നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനായ വ്യക്തിയായിരുന്നു സതീഷ് കൗശിക്. കഴിഞ്ഞ മാർച്ചിലാണ്‌ അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സതീഷ് കൗശിക്കിന്റെ മകൾ വൻശികയെ സ്വന്തം മകളെ പോലെ സ്നേഹിച്ച്, എല്ലാ സഹായവുമായി അവർക്കൊപ്പമുണ്ട് പ്രശസ്ത താരം അനുപം ഖേർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനായ വ്യക്തിയായിരുന്നു സതീഷ് കൗശിക്. കഴിഞ്ഞ മാർച്ചിലാണ്‌ അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സതീഷ് കൗശിക്കിന്റെ മകൾ വൻശികയെ സ്വന്തം മകളെ പോലെ സ്നേഹിച്ച്, എല്ലാ സഹായവുമായി അവർക്കൊപ്പമുണ്ട് പ്രശസ്ത താരം അനുപം ഖേർ. ഇപ്പോഴിതാ വൻശികയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുപം ഖേർ. പിതാവിന്റെ നഷ്ടമറിയിക്കാതെ ആ മകളെ ചേർത്തുപിടിക്കുന്ന അനുപം ഖേറിന്റെ നല്ല മനസിനെ പ്രശംസിക്കുകയാണ് വിഡിയോ കണ്ട സോഷ്യൽ ലോകം.

ADVERTISEMENT

അനുപം ഖേർ മാത്രമല്ല, വൻശികയും സമൂഹ മാധ്യമങ്ങളിൽ വിഡിയോയും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. അനുപം ഖേറിനെ ടാഗ് ചെയ്തുകൊണ്ടുള്ള വിഡിയോ മുംബൈയിലെ പ്രശസ്തമായ ഒരു ഇറ്റാലിയൻ റസ്റ്റോറന്റിൽ നിന്നുമുള്ളതാണ്. ഇന്ന് അനുപം അങ്കിളിനൊപ്പം ഭക്ഷണം കഴിച്ചുവെന്നും. മധുരം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു വിഡിയോ ചെയ്യാൻ തീരുമാനിച്ചതെന്നും തന്റെ പിതാവിനെ കുറിച്ചുള്ള ധാരാളം കഥകൾ അങ്കിൾ പറഞ്ഞുതരുമെന്നും ഒരുമിച്ചു നടക്കുമ്പോഴൊക്കെ തന്നെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും തങ്ങൾക്കു രണ്ടുപേർക്കും പപ്പയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും വൻശിക വിഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്. ''എന്റെ ഒരേയൊരു അങ്കിൾ'' എന്നാണ് അവൾ അനുപം ഖേറിനെ സ്നേഹത്തോടെ വിശേഷിപ്പിച്ചിരിക്കുന്നത്. കുറിപ്പിന് താഴെയായി ഒരു ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയുമുണ്ട്. 

ADVERTISEMENT

അനുപം ഖേറും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ''വൻശിക കൗശിക്കിനൊപ്പം ഉച്ചഭക്ഷണം'' എന്ന ക്യാപ്ഷനാണ് വിഡിയോയ്ക്കു നൽകിയിരിക്കുന്നത്. തങ്ങൾ ഇരുവരും പാസ്തയും കാരമൽ കസ്റ്റാർഡും കഴിച്ചുവെന്നും വൻശിക ആവശ്യത്തിന് പച്ചക്കറികൾ കഴിക്കുന്നില്ലെന്നും അത് ആരോഗ്യത്തിനു നല്ലതല്ലെന്നും അനുപം ഖേർ വിഡിയോയിൽ പറയുന്നുണ്ട്. ധാരാളം കഥാപുസ്തകങ്ങളും വൻശികയ്ക്കു അനുപം ഖേർ സമ്മാനമായി നൽകുന്നുണ്ട്. ഇരുവരും തങ്ങൾ പാകം ചെയ്യുന്ന ഭക്ഷണമേതെന്നും വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. വൻശിക താൻ മാഗി നൂഡിൽസ് ഉണ്ടാക്കുമെന്ന് പറയുമ്പോൾ തനിക്ക് എഗ് ബുർജി ഉണ്ടാക്കാൻ അറിയാമെന്നാണ് താരത്തിന്റെ മറുപടി. ഇരുവരും പങ്കുവെച്ച വിഡിയോ സോഷ്യൽ ലോകം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു നല്ല സുഹൃത്ത് എങ്ങനെയാകണം എന്നതിന് നിങ്ങൾ നല്ലൊരു ഉദാഹരണമാണെന്നാണ് ഒരാൾ എഴുതിയപ്പോൾ എന്താണ് നല്ല  സൗഹൃദമെന്നു അനുപംജി കാണിച്ചു തരുന്നതു ഇങ്ങനെയാണെന്നാണ് മറ്റൊരാൾ കമെന്റ് ബോക്സിൽ കുറിച്ചത്.

ADVERTISEMENT

Content Summary : Anupam Kher spends time with late actors daughter Vanshika