ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും ഏറെയിഷ്ടമാണ്. അതുകൊണ്ടുതന്നെ അവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എന്നും വൻഹിറ്റാണ്. ഇക്കഴിഞ്ഞ ദിവസവും മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഐശ്വര്യ പങ്കുവെച്ചിരുന്നു. അമ്മയുടെ ജന്മദിനത്തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും ഏറെയിഷ്ടമാണ്. അതുകൊണ്ടുതന്നെ അവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എന്നും  വൻഹിറ്റാണ്. ഇക്കഴിഞ്ഞ ദിവസവും മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഐശ്വര്യ പങ്കുവെച്ചിരുന്നു. അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആ ചിത്രത്തിൽ എല്ലാവരുടെയും തന്നെ കണ്ണുടക്കിയത് മകൾ ആരാധ്യയിലും അവർ ഒരുമിച്ചുണ്ടാക്കിയ ആ സ്പെഷ്യൽ പിറന്നാൾ കേക്കിലുമായിരുന്നു.

ADVERTISEMENT

ഐശ്വര്യ റായുടെ മാതാവ് വൃന്ദ റായുടെ ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് ഐശ്വര്യ തന്റെ ആരാധകർക്കായി പങ്കുവെച്ചത്. ചിത്രത്തിൽ താരത്തിനൊപ്പം അമ്മ വൃന്ദയും മകൾ ആരാധ്യയും ഉണ്ടായിരുന്നു. മൂവരുടെയും ആ മനോഹര ചിത്രത്തേക്കാളും ആരാധകരുടെ കണ്ണുടക്കിയത് ഐശ്വര്യയും മകൾ ആരാധ്യയും കൂടി തയാറാക്കി അലങ്കരിച്ചു വെച്ചിരുന്ന ആ ഹോം മെയ്ഡ് കേക്കിലായിരുന്നു. വിവിധ നിറത്തിലുള്ള ജെംസ് മിഠായികൾ കൊണ്ട് അലങ്കരിച്ച ഹൃദയാകൃതിയിലുള്ള കേക്ക് കാഴ്ചയിലും ഏറെ ആകർഷകമായിരുന്നു. മുത്തശ്ശിയെ ചേർത്തുപിടിച്ചിരിക്കുന്ന ആരാധ്യ അമ്മയുടെ അതേ കോപ്പി തന്നെയാണെന്നാണ് ഫോട്ടോ കണ്ട സോഷ്യൽ ലോകത്തിന്റെ കണ്ടെത്തൽ. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പും ഐശ്വര്യ റായ് ചിത്രത്തിന് താഴെയായി നൽകിയിരുന്നു.   ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനു താഴെ ധാരാളം ആരാധകരാണ് താരത്തിന്റെ മാതാവിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ''മൂന്നു സുന്ദരികൾ ഒരൊറ്റ ഫ്രെയിമിൽ'' എന്നൊരാൾ എഴുതിയപ്പോൾ  ''മനോഹരം, അമ്മയെന്നതു എപ്പോഴും സ്പെഷ്യൽ ആണെ''ന്നാണ് മറ്റൊരാളുടെ കമെന്റ്. 

ADVERTISEMENT

കാൻ ഫിലിം ഫെസ്റ്റിവലിൽ എല്ലാ വർഷവും അമ്മയ്‌ക്കൊപ്പം ആരാധ്യയും എത്താറുണ്ട്. മകളുടെ ആ എക്സ്പീരിയൻസിനെ കുറിച്ച് കഴിഞ്ഞ ദിവസം ഐശ്വര്യ പ്രതികരിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലുതെന്നു കരുതുന്ന ആ ഫിലിം ഫെസ്റ്റിവലിന് തന്നെ അനുഗമിക്കാൻ മകൾക്കു ഏറെയിഷ്ടമാണെന്നും അവൾക്കു അവിടുത്തെ കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടെന്നും അവിടം ഏറെ പരിചിതമാണെന്നും ഐശ്വര്യ പറഞ്ഞു. സിനിമയും സുഹൃത്തുക്കളുമായുള്ള ആ സംഗമവുമൊക്കെ മകൾ ആസ്വദിക്കാറുണ്ടെന്നും ഐശ്വര്യ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

ADVERTISEMENT

Content Summary : Aishwarya Rai and daughter Aaradhya bake special cake to Vrinda Rai's birthday