''സോറി ഭയ്യാ..." ഹൃദയം കവരും മാപ്പപേക്ഷയുമായി കുരുന്ന്; ക്ഷമിക്കാതെ സഹോദരൻ
വഴക്കുണ്ടാക്കലും ക്ഷമ പറയലുമെല്ലാം സഹോദരങ്ങൾക്കിടയിലെ നിത്യസംഭവമാണ്. എത്രയെത്രെ വഴക്കുണ്ടാക്കിയാലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിനു ഒരു അകലവും വരാറില്ല. നമ്മുടെ വീടുകളിൽ ഇത്തരത്തിലുള്ള വഴക്കുകളും സ്നേഹ പ്രകടനങ്ങളും ക്ഷമപറച്ചിലുമൊക്കെ എന്നുമുണ്ടാകാറുള്ള കാര്യങ്ങളാണ്. ഇവിടെയിതാ അത്തരത്തിൽ ഒരു

വഴക്കുണ്ടാക്കലും ക്ഷമ പറയലുമെല്ലാം സഹോദരങ്ങൾക്കിടയിലെ നിത്യസംഭവമാണ്. എത്രയെത്രെ വഴക്കുണ്ടാക്കിയാലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിനു ഒരു അകലവും വരാറില്ല. നമ്മുടെ വീടുകളിൽ ഇത്തരത്തിലുള്ള വഴക്കുകളും സ്നേഹ പ്രകടനങ്ങളും ക്ഷമപറച്ചിലുമൊക്കെ എന്നുമുണ്ടാകാറുള്ള കാര്യങ്ങളാണ്. ഇവിടെയിതാ അത്തരത്തിൽ ഒരു സഹോദരനും സഹോദരിയും. അവർ തമ്മിൽ അടിയുണ്ടായതിനു ശേഷം ജ്യേഷ്ഠനോട് മാപ്പ് പറയുകയാണ് ആ കുഞ്ഞനുജത്തി. ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അത്രയ്ക്കും ക്യൂട്ട് ആണ് ആ കുരുന്നിന്റെ ക്ഷമാപണം.
പതിനെട്ട് മാസം മാത്രം പ്രായമുള്ള അവിരയും 11 വയസുള്ള വിഹാൻ എന്ന ജ്യേഷ്ഠനുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. കളിക്കിടയിൽ കുഞ്ഞു അവിര വിഹാനെ ഒന്നടിച്ചു. അബദ്ധത്തിൽ സംഭവിച്ചു പോയ ആ അടിയ്ക്കു ക്ഷമ പറയുകയാണ് ആ കുരുന്ന്. ''സോറി ഭയ്യാ " എന്ന അവളുടെ മാപ്പപേക്ഷ കേട്ടാൽ ആരുടേയും ഹൃദയം അലിഞ്ഞു പോകുമെങ്കിലും സഹോദരൻ അതിനു ഒട്ടും തന്നെ ചെവി കൊടുക്കുന്നില്ല. തുടർച്ചയായി സോറി പറഞ്ഞിട്ടും ശ്രദ്ധിക്കാതെയിരിക്കുമ്പോൾ ചെറുതായൊരു അടി കൂടി കൊടുത്ത് അവിര മാപ്പ് പറയൽ തുടരുന്നു. എന്നിട്ടും വിഹാൻ ആ ക്ഷമാപണം അംഗീകരിക്കുന്നില്ല. ''അബദ്ധത്തിൽ അവനെ വേദനിപ്പിച്ചു, ഇപ്പോൾ ക്ഷമ പറയുന്നു'' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അവിരയുടെ ക്ഷമാപണം സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നു എന്ന് തന്നെ പറയാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 5 മില്യണിലധികം പേർ വിഡിയോ കണ്ടു കഴിഞ്ഞു. പത്തു ലക്ഷത്തിലധികം പേരാണ് ആ കുഞ്ഞിന്റെ ഹൃദയഹാരിയായ ക്ഷമാപണത്തിനു ലൈക് രേഖപ്പെടുത്തിയിരിക്കുന്നത്. ''എന്ത് ക്യൂട്ട് ആണ് ഈ വിഡിയോ, എന്റെ ഈ ദിവസത്തെയിതു ധന്യമാക്കി എന്ന് മാത്രമല്ല, ഗൃഹാതുരത്വത്തെ ഉണർത്തുകയും ചെയ്തു'' എന്നാണ് ഒരാൾ തന്റെ പഴയകാലത്തെ ഓർമിച്ചു കൊണ്ട് വിഡിയോയുടെ താഴെ കുറിച്ചത്. ''ജേഷ്ഠൻ പ്രതികരിക്കാതെയിരിക്കുന്നത് കാണുമ്പോൾ അവൾക്കു സങ്കടം വരുന്നല്ലോ'' എന്നാണ് മറ്റൊരു വ്യക്തിയുടെ പ്രതികരണം. വിഡിയോയുടെ താഴെ പലരും തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ ഓർമകളും പങ്കുവെച്ചിട്ടുണ്ട്.
Content Summary : Viral video of a little girl's adorable apology to her brother