അർഷിയ ഗോസ്വാമി എന്ന എട്ടുവയസുകാരിയെ കണ്ടാൽ ആരും പറയില്ല, ആ കൊച്ചു കൈകൾക്ക് ഇത്രയേറെ ഭാരം എടുക്കാനുള്ള ശേഷിയുണ്ടെന്ന്. ചെറിയ പ്രായത്തിൽ ആരും പരീക്ഷിച്ചു നോക്കുക പോലും ചെയ്യാത്ത കാര്യത്തിലാണ് അർഷിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എട്ടു വയസിൽ 60 കിലോഗ്രാം ഉയർത്തുക എന്നത് അപ്രാപ്യമെന്നിരിക്കെ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർഷിയ ഗോസ്വാമി എന്ന എട്ടുവയസുകാരിയെ കണ്ടാൽ ആരും പറയില്ല, ആ കൊച്ചു കൈകൾക്ക് ഇത്രയേറെ ഭാരം എടുക്കാനുള്ള ശേഷിയുണ്ടെന്ന്. ചെറിയ പ്രായത്തിൽ ആരും പരീക്ഷിച്ചു നോക്കുക പോലും ചെയ്യാത്ത കാര്യത്തിലാണ് അർഷിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എട്ടു വയസിൽ 60 കിലോഗ്രാം ഉയർത്തുക എന്നത് അപ്രാപ്യമെന്നിരിക്കെ വളരെ നിസാരമായാണ് ആ ബാലിക ഭാരമെടുത്തുയർത്തുന്നത്. കണ്ടവർ വിഡിയോ പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്തതോടെ അർഷിയ എന്ന കൊച്ചുമിടുക്കി സമൂഹ മാധ്യമങ്ങളിൽ താരമായി മാറി. കുട്ടിയുടെ പ്രകടനം കണ്ട സോഷ്യൽ ലോകം വിഡിയോയുടെ ക്യാപ്ഷൻ പോലെ  ''ചെറുതും ശക്തയുമായ പെൺകുട്ടി'' എന്നാണ് അവളെയിപ്പോൾ വിളിക്കുന്നത്. 

ADVERTISEMENT

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കപ്പെട്ട വിഡിയോയിൽ അർഷിയ ഭാരമുയർത്തുന്നത് വ്യക്തമായി തന്നെ കാണാവുന്നതാണ്. 60 കിലോഗ്രാം വരുന്ന ഡെഡ് ലിഫ്റ്റ് ഒറ്റയടിയ്ക്കു എടുത്തുയർത്തുകയും തറയിലിടുന്നതിനു മുൻപ് ഒരു നിമിഷം കയ്യിൽ പിടിച്ചു നിൽക്കുകയും ചെയ്യുന്നു. തുടർന്ന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാവുന്നതാണ്.  ആ വെയ്റ്റ്ലിഫ്റ്റിങ് കണ്ടവരെല്ലാം തന്നെ ''അതിശയകരം'' എന്നാണ് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വിഡിയോ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. ഒരു നാളിൽ ഇവൾ ഭാരതത്തിന്റെ നാമം വാനോളമുയർത്തുമെന്നു ഒരാൾ എഴുതിയപ്പോൾ, ഇന്ത്യ ഇവളിൽ അഭിമാനം കൊള്ളുമെന്നാണ് മറ്റൊരാളുടെ കമെന്റ്. 

ADVERTISEMENT

ഇതാദ്യമല്ല അർഷിയ ഇത്തരത്തിൽ ഭാരം ഉയർത്തുന്നത്. ആറാമത്തെ വയസിൽ 45 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തന്റെ പേരെഴുതി ചേർത്തിരുന്നു ഈ കൊച്ചുമിടുക്കി. 2021 ൽ ആയിരുന്നു ആ റെക്കോർഡ് നേട്ടം. ഒളിമ്പ്യൻ മീരാഭായ് ചാനു ആണ് അർഷിയയുടെ പ്രചോദനം. ഒരുനാൾ ഇന്ത്യക്കു വേണ്ടി ഒരു സ്വർണമെഡൽ താനും നേടുമെന്ന് മറ്റൊരു വിഡിയോയുടെ ക്യാപ്ഷനിൽ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളിൽ എഴുതിയിട്ടുണ്ട് ഇവൾ. കാലം ആ വാക്കുകളെ സത്യമാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

ADVERTISEMENT

Content Summary : Eight year old girl deadlifting 60 kg - Viral video