‘ഞാൻ ആലപ്പുഴയിൽ നിന്നാണ്, ഇവിടേം നല്ല മഴയാ.. ഈ കലക്ടർ മാമനെ ഞങ്ങൾ മിസ് ചെയ്യുന്നു’
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് കലക്ടക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്തരത്തിൽ തൃശൂർ ജില്ലയിലും അവധി പ്രഖ്യാപിച്ചു കൊണ്ട് കലക്ടർ കൃഷ്ണ തേജ ഐഎഎസ് സമൂഹമാധ്യമ പേജിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും അച്ഛനും

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് കലക്ടക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്തരത്തിൽ തൃശൂർ ജില്ലയിലും അവധി പ്രഖ്യാപിച്ചു കൊണ്ട് കലക്ടർ കൃഷ്ണ തേജ ഐഎഎസ് സമൂഹമാധ്യമ പേജിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും മഴയത്ത് ഇറങ്ങി പനി പിടിക്കരുതെന്നും അദ്ദേഹം കുറിപ്പിൽ കുട്ടികളോട് പറയുകയാണ്.
കുട്ടികളുടെയിടയിൽ ‘കലക്ടർ മാമന്‍’ എന്നറിയപ്പെടുന്ന അദ്ദേഹം ഇതിന് മുൻപ് ആലപ്പുഴ കലക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു. ആലപ്പുഴയിൽ ചാർജ് എടുത്തപ്പോൾ അദ്ദേഹം ആദ്യമായി പുറപ്പെടുവിച്ച ഉത്തരവും കുട്ടികൾക്കു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ തൃശൂർ കലക്ടറുടെ ഔദ്യോഗിക പേജിൽ പങ്കുവച്ച ഈ കുറിപ്പിന് താഴെ ആലപ്പുഴയിൽ നിന്നുള്ളവരുടെ കമന്റുകൾ നിറയുകയാണ്. ‘‘മാമാ ഞാൻ ആലപ്പുഴയിൽ നിന്നാണ് , ഇവിടേം നല്ല മഴയാ മാമാ’’, ‘‘തൃശൂരിന്റെ ഈ സ്വത്തിനെ ഞങ്ങൾ മിസ് ചെയ്യുന്നു’’, ‘‘ആലപ്പുഴക്കാരെല്ലാം ഇന്ന് മാമനെ കുറിച്ച് പറയുന്നു’’ എന്നൊക്കയാണ് അദ്ദേഹത്തിന്റെ കുറിപ്പിന് താഴെ വരുന്ന കമന്റുകൾ
തൃശൂർ ജില്ല കലക്ടർ കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ച കുറിപ്പ്
പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.
Content Summary : Thrissur district collector Krishna Teja IAS social media post