ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായ ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ഗ്രോവറും തങ്ങളുടെ മകൾ ദേവിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം ബിപാഷയുടേതായി പുറത്തു വന്ന ചിത്രം പാപ്പരാസികൾ പകർത്തിയതായിരുന്നു. മകൾക്കും ഭർത്താവിനുമൊപ്പം വിമാനത്താവളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായ ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ഗ്രോവറും തങ്ങളുടെ മകൾ ദേവിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം ബിപാഷയുടേതായി പുറത്തു വന്ന ചിത്രം പാപ്പരാസികൾ പകർത്തിയതായിരുന്നു. മകൾക്കും ഭർത്താവിനുമൊപ്പം വിമാനത്താവളത്തിൽ നിൽക്കുന്ന ആ ചിത്രങ്ങളിൽ ബിപാഷയുടെ കയ്യിലിരിക്കുന്ന കുഞ്ഞു ദേവിയാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. 

ഒരുപാടു തവണ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ യാത്ര ബിപാഷയ്ക്കും കരണിനും വിശേഷപ്പെട്ട ഒന്നായിരുന്നു. മകൾ ദേവിയ്‌ക്കൊപ്പമുള്ള ആദ്യ വിമാനയാത്രയായിരുന്നുവത്. മകളുടെ മുഖത്തുണ്ടാകുന്ന അത്ഭുതവും ആകാംക്ഷയുമെല്ലാം നേരിട്ടറിയാൻ സാധിക്കുമെന്നതു കൊണ്ടാണ് ആ യാത്ര ഇരുവർക്കും ഏറെ 'സ്പെഷ്യൽ' ആകുന്നത്. ദേവിയുടെ ആദ്യ വിമാനയാത്ര, തങ്ങൾക്കും മറക്കാൻ കഴിയാത്ത ഒന്നായിരിക്കുമെന്നാണ് ബിപാഷയും ഭർത്താവും പറയുന്നത്. 

ADVERTISEMENT

ചിത്രങ്ങൾക്ക് താഴെ ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ഈ കുടുംബത്തിന് സ്നേഹം നൽകി കൊണ്ട് കുറിപ്പുകൾ പങ്കുവെച്ചത്. ഒരമ്മ എന്ന നിലയിൽ തങ്ങൾ ബിപാഷയെ ഏറെ സ്നേഹിക്കുന്നുവെന്നു ഒരാൾ എഴുതിയപ്പോൾ ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്‌നം നൽകി സ്നേഹമറിയിച്ചവരെയും കമെന്റ് ബോക്സിൽ കാണാം. 2022 നവംബർ 12 നാണ് ബിപാഷയ്ക്കും കരണിനും ദേവി ജനിച്ചത്. മകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു വിമുഖതയും കാണിക്കാത്ത താരദമ്പതികളാണ് ഇരുവരും. ദേവിയെന്നാണ് ഔദ്യോഗിക നാമമെങ്കിലും മിഷ്‌ടി എന്നാണ് മകളെ സ്നേഹത്തോടെ തങ്ങൾ വിളിക്കുന്നതെന്നു നേരത്തെ ബിപാഷ വെളിപ്പെടുത്തിയിരുന്നു.

Content Summary : Devi on her first flight with Bipasha Basu and Karan Singh Grover