സിലും, മൊട്ടുസൂചിയും കത്രികയുമുപയോഗിച്ചായിരുന്നു നിര്‍മാണം. വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഷാബിൻ നല്ലൊരു ചിത്രകാരൻ കൂടിയാണ്. കുഞ്ഞൻ ലോകപ്പിന്റെ ചിത്രം പിതാവ് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇനി വേനലവധിക്കാലത്ത് ഇഷ്ടതാരമായ മെസ്സിയുടെ രൂപം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാബിൻ.
Content Summary : World cup's small model made by little boy