ഇല്ലായ്മയുടെ വറുതിയിൽ നിന്നു മലാവിയൻ കാറ്റിനെ വശീകരിച്ച ബാലൻ; പ്രചോദനം വില്യം കാംക്വംബ
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മലാവി. മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയും പോലെ ദാരിദ്രത്തിലും അടിസ്ഥാന വികസനങ്ങളുടെ അഭാവത്തിലും വലയുന്ന രാജ്യം. ആ രാജ്യത്തെ ചെറുപട്ടണമായ കസുംഗുവിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ 1987ലാണ് വില്യം കാംക്വംബ ജനിച്ചത്. രാജ്യത്തെ ദാരിദ്രം അന്ന് എല്ലാ
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മലാവി. മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയും പോലെ ദാരിദ്രത്തിലും അടിസ്ഥാന വികസനങ്ങളുടെ അഭാവത്തിലും വലയുന്ന രാജ്യം. ആ രാജ്യത്തെ ചെറുപട്ടണമായ കസുംഗുവിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ 1987ലാണ് വില്യം കാംക്വംബ ജനിച്ചത്. രാജ്യത്തെ ദാരിദ്രം അന്ന് എല്ലാ
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മലാവി. മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയും പോലെ ദാരിദ്രത്തിലും അടിസ്ഥാന വികസനങ്ങളുടെ അഭാവത്തിലും വലയുന്ന രാജ്യം. ആ രാജ്യത്തെ ചെറുപട്ടണമായ കസുംഗുവിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ 1987ലാണ് വില്യം കാംക്വംബ ജനിച്ചത്. രാജ്യത്തെ ദാരിദ്രം അന്ന് എല്ലാ
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മലാവി. മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയും പോലെ ദാരിദ്രത്തിലും അടിസ്ഥാന വികസനങ്ങളുടെ അഭാവത്തിലും വലയുന്ന രാജ്യം. ആ രാജ്യത്തെ ചെറുപട്ടണമായ കസുംഗുവിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ 1987ലാണ് വില്യം കാംക്വംബ ജനിച്ചത്. രാജ്യത്തെ ദാരിദ്രം അന്ന് എല്ലാ വീടുകളിലും പ്രതിഫലിച്ചിരുന്നു. കൃഷിയെ ആശ്രയിച്ചായിരുന്നു മിക്ക കുടുംബങ്ങളും ജീവിച്ചിരുന്നത്. ഒരു വരൾച്ച വന്നാൽ ദാരിദ്രം രൂക്ഷമാകും. അത്തരം ഒരു വരൾച്ചയോടെ കാംക്വംബയുടെ സ്കൂൾ ജീവിതത്തിന് അവസാനമായി. ഉപജീവനത്തേക്കാൾ വലുതായി വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകാൻ ആ സാഹചര്യത്തിൽ അവന്റെ കുടുംബത്തിന് സാധിക്കില്ലായിരുന്നു. ഇല്ലായ്മയുടെ വറുതിയിൽ യാതൊന്നുമാകാതെ നശിച്ചു പോകാൻ ആ കുട്ടിക്ക് എളുപ്പമായിരുന്നു. പക്ഷേ ഇച്ഛാശക്തി, അറിവ് നേടാനുള്ള ത്വര, സർഗാത്മകത, കഠിനാധ്വാനം, ക്രിയാത്മകത എന്നീ ഗുണങ്ങൾ അവനിലുണ്ടായിരുന്നു. ലഭ്യമായ വസ്തുക്കൾ കൊണ്ട് കാംക്വംബ വീടിനു സമീപത്തൊരു കാറ്റാടി യന്ത്രം നിർമിക്കുമ്പോൾ അവന്റെ പ്രായം 14 വയസ്സ്!. തനിക്കു ലഭിച്ച സൗകര്യങ്ങളും സൗഭാഗ്യങ്ങളും തിരിച്ചറിയാതെ, തങ്ങളിലെ കഴിവുകളെ മനസ്സിലാക്കാതെ ജീവിക്കുന്നവർക്ക് ഒരു പ്രചോദനമാണ് കാംക്വബ.
സ്കൂളിൽ നിന്നും പുറത്തായെങ്കിലും ലൈബ്രറിയിലെ നിത്യസന്ദർശകനായിരുന്നു കാംക്വബ. പുസ്തകങ്ങളിലൂടെ അവൻ അറിവുകൾ നേടിയെടുത്തു. കാറ്റിലൂടെ വൈദ്യുതി ഉണ്ടാക്കാമെന്ന അറിവ് അങ്ങനെ ലഭിച്ചു. അതു പരീക്ഷിച്ചു നോക്കാൻ അവൻ തീരുമാനിച്ചു. വൈദ്യുതിയില്ലാതെ വിഷമിക്കുന്ന കുടുംബത്തിന് അതൊരു സഹായമാകുമല്ലോ. എന്നാൽ കാറ്റാടി യന്ത്രം ഉണ്ടാക്കാൻ ആവശ്യമായ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിനു വക കണ്ടെത്താൻ തന്നെ കഷ്ടപ്പെടുന്ന നാട്ടിൽ അതൊരു നടക്കാത്ത സ്വപ്നമായിരുന്നു. പക്ഷേ അവൻ തളർന്നില്ല. ആ പതിനാലു വയസ്സുകാരന്റെ മനസ്സിൽ കാറ്റാടി പ്രവർത്തിച്ചു തുടങ്ങി. അതിന് സാക്ഷാത്കാരം നൽകാൻ അവൻ വഴിതേടി. സൈക്കിൾ പാർട്‌സ്, പിവിസി പൈപ്പുകൾ, ആക്രി മെറ്റീരിയലുകൾ, ഗുണനിലവാരം കുറഞ്ഞ ഒരു ടർബൈൻ എന്നിവ ശേഖരിച്ചു. യൂകാലിപ്റ്റിസ് മരത്തിന്റെ തടിയായിരുന്നു കാറ്റാടി യന്ത്രത്തിന്റെ കാലുകളായത്. അങ്ങനെ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട പലതും കാംക്വംബയെ ലക്ഷ്യത്തിലേക്ക് നയിച്ചു. കാറ്റാടിയന്ത്രം പ്രവർത്തിച്ചു. അതിലൂടെ ലഭിച്ച വൈദ്യുതി ഉപയോഗിച്ച് വീട്ടിൽ ഏതാനും ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനായി.
കാറ്റിൽ കറങ്ങുന്ന വിചിത്രമായ ഉപകരണം എന്താണെന്ന് പ്രദേശത്തെ കർഷകരും മാധ്യമപ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഈ അവിശ്വസനീയമായ കഥ പുറത്തുവന്നത്. ഒരു പതിനാലുകാരൻ പരിമിതമായ സ്രോതസ്സുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച സംഭവം രാജ്യമാകെ പ്രചരിച്ചു. TEDGlobal കോൺഫറൻസിൽ തന്റെ കഥ പറയാൻ 2006 നവംബറിൽ കാംക്വബയ്ക്ക് ക്ഷണം ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനും തുടർന്നുള്ള കണ്ടുപിടുത്തങ്ങൾക്കും നിരവധി അവസരങ്ങളും പിന്തുണയും നൽകി. ആഫ്രിക്കൻ ലീഡർഷിപ്പ് അക്കാദമിയിൽ പഠിക്കാൻ പോയ അദ്ദേഹം പിന്നീട് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിൽ ചേർന്നു. 2014ൽ ബിരുദം നേടി. ടൈം മാസിക പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 30 വയസ്സിനു താഴെയുള്ള 30 പേരിൽ കാംക്വംബ ഇടം നേടി. കാംക്വംബ എഴുതിയ The Boy Who Harnessed the Wind എന്ന പുസ്തകം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. പല സർവകലാശാലകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്തു. ഈ പുസ്തകത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയും ശ്രദ്ധ നേടിയിരുന്നു.
തനിക്ക് എന്ത് ഇല്ല എന്നല്ല മറിച്ച് പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് തനിക്ക് എന്ത് ചെയ്യാനാവും എന്നായിരുന്നു ആ ബാലൻ ചിന്തിച്ചത്. നിരന്തരം പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും ശ്രമിച്ചു. സ്വപ്നം കണ്ടു. അതു യാഥാർഥ്യമാക്കാൻ അവൻ മടിച്ചില്ല. വില്യമിന്റെ കഥ ലോകമെമ്പാടും നിരവധിപ്പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പശ്ചാത്തലമോ സാഹചര്യമോ എന്തുതന്നെയായാലും നിശ്ചയദാർഢ്യം, അഭിനിവേശം, അറിവ് നേടാനുള്ള മനസ്സ് എന്നിവ ഉണ്ടെങ്കിൽ മാറ്റമുണ്ടാക്കാനാകും.
Content summary : Inspirational true story of a Malawian boy named William Kamkwamba