‘വലിയ ഹൃദയത്തിനും ഉയർന്ന ചിന്തകൾക്കും നിറയെ സ്നേഹം’; സിതാരയ്ക്ക് ആശംസകളുമായി മഹേഷ് ബാബുവും നമ്രതയും
‘നീ മനസിൽ വിചാരിക്കുന്നതെല്ലാം നേടുക’. മകളുടെ പതിനൊന്നാം പിറന്നാളിന് ഒരു പിതാവിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വരച്ചിടുന്ന വരികൾ കൊണ്ടാണ് മഹേഷ് ബാബു സിതാരയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. രാജകുമാരിയെ പോൽ മകൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു ചിത്രവും അതിനൊപ്പം പങ്കുവെച്ചിട്ടുണ്ട് തെലുങ്കിലെ ഈ

‘നീ മനസിൽ വിചാരിക്കുന്നതെല്ലാം നേടുക’. മകളുടെ പതിനൊന്നാം പിറന്നാളിന് ഒരു പിതാവിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വരച്ചിടുന്ന വരികൾ കൊണ്ടാണ് മഹേഷ് ബാബു സിതാരയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. രാജകുമാരിയെ പോൽ മകൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു ചിത്രവും അതിനൊപ്പം പങ്കുവെച്ചിട്ടുണ്ട് തെലുങ്കിലെ ഈ സൂപ്പർതാരം. മഹേഷ് ബാബു മാത്രമല്ല, മാതാവ് നമ്രത ശിരോദ്കറും മകളുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വേറിട്ട രീതിയിൽ ഏവർക്കും മാതൃകയാക്കാവുന്ന തരത്തിൽ മഹേഷ് ബാബു ഫൗണ്ടേഷനിലെ പെൺകുട്ടികൾക്കൊപ്പമാണ് ഇത്തവണ സിതാര തന്റെ പതിനൊന്നാം പിറന്നാൾ ഗംഭീരമാക്കിയത്. മാതാവ് നമ്രത ശിരോദ്കറാണ് അതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മഹേഷ് ബാബു ഫൗണ്ടേഷനിലെ പെൺകുട്ടികൾക്ക് ഒപ്പം കേക്ക് മുറിക്കുകയും അവർക്കു മധുരം നൽകുകയും മാത്രമല്ല, അവർക്കോരോരുത്തർക്കും പിങ്ക് നിറത്തിലുള്ള സൈക്കിളുകൾ സമ്മാനമായി നൽകുന്നുമുണ്ട് സിതാര. ഓരോരുത്തരോടും സംസാരിച്ചും ചിത്രങ്ങളെടുത്തും ആ കൂടിച്ചേരൽ അവിസ്മരണീയ ഓർമയാക്കി മാറ്റാനും അവൾ മറക്കുന്നില്ല. തൂവെള്ള നിറത്തിലുള്ള ഉടുപ്പണിഞ്ഞു കൊണ്ട് ആഘോഷങ്ങൾക്കെത്തിയ താര പുത്രി കാഴ്ച്ചയിൽ ഒരു മാലാഖയെ അനുസ്മരിപ്പിച്ചു.
മകളുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വിഡിയോയ്‌ക്കൊപ്പം ഒരു ചെറുകുറിപ്പും നമ്രത പങ്കുവെച്ചിട്ടുണ്ട്. സൈക്കിളുകൾ ലഭിച്ചവരെല്ലാം വളരെയധികം സന്തോഷത്തിലാണ്. ഒരു സൈക്കിൾ അകലം മാത്രമേയുള്ളൂ ഇനി സ്കൂളിലേയ്ക്ക്. ഞങ്ങളുടെ കുഞ്ഞിന്റെ വലിയ ഹൃദയത്തിനും ഉയർന്ന ചിന്തകൾക്കും നിറയെ സ്നേഹം. നിന്റെ ഈ യാത്രയിൽ ഇനിയും ഇത്തരത്തിലുള്ള ചിന്തകൾ ഉണ്ടാകട്ടെ. സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇങ്ങനെ അർത്ഥമാക്കുന്ന വരികൾ കുറിച്ച് കൊണ്ടാണ് മുൻതാരം മകൾക്കു ആശംസകൾ നേർന്നിരിക്കുന്നത്. വിഡിയോയുടെ താഴെ ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേർ സിതാരയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
Content Summary : Mahesh Babu and Namrata Shirodkar’s daughter Sitara celebrates her birthday