കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് തൈമൂർ: ഈ കുട്ടിത്താരം ‘മാമു’വിനെ പോലെയെന്ന് ആരാധകർ
കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന തൈമൂറിന്റെ വിഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തൈമൂർ, കരീനയുടെ അടുത്ത ബന്ധുവായ രൺബീർ കപൂറിനെ പോലെയാണെന്നാണ് വിഡിയോ കണ്ട ആരാധകർ പറയുന്നത്.

കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ തൈമൂറിനും മാതാപിതാക്കളോളം തന്നെ ആരാധകരുണ്ട്. കുഞ്ഞു തൈമൂറിന്റെ വിശേഷങ്ങളറിയാനും അവനെ കാണാനുമൊക്കെ എല്ലാവർക്കും തന്നെ ഇഷ്ടവുമാണ്. ഇക്കഴിഞ്ഞ ദിവസം തൈമൂറിന്റെ ഒരു വിഡിയോ സോഷ്യൽ ലോകത്തു പങ്കുവെയ്ക്കപ്പെട്ടിരുന്നു. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന തൈമൂറിന്റെ വിഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തൈമൂർ, കരീനയുടെ അടുത്ത ബന്ധുവായ രൺബീർ കപൂറിനെ പോലെയാണെന്നാണ് വിഡിയോ കണ്ട ആരാധകർ പറയുന്നത്.
പച്ചനിറത്തിലുള്ള ജേഴ്സി അണിഞ്ഞിരിക്കുന്ന തൈമൂർ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നത് വിഡിയോയിൽ കാണാം. ഗ്രൗണ്ടിൽ ഗൗരവപൂർവമാണ് കളി നടക്കുന്നത്. കളി കണ്ട ആരാധകർ പറയുന്നത് തൈമൂർ, മാമു രൺബീർ കപൂറിനെ പോലെയാണെന്നാണ്. ഫുട്ബോൾ കളിയുടെ വലിയ ആരാധകനായ രൺബീർ കളിക്കാനും കളി കാണാനും ഏറെ ഇഷ്ടമുള്ളയാളാണ്. മറ്റു താരങ്ങൾക്കൊപ്പം രൺബീർ ഫുട്ബോൾ കളിയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ തൈമൂറിന് പ്രചോദനം മാമു തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ഗ്രൗണ്ടിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ഒരു കോച്ചുമുള്ളതായി വിഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസം കരീനയുടെ വീട്ടിൽ ഹൃസ്വസന്ദർശനം നടത്തി മടങ്ങുന്ന രൺബീർ കപൂറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടിനെയും മകൾ റാഹയെയും യാത്രയാക്കുന്ന തൈമൂറിന്റെ വിഡിയോ പുറത്തു വന്നിരുന്നു. വളരെ ക്യൂട്ട് ആയ ആ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആയിരുന്നു. കരീനയ്ക്കും സെയ്‌ഫിനും തൈമൂറിനെ കൂടാതെ ജെഹാംഗീർ എന്ന മറ്റൊരു മകൻ കൂടിയുണ്ട്.
Content Summary : Taimur Ali Khan steals hearts in football jersey