കന്നടയിൽ നിന്നും മലയാളത്തിലെത്തിയ അന്യഭാഷാ നടിമാരിൽ ശ്രദ്ധേയയാണ് മേഘ്‌ന രാജ്. ഇപ്പോൾ സജീവമായി സിനിമാരംഗത്തില്ലെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ഹൃദയം നിറയുന്ന സ്നേഹം നൽകിയാണ് ആരാധകർ സ്വീകരിക്കാറ്. ഇക്കഴിഞ്ഞ ദിവസവും മേഘ്ന മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നടയിൽ നിന്നും മലയാളത്തിലെത്തിയ അന്യഭാഷാ നടിമാരിൽ ശ്രദ്ധേയയാണ് മേഘ്‌ന രാജ്. ഇപ്പോൾ സജീവമായി സിനിമാരംഗത്തില്ലെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ഹൃദയം നിറയുന്ന സ്നേഹം നൽകിയാണ് ആരാധകർ സ്വീകരിക്കാറ്. ഇക്കഴിഞ്ഞ ദിവസവും മേഘ്ന മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആദ്യമായി സ്കൂളിൽ പോകുന്ന റയാന് ആശംസകൾ നേർന്നുകൊണ്ടുള്ള ആ ചിത്രങ്ങളും കുറിപ്പും ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു.

സ്കൂളിലെ ആദ്യ ദിനം; കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ ആശംസകൾ നേരാം

ADVERTISEMENT

ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെയുടെ അകാല വിയോഗം വരുത്തിയ ആഘാതത്തിൽ നിന്നും മുക്തയാകുന്നതേയുള്ളൂ മേഘ്നയും കുടുംബവും. ഭർത്താവ് മരിക്കുമ്പോൾ അഞ്ചു മാസം ഗർഭിണിയായിരുന്ന മേഘ്‌ന, 2020 ഒക്ടോബർ 22 നാണ് മകന് ജന്മം നൽകിയത്. റയാൻ രാജ് സർജ എന്ന് പേരിട്ടിരിക്കുന്ന മകൻ, ഇക്കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്കൂളിൽ പോകാൻ തുടങ്ങിയത്. സ്കൂളിലെ ആദ്യ ദിനത്തിന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ചെറിയൊരു കുറിപ്പും മേഘ്ന എഴുതിയിരുന്നു. ''നമ്മളൊരിക്കൽ മാതാപിതാക്കൾ ആയി കഴിഞ്ഞാൽ തുടർന്നുള്ള കാലം കുട്ടികൾ മാത്രമല്ല, മാതാപിതാക്കളായ നമ്മളും അവർക്കൊപ്പം ഓരോ നാഴികക്കല്ലുകൾ പിന്നിടുകയാണ്. ഇന്ന് അത്തരത്തിൽ ഒരു പ്രത്യേക ദിനമാണ്. റയാന്റെ സ്കൂളിലെ ആദ്യദിനം. ഞാൻ കടന്നുപോകുന്ന വികാരങ്ങൾ എനിക്കിപ്പോൾ വാക്കുകളിലൂടെ വിവരിക്കാൻ കഴിയുന്നില്ല.....അറിവിലേയ്ക്ക്, ജീവിത പാഠങ്ങളിലേയ്ക്ക്, വിദ്യാഭ്യാസത്തിലേയ്ക്ക് അവന്റെ ആദ്യത്തെ ചുവടുവെയ്‌പ്പാണ്‌. എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളും ഞങ്ങളുടെ കുഞ്ഞിനുണ്ടാകണം.'' പിതാവിന്റെ ചിത്രത്തിനു സമീപം അമ്മയ്‌ക്കൊപ്പം ചിരിച്ചു നിൽക്കുന്ന ജൂനിയർ ചിരുവിനു ധാരാളം പേർ ആശംസകൾ നേർന്നപ്പോൾ തുടിക്കുന്ന ചുവന്ന ഹൃദയ ചിഹ്നം നൽകി സ്നേഹം പങ്കിട്ടവരും ഏറെയുണ്ട്. 'പപ്പ' , 'ഡാഡ', തുടങ്ങിയ വാക്കുകൾ റയാൻ ആദ്യമായി പറയുന്നതിന്റെ വിഡിയോയും നേരത്തെ മേഘ്‌ന പങ്കുവെച്ചിട്ടുണ്ട്.

ADVERTISEMENT

Content Summary :Meghana Raj's heartwarming wishes to her son!