അമിത ഫോൺ ഉപയോഗം, രക്ഷിതാക്കൾ ശകാരിച്ചു: ‘മിനി നയാഗ്ര വെള്ളച്ചാട്ട’ത്തിലേക്ക് ചാടി പെൺകുട്ടി
മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിന്റെ അമിത ആസക്തി കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കുന്നുണ്ട്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രക്ഷിതാക്കൾ ശകാരിച്ചതിന് വെള്ളച്ചാട്ടത്തിലേയ്ക്ക് ചാടി പെൺകുട്ടി. ഛത്തീസ്ഗഡിലെ ബസ്തറിലെ ജഗദൽപൂരിൽ നിന്ന് 38 കിലോമീറ്റർ അകലെ ഇന്ദ്രാവതി നദിയിൽ സ്ഥിതി

മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിന്റെ അമിത ആസക്തി കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കുന്നുണ്ട്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രക്ഷിതാക്കൾ ശകാരിച്ചതിന് വെള്ളച്ചാട്ടത്തിലേയ്ക്ക് ചാടി പെൺകുട്ടി. ഛത്തീസ്ഗഡിലെ ബസ്തറിലെ ജഗദൽപൂരിൽ നിന്ന് 38 കിലോമീറ്റർ അകലെ ഇന്ദ്രാവതി നദിയിൽ സ്ഥിതി ചെയ്യുന്ന ചിത്രകോട്ട് വെള്ളച്ചാട്ടത്തിലാണ് പെൺകുട്ടി ചാടിയത്. "മിനി നയാഗ്ര വെള്ളച്ചാട്ടം" എന്നാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭാഗ്യവശാൽ പെൺകുട്ടി അല്പ ദൂരം ഒഴുകിയെങ്കിലും വെള്ളത്തിന് മുകളിലേയ്ക്ക് ഉയർന്നു വന്നതിനാൽ അപകടമൊന്നും സംഭവിച്ചില്ല. പെൺകുട്ടി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകുന്നതിന് മുമ്പ് കുറച്ച് നേരം ലക്ഷ്യമില്ലാതെ നിന്നിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ അവളെ ശ്രദ്ധിക്കുകയും വെള്ളത്തിലേയക്ക് ചാടരുതെന്ന് അവളോട് അപേക്ഷിച്ചിരുന്നു, അവൾ അവരെ ചെവിക്കൊള്ളാതെ വെള്ളത്തിലേയ്ക്ക് ചാടുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശകാരിച്ച നിസാരമായ കാരണത്തിനാണ് പെൺകുട്ടി 90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് ചിടിയത്. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വിഡിയോ വൈറലായി. സുശ്രീ സംഗീത ഡാഷ് എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്: ‘മൊബൈൽ ഉപയോഗിച്ചതിന് മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് പെൺകുട്ടി ഛത്തീസ്ഗഡിലെ ചിത്രകോട്ട് വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നു. സ്മാർട്ട്ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്‌മാർട്ട്‌ഫോണുകളെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക.’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ പെട്ടെന്നുതന്നെ വൈറലായി.
അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ക്രിയാത്മകത, വായന, വ്യായാമം, കളി എന്നിവയും ക്രമേണ ഇല്ലാതാക്കും. പഠനങ്ങൾ വെളിപ്പെടുത്തുന്നത്, പുകവലി, മദ്യപാനം, ലഹരിമരുന്ന് അഡിക്‌ഷൻ എന്നിവ ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഗെയിം അഡിക്‌ഷൻ ചികിത്സിക്കാനെന്നാണ്. ഒരു കുട്ടിയിലെ ബുദ്ധിവികാസം ജനിക്കുന്നതു മുതൽ 16 വയസ്സുവരെയാണ് നടക്കുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ കുട്ടിയുടെ മൊബൈൽ ഉപയോഗം പൂർണമായും നിയന്ത്രിക്കുക.
Content Summary : Girl Jumps into Waterfall as parents criticise her for using her phone too Much